Picsart 23 11 02 15 33 04 728

ഇത് ഇന്ത്യയുടെ എക്കാലത്തെയും മികച്ച ഏകദിന ടീം ആണെന്ന് ദിനേഷ് കാർത്തിക്

നിലവിലെ ഇന്ത്യൻ ടീമിനെ എക്കാലത്തെയും മികച്ച ഇന്ത്യൻ ഏകദിന ടീമെന്ന് വിശേഷിപ്പിച്ചു ദിനേഷ് കാർത്തിക്. ക്രിക്ക്ബസിനോട് സംസാരിച്ച കാർത്തിക്, ഏകദിനത്തിലെ ഇന്ത്യയുടെ എക്കാലത്തെയും ശക്തമായ ടീമാണ് ഇതെന്ന് പറഞ്ഞു, ലോകകപ്പുകളിൽ ഒരു ഇന്ത്യൻ ടീമും ഇതുപോലെ ആധിപത്യം പുലർത്തിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ഈ ക്രിക്കറ്റ് ലോകകപ്പിലെ എട്ട് മത്സരങ്ങളും ജയിച്ച് പോയിന്റ് പട്ടികയിൽ ഒന്നാമതു നിൽക്കുകയാണ് ഇന്ത്യ.

“ഈ ഇന്ത്യൻ ടീം ഒരുപക്ഷെ ഏകദിനത്തിൽ ഇന്ത്യ കണ്ടിട്ടുള്ളതിൽ വച്ച് ഏറ്റവും ശക്തമായ ടീമായിരിക്കാം. ലോകകപ്പിൽ അത് ഉറപ്പാണ്. നിലവിലെ ടീമിനെപ്പോലെ ആധിപത്യം പുലർത്തിയ ഒരു ഇന്ത്യൻ ടീമില്ല. ഇന്ത്യയുടെ എക്കാലത്തെയും മികച്ച ടീമുകൾ ഒക്കെ എടുത്താൽ ഈ ഏകദിന ടീം അവർക്ക് ഒപ്പം നിൽക്കും.”കാർത്തിക് പറഞ്ഞു.

ഇന്ത്യ സെമിയിൽ ഇറങ്ങുമ്പോൾ ബാറ്റ് ചെയ്യുമോ ചെയ്സ് ചെയ്യുമോ എന്നത് നിർണായകമായിരിക്കും എന്നും കാർത്തിക് പറഞ്ഞു.” സെമി മുംബൈയിലാണ്, അവർ ടോസ് നേടിയാൽ, അവർ ആദ്യം ബാറ്റ് ചെയ്യുമോ ബൗൾ ചെയ്യുമോം എന്നതായിരിക്കും ആദ്യത്തെ വലിയ തീരുമാനം,സെമി ഫൈനലിൽ ആദ്യ ഇലവൻ എന്തായിരിക്കുമെന്നതിൽ തർക്കമില്ല. എല്ലാ കളിക്കാരും എല്ലാ ബോക്‌സും ടിക്ക് ചെയ്തിട്ടുണ്ട്, സെമിയിലേക്ക് പോകുമ്പോൾ ഇന്ത്യ മികച്ച നിലയിൽ ആണ്, ”കാർത്തിക് കൂട്ടിച്ചേർത്തു.

Exit mobile version