ഓസ്ട്രേലിയക്ക് എതിരെ ബംഗ്ലാദേശിന് മികച്ച സ്കോർ

ലോകകപ്പിലെ അവസാന മത്സരത്തിൽ ബംഗ്ലാദേശ് ഓസ്ട്രേലിയക്കെതിരെ മികച്ച സ്കോർ ഉയർത്തി. ഇന്ന് ആദ്യം ബാറ്റ് ചെയ്ത ബംഗ്ലാദേശ് 50 ഓവറിൽ 306 ന് 8 എന്ന നിലയിലാണ് ഇന്നിംഗ്സ് അവസാനിപ്പിച്ചത്. 74 റൺസ് എടുത്ത് തൗഹീദ് ഹൃദ്യോയ് ബംഗ്ലാദേശിന്റെ ടോപ് സ്കോറർ ആയത്.

45 റൺസ് എടുത്ത ഷാന്റോ, 36 റൺസ് വീതം എടുത്ത് ലിറ്റൺ ദാസ്, തൻസീദ് ഹസൻ എന്നിവരും ബാറ്റു കൊണ്ട് തിളങ്ങി. ഓസ്ട്രേലിക്കായി ഷോൺ അബോട്ടും ആദം സാമ്പയും 2 വിക്കറ്റ് വീതം വീഴ്ത്തി. സ്റ്റോയിനിസ് ഒരു വിക്കറ്റും വീഴ്ത്തി. മൂന്ന് റണ്ണൗട്ടും ബംഗ്ലാദേശ് ഇന്നിംഗ്സിൽ ഉണ്ടായിരുന്നു.

ഇംഗ്ലണ്ട് ആദ്യം ബാറ്റു ചെയ്യും, പാകിസ്താന്റെ സെമി പ്രതീക്ഷകൾ അസ്തമിച്ചു

നിർണായകമായിരുന്ന പാകിസ്താൻ ഇംഗ്ലണ്ട് പോരാട്ടത്തിൽ ടോസ് നേടിയ ഇംഗ്ലണ്ട് ഇന്ന് ആദ്യം ബാറ്റു ചെയ്യാൻ തീരുമാനിച്ചു. ഇതോടെ പാകിസ്താന്റെ സെമി പ്രതീക്ഷകൾ അസ്തമിച്ചിരിക്കുകയാണ്‌. ഇന്ന് ആദ്യം ബാറ്റു ചെയ്തിരുന്നു എങ്കിലേ അത്ഭുതങ്ങൾ കാണിച്ചെങ്കിലും പാകിസ്താന് സെമിയിൽ എത്താൻ ആകുമായിരുന്നുള്ളൂ. ഇപ്പോൾ ഇംഗ്ലണ്ട് ആദ്യം ബാറ്റു ചെയ്തതോടെ ആ പ്രതീക്ഷ അവസാനിച്ചു. 3 ഓവറിനകം റൺസ് ചെയ്ത് വിജയിക്കേണ്ടി വരും പാകിസ്താന് നെറ്റ് റെൺ റേറ്റിൽ ന്യൂസിലൻഡിനെ മറികടക്കാൻ. അതിന് ഒരു സാധ്യതയും ഇല്ല.

🏴󠁧󠁢󠁥󠁮󠁧󠁿 (Playing XI): Jonny Bairstow, Dawid Malan, Joe Root, Ben Stokes, Harry Brook, Jos Buttler (w/c), Moeen Ali, Chris Woakes, David Willey, Gus Atkinson, Adil Rashid

🇵🇰 (Playing XI): Abdullah Shafique, Fakhar Zaman, Babar Azam (c), Mohammad Rizwan (w), Saud Shakeel, Iftikhar Ahmed, Agha Salman, Shadab Khan, Shaheen Afridi, Mohammad Wasim Jr, Haris Rauf

ബാബർ അസം പാകിസ്താൻ ക്യാപ്റ്റൻ സ്ഥാനം ഒഴിയുമെന്ന് റിപ്പോർട്ട്

ലോകകപ്പിലെ ഇന്നത്തെ അവസാന മത്സരം കഴിയുന്നതോടെ ബാബർ അസം പാകിസ്ഥാൻ നായക സ്ഥാനം ഒഴിയും എന്ന് റിപ്പോർട്ട്. ഇന്നത്തെ മത്സര ഫലം എന്തായാലും ബാബർ ക്യാപ്റ്റൻ ആയി തുടരാൻ ആഗ്രഹിക്കുന്നില്ല എന്നാണ് റിപ്പോർട്ടുകൾ. ഈ ലോകകപ്പിലെ മോശം പ്രകടനം ബാബർ അസമിന് എതിരെ ഏറെ വിമർശനങ്ങൾ ഉയരാൻ കാരണമായിരുന്നു. ഇന്ന് ഇംഗ്ലണ്ടിനെതിരെ അവർ വിജയിച്ചാലും സെമി സാധ്യതകൾ വിദൂരത്താണ്.

ഇന്ത്യയിൽ നിന്ന് തിരിച്ച് പാകിസ്താനിൽ എത്തിയാകും ബാബർ രാജി പ്രഖ്യാപിക്കുക. ബാബർ പാകിസ്താന്റെ മുൻ താരങ്ങളുമായി ചർച്ചകൾ നടത്തിയാണ് രാജി കാര്യം തീരുമാനിച്ചത് എന്ന് ജിയോ ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു.

വെള്ളിയാഴ്ച നടന്ന മത്സരത്തിന് മുമ്പുള്ള പത്രസമ്മേളനത്തിൽ തന്റെ ക്യാപ്റ്റൻസിയെക്കുറിച്ച് എപ്പോൾ തീരുമാനമെടുക്കുമെന്ന് ബാബറിനോട് ചോദിച്ചപ്പോൾ, “ഞങ്ങൾ പാകിസ്ഥാനിലേക്ക് മടങ്ങുക അല്ലെങ്കിൽ ഈ മത്സരത്തിന് ശേഷം എന്താണ് സംഭവിക്കുന്നതെന്ന് നമുക്ക് കാണാം. എന്നാൽ ഇപ്പോൾ ഞാൻ ഇതിലല്ല ശ്രദ്ധ കേന്ദ്രീകരിക്കുന്നത്; അടുത്ത മത്സരത്തിലാണ് എന്റെ ശ്രദ്ധ.” എന്നായിരുന്നു മറുപടി പറഞ്ഞത്.

പാകിസ്താൻ ഇന്ത്യയെ കണ്ടു പഠിക്കണം എന്ന് ഷൊഹൈബ് മാലിക്

പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ് (പിസിബി) ഇന്ത്യൻ ക്രിക്കറ്റിൽ നിന്ന് പാഠങ്ങൾ ഉൾക്കൊള്ളണം എന്ന് മുൻ പാകിസ്ഥാൻ ക്യാപ്റ്റൻ ഷൊയ്ബ് മാലിക്. ഇന്ത്യ എങ്ങനെയാണ് ടീം നിർമ്മിക്കുന്നത് എന്നും മികച്ച താരങ്ങളുടെ ഒരു വലിയ പൂൾ ഇന്ത്യക്ക് ഉണ്ടാകുന്നത് എങ്ങനെയാണെന്നും പാകിസ്താൻ പഠിക്കണം എന്ന് മാലിക് പറയുന്നു.

“ഈ ലോകകപ്പിൽ ഇന്ത്യ എല്ലാ മേഖലയിലും ഇന്ത്യ അവരുടെ ടീമിനെ സുരക്ഷിതമാക്കിയിരുന്നു‌. അവർക്ക് എല്ലാ മേഖലയിലും നല്ല കളിക്കാർ ഉണ്ടായിരുന്നു. ബൗളിംഗ്, ബാറ്റിംഗ്, ഫീൽഡിംഗ് എന്നീ മൂന്ന് ഡിപ്പാർട്ട്‌മെന്റുകളെക്കുറിച്ചല്ല ഞാൻ സംസാരിക്കുന്നത്, ”മാലിക് എ സ്‌പോർട്‌സിൽ പറഞ്ഞു.

“അവർക്കും പരിക്കേറ്റിട്ടുണ്ട്, പക്ഷേ അവർ അവരുടെ പ്ലാൻ ബി തയ്യാറാക്കി. കളിക്കാരുടെ ഒരു കൂട്ടം ഉണ്ടായിരിക്കുക എന്നതാണ് ഏറ്റവും പ്രധാനപ്പെട്ടത്. എല്ലാ ഫോർമാറ്റിലുമുള്ള കളിക്കാരുടെ ഒരു കൂട്ടം, അവർക്ക് തുല്യ അവസരം ലഭിക്കണം, അങ്ങനെ അവസരം വരുമ്പോൾ അവർ വലിയ വേദിക്ക് ആയി തയ്യാറായിരിക്കും.” മാലിക് പറഞ്ഞു.

“ഞങ്ങൾ പാകിസ്താൻ ടീമിന് തിരിച്ചടി നേരിട്ടാൽ പുനർനിർമ്മാണ പ്രക്രിയയിലേക്ക് പോകുന്നു, പക്ഷേ ഞങ്ങൾ സ്വന്തം തീരുമാനങ്ങളിൽ ഉറച്ചുനിൽക്കുന്നില്ല. ഞങ്ങളുടെ തീരുമാനങ്ങളിൽ ഞങ്ങൾ സ്ഥിരമായി പ്രവർത്തിക്കുന്നില്ല, ”അദ്ദേഹം കൂട്ടിച്ചേർത്തു

റെക്കോർഡ് വെച്ച് സച്ചിനെയും കോഹ്ലിയെയും താരതമ്യം ചെയ്യരുത്, ക്രിക്കറ്റ് ഒരുപാട് മാറി എന്ന് ഡി വില്ലിയേഴ്സ്

സച്ചിന്റെയും കോഹ്ലിയുടെ റെക്കോർഡുകൾ താരതമ്യം ചെയ്യരുത് എന്ന് ഡി വില്ലിയേഴ്സ് പറഞ്ഞു. സച്ചിനേക്കാൾ വേഗത്തിൽ കോഹ്ലി 49 സെഞ്ച്വറിയിൽ എത്തി എങ്കിലും സച്ചിൻ കളിച്ച കാലത്തെ പോലെയല്ല ഇപ്പോൾ ക്രിക്കറ്റ് എന്ന് ദക്ഷിണാഫ്രിക്കൻ താരം പറഞ്ഞു.

“49 സെഞ്ച്വറികളിലെത്താൻ വിരാട് 277 ഇന്നിംഗ്‌സുകൾ എടുത്തു. മിന്നൽ വേഗത്തിൽ കാര്യങ്ങൾ ചെയ്യുക ഒരു ന്യൂ ജനറേഷൻ കാര്യമാണെങ്കിലും അത് വളരെ പെട്ടെന്നാണ്,” എ ബി ഡി പറഞ്ഞു.

“ഞങ്ങൾ രണ്ടുപേരും വളരെ അടുത്താണ്. ഞങ്ങൾ അടിസ്ഥാനപരമായി സഹോദരങ്ങളാണ്, വിരാടിനെ സംബന്ധിച്ച് ഞാൻ വളരെ സന്തോഷവാനാണ്. നിങ്ങൾക്ക് ശരിക്കും കണക്കുകൾ താരതമ്യം ചെയ്യാൻ കഴിയില്ല, പ്രത്യേകിച്ച് സച്ചിൻ ഇത് ചെയ്ത സമയം – 451 ഇന്നിംഗ്‌സുകളിൽ നിന്ന് ആണ് സച്ചിൻ 49 സെഞ്ച്വറി നേടിയത്. വിരാട് 277 ഇന്നിംഗ്സിൽ നിന്നും.” ഡി വില്ലിയേഴ്സ് പറഞ്ഞു.

“കോഹ്ലി അത് വളരെ വേഗത്തിൽ ചെയ്തു, പക്ഷേ സച്ചിൻ കളി നിർത്തിയതിനു ശേഷം ക്രിക്കറ്റ് കളി നാടകീയമായി മാറി. ഒരു നല്ല വിക്കറ്റിൽ ഏകദിന ഇന്നിംഗ്‌സിൽ 250 എന്നത് ഈ ദിവസങ്ങളിൽ ഏറെക്കുറെ ചിരിപ്പിക്കുന്ന സ്കോറാണ്. നിങ്ങൾ 400 റൺസ് എടുക്കാനെ നോക്കൂ.” അദ്ദേഹം പറഞ്ഞു.

“സച്ചിൻ എപ്പോഴും മികച്ചവനായിരിക്കുമെന്നു വിരാട് തന്നെ തന്റെ അഭിമുഖത്തിൽ പറഞ്ഞു. വിരാട് എപ്പോഴും അത് പോലെ നല്ലവനാണ്, മറ്റുള്ളവർക്ക് ബഹുമാനം നൽകുന്നു.” ഡി പറഞ്ഞു. വില്ലിയേഴ്സ്.

പാകിസ്താന് 450 റൺസ് നേടാൻ ആകും എന്ന് മുഹമ്മദ് ആമിർ

ഈ ലോകകപ്പിലെ അവസാന മത്സരത്തിൽ ഇംഗ്ലണ്ടിനെ നേരിടാൻ പോകുന്ന പാകിസ്താൻ സെമിയിൽ എത്തും എന്ന് തനിക്ക് പ്രതീക്ഷ ഉണ്ട് എന്ന് മുൻ പാകിസ്താൻ പേസർ മുഹമ്മദ് ആമിർ. 287 റൺസിന് മുകളിലോട് 284 പന്ത് ശേഷിക്കയോ വിജയിച്ചാൽ മാത്രമെ പാകിസ്താന് സെമിയിൽ എത്താൻ ആവുകയുള്ളൂ. പാകിസ്താന് ഇംഗ്ലണ്ടിനെതിരെ ഒരു വലിയ വിജയം നേടാൻ ആകും എന്ന് ആമിർ പറഞ്ഞു.

‌‌

ക്രിക്കറ്റിന്റെ പ്രവചനാതീതം ആണെനന്നും ഫഖർ സമാൻ മികച്ച ഫോമിലാണെന്നുംമുഹമ്മദ് ആമിർ പ്രതീക്ഷ പങ്കുവെച്ചു. മൊത്തം 400-450 റൺസ് പോസ്‌റ്റ് ചെയ്യാനും ഇംഗ്ലണ്ടിനെ 100 റൺസിൽ താഴെ ഔട്ട് ആക്കാനും പാകിസ്‌താനിന്‌ ശേഷിയുണ്ടെന്ന്‌ ഒരു ടിവി ഷോയിൽ അമീർ പറഞ്ഞു.

“പാക്കിസ്ഥാന് 400-450 റൺസ് സ്കോർ ചെയ്യാനും ഇംഗ്ലണ്ടിനെ 100-ന് താഴെയായി പരിമിതപ്പെടുത്താനും കഴിയും. ന്യൂസിലൻഡിനെതിരെ ഫഖർ സമാന് കളിച്ചതു പോലെ തന്നെ പോയാൽ ഇത് ഒരു സാധ്യതയാണ്. ക്രിക്കറ്റിൽ എന്ത് നടക്കും നിങ്ങൾക്കറിയില്ല, ഞാൻ പ്രതീക്ഷയോടെ കാണുന്നു, ”മുഹമ്മദ് ആമിർ പറഞ്ഞു.

അഫ്ഗാനിസ്താൻ ആണ് ഈ ലോകകപ്പിലെ രണ്ടാമത്തെ മികച്ച ഏഷ്യൻ ടീം എന്ന് ഇർഫാൻ പത്താൻ

അഫ്ഗാനിസ്ഥാനെ പ്രശംസിച്ച് മുൻ ഇന്ത്യൻ താരം ഇർഫാൻ പത്താൻ. ഈ ലോകകപ്പ് ടൂർണമെന്റിലെ ഏറ്റവും മികച്ച രണ്ടാമത്തെ ഏഷ്യൻ ടീം അഫ്ഗാനിസ്താൻ ആണെന്ന് ഇർഫാൻ പത്താൻ എക്സിൽ പറഞ്ഞു. നേരത്തെയും ഇർഫാൻ പത്താൻ അഫ്ഗാനിസ്താന് ഈ ലോകകപ്പിൽ വലിയ പിന്തുണ നേരത്തെ മുതലെ നൽകുന്നുണ്ടായിരുന്നു. അവരുടെ വിജയങ്ങൾക്ക് ശേഷം ഇർഫാന്റെ നൃത്തങ്ങൾ നേരത്തെ ശ്രദ്ധ നേടിയിരുന്നു.

ഈ ലോകകപ്പിൽ അഫ്ഗാനിസ്താൻ മുൻ ലോകകപ്പ് ചാമ്പ്യൻമാരായ ശ്രീലങ്ക, പാകിസ്ഥാൻ, ഇംഗ്ലണ്ട് എന്നിവയരെ തോൽപ്പിച്ചിട്ടുണ്ട്.ആകെ നലൗ വിജയങ്ങൾ അവർ നേടി. സെമിയിൽ കടന്നില്ലെങ്കിലും 2023 ലോകകപ്പിൽ അഫ്ഗാനിസ്ഥാന്റെ യാത്ര പ്രശംസനീയം തന്നെയായിരുന്നു.

“ഈ ലോകകപ്പിൽ അഫ്ഗാനിസ്ഥാന്റെ മികച്ച ക്രിക്കറ്റ് ആണ് കാണാൻ ആയത്. മികച്ച രണ്ടാമത്തെ ഏഷ്യൻ ടീം അവർ തന്നെയാണ് ദ്ന്ന് ഉറപ്പാണ്. ഇവിടെ നിന്ന് ഇനി ഈ ടീം മൈതാനത്ത് മാന്ത്രികത സൃഷ്ടിക്കുമെന്ന് പ്രതീക്ഷിക്കുന്നു. മുന്നോട്ട് പോകുന്നതിന് ആശംസകൾ” ഇർഫാൻ പത്താൻ ട്വീറ്റ് ചെയ്തു.

ഇന്ത്യ ചാമ്പ്യന്മാരെ പോലെയാണ് കളിക്കുന്നത് എന്ന് ആകാശ് ചോപ്ര

ക്രിക്കറ്റ് ലോകകപ്പിൽ ഇന്ത്യ ചാമ്പ്യന്മാരെപ്പോലെയാണ് കളിക്കുന്നതെന്ന് മുൻ ഇന്ത്യൻ താരം ആകാശ് ചോപ്ര. “എല്ലാ റാങ്കിംഗിലും ഇന്ത്യൻ ടീം ഒന്നാം സ്ഥാനത്താണ് – ഏകദിനത്തിലും ടെസ്റ്റിലും ടി20യിലും ഒന്നാം സ്ഥാനത്താണ്. ഒന്നാം നമ്പർ ഏകദിന ബാറ്റർ – ശുഭ്മാൻ ഗിൽ, നമ്പർ 1 ടി20 ബാറ്റർ – സൂര്യകുമാർ യാദവ്, നമ്പർ 1 ഏകദിന ബൗളർ – മുഹമ്മദ് സിറാജ്, നമ്പർ 1 ടെസ്റ്റ് ഓൾറൗണ്ടർ – രവീന്ദ്ര ജഡേജ, എല്ലാം ഞങ്ങളുടേതാണ്,” ചോപ്ര പറഞ്ഞു.

“ഞങ്ങൾ ആരെയും അടുത്തേക്ക് വരാൻ അനുവദിക്കുന്നില്ല. ഞങ്ങൾ നമ്പർ 1 പോലെ കളിക്കുന്നത് മാത്രമല്ല, ഞങ്ങൾ ഒന്നാം സ്ഥാനത്തുമാണ്. ഞങ്ങൾ ക്രിക്കറ്റ് കളിക്കുന്നത് ചാമ്പ്യന്മാരെപ്പോലെയാണ് – ഒരു ഫോർമാറ്റിൽ മാത്രമല്ല, മൂന്ന് ഫോർമാറ്റുകളിലും. ഞങ്ങൾക്ക് ഇപ്പോൾ ഒരു അവാർഡ് നൈറ്റ് ഉണ്ടായിരുന്നെങ്കിൽ, ഞങ്ങളുടെ ടീമിന് എല്ലാ അവാർഡുകളും ലഭിക്കുമായിരുന്നു, ”ചോപ്ര കൂട്ടിച്ചേർത്തു.

അഫ്ഗാനെതിരെ ദക്ഷിണാഫ്രിക്കയ്ക്ക് അഞ്ചു വിക്കറ്റ് വിജയം

അഫ്ഗാനിസ്ഥാനെതിരെ ലീഗ് ഘട്ടത്തിലെ അവസാന മത്സരത്തിൽ ദക്ഷിണാഫ്രിക്കയ്ക്ക് 5 വിക്കറ്റ് വിജയം. ഇന്ന് അഫ്ഗാൻ ഉയർത്തിയ 245 റൺസ് എന്ന വിജയലക്ഷ്യം രണ്ടു ഓവർ 3 പന്തും ശേഷിക്കെ ദക്ഷിണാഫ്രിക്ക മറികടന്നു. 76 റൺസ് എടുത്ത് പുറത്താകാതെ നിന്ന വാൻ ഡെ ഡുസൻ ആണ് ദക്ഷിണാഫ്രിക്കയുടെ വിജയ ശില്പിയായത്.

ഡികോക്ക് 41 റൺസും ഫെലുക്വായോ പുറത്താകാതെ 39 റൺസും എടുത്തു. ഇന്ന് ആദ്യം ബാറ്റു ചെയ്ത അഫ്ഗാനിസ്ഥാൻ 50 ഓവറിൽ 244 റൺസിന് ഓളൗട്ട് ആയിരുനു. അസ്മതുള്ള ആണ് അഫ്ഗാനിസ്ഥാന്റെ ടോപ് സ്കോറർ ആയത്. അഞ്ചാമനായി ഇറങ്ങിയ അസ്മതുള്ള 107 പന്തിൽ നിന്ന് 97 റൺസ് എടുത്ത് പുറത്താകെ നിന്നു. മൂന്ന് സിക്സും ഏഴ് ഫോറും അടങ്ങുന്നതായിരുന്നു അസ്മത്തുള്ളയുടെ ഇനിംഗ്സ്.

ബാറ്റിംഗിൽ വേറെ ആരും കാര്യമായി അഫ്ഗാൻ നിരയിൽ നിന്ന് തിളങ്ങിയില്ല. 44 റൺസ് മാത്രം വഴങ്ങി നാല് വിക്കറ്റ് എടുത്ത കോട്സി ദക്ഷിണാഫ്രിക്കൻ ബൗളർമാരിൽ ഏറ്റവും തിളങ്ങി നിന്നു. മഹാരാജും എൻഡിഡിയും രണ്ട് വിക്കറ്റ് വീതവും നേടി.

അസ്മതുള്ള ഒറ്റയ്ക്ക് പൊരുതി, അഫ്ഗാന് ഭേദപ്പെട്ട സ്കോർ

ദക്ഷിണാഫ്രിക്കെതിരെ ഭേദപ്പെട്ട സ്കോർ ഉയർത്തി അവസ്ഥാനിസ്ഥാൻ. ഇന്ന് ആദ്യം ബാറ്റു ചെയ്ത അഫ്ഗാനിസ്ഥാൻ 50 ഓവറിൽ 244 റൺസിന് ഓളൗട്ട് ആയി. അസ്മതുള്ള ആണ് അഫ്ഗാനിസ്ഥാന്റെ ടോപ് സ്കോറർ ആയത്. അഞ്ചാമനായി ഇറങ്ങിയ അസ്മതുള്ള 107 പന്തിൽ നിന്ന് 97 റൺസ് എടുത്ത് പുറത്താകെ നിന്നു. മൂന്ന് സിക്സും ഏഴ് ഫോറും അടങ്ങുന്നതായിരുന്നു അസ്മത്തുള്ളയുടെ ഇനിംഗ്സ്.

ബാറ്റിംഗിൽ വേറെ ആരും കാര്യമായി അഫ്ഗാൻ നിരയിൽ നിന്ന് തിളങ്ങിയില്ല. 44 റൺസ് മാത്രം വഴങ്ങി നാല് വിക്കറ്റ് എടുത്ത കോട്സി ദക്ഷിണാഫ്രിക്കൻ ബൗളർമാരിൽ ഏറ്റവും തിളങ്ങി നിന്നു. മഹാരാജും എൻഡിഡിയും രണ്ട് വിക്കറ്റ് വീതവും നേടി.

പാകിസ്താന് സെമി പ്രതീക്ഷ ഇപ്പോഴും ഉണ്ട് എന്ന് ബാബർ

ദക്ഷിണാഫ്രിക്ക മത്സരം ആണ് പാകിസ്താനിൽ നിന്ന് സെമി ഫൈനൽ യോഗ്യത അകലാൻ കാരണം എന്ന് ബാബർ അസം. ഞങ്ങൾ ആ മത്സരം ജയിക്കണമായിരുന്നു, പക്ഷേ നിർഭാഗ്യവശാൽ, ഞങ്ങൾ ആ കളി വിജയിച്ചില്ല, അതിനാലാണ് ഞങ്ങൾ ഈ ഘട്ടത്തിൽ നിൽക്കുന്നത്. ബാബർ പറഞ്ഞു.

ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ മത്സരത്തിൽ പാകിസ്താൻ വിജയത്തിന് അടുത്ത് എത്തി എങ്കിലും അവസാനം ദക്ഷിണാഫ്രിക്ക 271 റൺസ് ചെയ്സ് ചെയ്ത് വിജയിക്ക ആയിരുന്നു‌. ഇപ്പോൾ പാകിസ്ഥാൻ ഒരു അത്ഭുതം നടന്നാൽ മാത്രമെ സെയിൽ എത്തൂ എന്ന സ്ഥിതിയിൽ ആണുള്ളത്. എങ്കിലും സെമി പ്രതീക്ഷ ഉണ്ട് എന്ന് ബാബർ പറഞ്ഞു.

“നോക്കൂ, എല്ലായ്‌പ്പോഴും പ്രതീക്ഷ ഉണ്ടായിരിക്കണം. ഏത് ഘട്ടത്തിലും, നിങ്ങൾ ചെയ്യുന്ന ഏത് ജോലിയിലും, നിങ്ങൾക്ക് നല്ല പ്രതീക്ഷ ഉണ്ടായിരിക്കണം, ഞാൻ അതിൽ ഉറച്ചു വിശ്വസിക്കുന്നു,” ബാബർ പറഞ്ഞു. ഫഖർ സമാൻ 30 ഓവറുകൾ നിക്കുക ആണെങ്കിൽ തങ്ങൾക്ക് വലിയ സ്കോർ നേടാൻ ആകും. റൺ റേറ്റ് ഉയർത്താനുള്ള സാധ്യതകൾ എല്ലാം ഞങ്ങൾ പ്ലാൻ ചെയ്തിട്ടുണ്ട്. ബാബർ പറഞ്ഞു.

പാകിസ്താന്റെ ഈ ലോകകപ്പിലെ പിഴവുകളെ കുറിച്ചും അദ്ദേഹം സംസാരിച്ചു. “ഇത് ബൗളിംഗിന്റെയോ ഫീൽഡിംഗിന്റെയോ ബാറ്റിംഗിന്റെയോ തെറ്റാണെന്ന് നിങ്ങൾക്ക് പറയാനാവില്ല. ഒരു ടീമെന്ന നിലയിൽ ഞങ്ങൾക്ക് പലതും എക്സിക്യൂട്ട് ചെയ്യാൻ കഴിഞ്ഞില്ല. ഞങ്ങൾ ഇതിൽ നിന്ന് പഠിക്കാൻ ശ്രമിക്കും, മുഴുവൻ ടീമും തെറ്റുകളിൽ നിന്ന് പഠിക്കണമെന്ന് ഞാൻ കരുതുന്നു.” ബാബർ അസം പറഞ്ഞു.

പാകിസ്താന് എതിരായ ഏകദിനം അവസാന ഏകദിനം ആണോ എന്ന് അറിയില്ല എന്ന് സ്റ്റോക്സ്

പാക്കിസ്ഥാനെതിരായ മത്സരം തന്റെ അവസാന ഏകദിന മത്സരമായിരിക്കുമോ എന്നതിനെക്കുറിച്ച് തനിക്ക് യാതൊരു ധാരണയുമില്ലെന്ന് ഇംഗ്ലണ്ട് ബാറ്റിംഗ് താരം ബെൻ സ്റ്റോക്സ്. കഴിഞ്ഞ വർഷം ഏകദിന ക്രിക്കറ്റിൽ നിന്ന് വിരമിച്ച സ്റ്റോക്സ് വിരമിക്കൽ പ്രഖ്യാപനം പിൻവലിച്ചാണ് ഈ ലോകകപ്പിൽ എത്തിയിരുന്നത്‌.

“ഏകദിനത്തിൽ തുടരുമോ എനിക്ക് ഒരു ധാരണയും ഇല്ല. ഇതു സംബന്ധിച്ച് ഒരു ചർച്ച ലോകകപ്പിനു ശേഷം ഉണ്ടാകുമെന്ന് എനിക്ക് ഉറപ്പുണ്ട്, പക്ഷേ അത് എപ്പോഴായിരിക്കുമെന്ന് എനിക്കറിയില്ല. ശസ്ത്രക്രിയയ്ക്ക് ശേഷം എനിക്ക് ഫിറ്റ്നസിലേക്ക് വരാൻ ഈ ലോകകപ്പിലെ ഗെയിമുകൾക്കിടയിലുള്ള സമയം ഉപയോഗിച്ചു.” സ്റ്റോക്സ് പറഞ്ഞു

“ഞാൻ ആദ്യമായി ഈ ലോകകപ്പിൽ ഇറങ്ങിയതിനേക്കാൾ മികച്ച നിലയിലാണ് താൻ ഇപ്പോൾ ഉള്ളത്, എന്നാൽ ശാരീരിക ക്ഷമതയും ക്രിക്കറ്റ് മാച്ച് ഫിറ്റ്‌നസും രണ്ട് വ്യത്യസ്ത കാര്യങ്ങളാണ്.” സ്റ്റോക്സ് പറഞ്ഞു. സ്റ്റോക്സ് ഇപ്പോൾ ബൗളിംഗ് പുനരാരംഭിച്ചിട്ടില്ല.

Exit mobile version