ഷാകിബ് ശ്രീലങ്കയിൽ വന്നാൽ കല്ലെറിയും എന്ന് ആഞ്ചലോ മാത്യൂസിന്റെ സഹോദരൻ

ആഞ്ചലോ മാത്ര്യൂസിനെ വിവാദ ടൈം ഔട്ടിലൂടെ പുറത്താക്കിയ ബംഗ്ലാദേശ് ക്യാപ്റ്റൻ ഷാകിബ് അൽ ഹസന് എതിരെ ആഞ്ചലോ മാത്യൂസിന്റെ സഹോദരൻ ട്രെവിസ്. ഷാക്കിബിന്റെ പ്രവർത്തനങ്ങളെ അദ്ദേഹം വിമർശിച്ചു, വെറ്ററൻ ഓൾറൗണ്ടറെ ശ്രീലങ്കയിലേക്ക് സ്വാഗതം ചെയ്യുന്നില്ലെന്നു പറഞ്ഞു. ഷാക്കിബ് ശ്രീലങ്കയിൽ കളിക്കാൻ വന്നാൽ കല്ലെറിയുമെന്നും ട്രെവിസ് കൂട്ടിച്ചേർത്തു.

“ഞങ്ങൾ വളരെ നിരാശരാണ്. ബംഗ്ലാദേശ് ക്യാപ്റ്റന് സ്പോർട്സ് സ്പിരിറ്റ് ഇല്ല, മാന്യൻമാരുടെ കളിയിൽ അദ്ദേഹം മനുഷ്യത്വം കാണിച്ചില്ല. ഈ തീരുമാനം ഞങ്ങൾ ഒരിക്കലും പ്രതീക്ഷിച്ചില്ല.” ട്രെവിസ് പറഞ്ഞു ‌

ഷാക്കിബിന് ശ്രീലങ്കയിലേക്ക് സ്വാഗതം ഇല്ല. അവൻ ഏതെങ്കിലും അന്താരാഷ്ട്ര അല്ലെങ്കിൽ എൽപിഎൽ മത്സരങ്ങൾ കളിക്കാൻ ഇവിടെ വന്നാൽ, അദ്ദേഹത്തിന് നേരെ കല്ലെറിയപ്പെടും, അല്ലെങ്കിൽ അദ്ദേഹം ആരാധകരിൽ നിന്ന് പ്രതിഷേധം നേരിടേണ്ടിവരും,” ട്രെവിസ് BDCricTime-നോട് പറഞ്ഞു.

ഏഷ്യ കപ്പിനായുള്ള ബംഗ്ലാദേശ് ടീം പ്രഖ്യാപിച്ചു

ഓഗസ്റ്റ് 30ന് ആരംഭിക്കുന്ന 2023ലെ ഏഷ്യാ കപ്പിനുള്ള ബംഗ്ലാദേശ് 17 അംഗ ടീം പ്രഖ്യാപിച്ചു. ‌ ഷാക്കിബ് അൽ ഹസൻ ടീമിനെ നയിക്കും. കഴിഞ്ഞയാഴ്ച തമീം ഇഖ്ബാൽ സ്ഥാനമൊഴിഞ്ഞതിന് പിന്നാലെ ഷാക്കിബിനെ ബംഗ്ലാദേശിന്റെ പുതിയ ക്യാപ്റ്റനായി തിരഞ്ഞെടുത്തിരുന്നു. ഓപ്പണർ തൻസീദ് ഹസൻ ആദ്യമായി ടീമിലേക്ം ക്ഷണിക്കപ്പെട്ടിട്ടുണ്ട്.

Squad: Shakib Al Hasan (c), Litton Das, Tanjid Hasan Tamim, Najmul Hossain Shanto, Towhid Hridoy, Mushfiqur Rahim, Mehidy Hasan Miraz, Taskin Ahmed, Mustafizur Rahman, Hasan Mamhud, Mahedi Hasan, Nasum Ahmed, Shamim Hossain, Afif Hossain, Shoriful Islam, Ebadot Hossain, Mohammad Naim

ഷാകിബ് അൽ ഹസന് ഐ.സി.സി വിലക്കിന് സാധ്യത

ബംഗ്ലാദേശ് ഓൾ റൗണ്ടർ ഷാകിബ് ഹസനെ വിലക്കാൻ ഒരുങ്ങി ഇന്റർനാഷണൽ ക്രിക്കറ് കൗൺസിൽ. രണ്ട് വർഷം മുൻപ് വാതുവെപ്പുമായി ബന്ധപ്പെട്ട് ചിലർ താരത്തെ സമീപിച്ചിരുന്നുവെന്നും എന്നാൽ താരം അത് ഐ.സി.സിയെ അറിയിച്ചില്ല എന്ന കുറ്റമാണ് താരത്തിനെതിരെയുള്ളത്. 18 മാസത്തോളം താരത്തെ ഐ.സി.സി വിലക്കാൻ സാധ്യതയുണ്ട്.

ഇന്ത്യൻ പരമ്പരക്ക് മുൻപ് ബംഗ്ലാദേശ് താരങ്ങൾ നടത്തിയ സമരത്തിന് നേതൃത്വം നൽകിയത് ഷാകിബ് അൽ ഹസൻ ആയിരുന്നു. ഇതോടെ ഇന്ത്യക്കെതിരെയുള്ള ബംഗ്ലാദേശ് പരമ്പരയിൽ താരം കളിക്കാനുള്ള സാധ്യതയില്ല. താരത്തിന്റെ വിലക്ക് ബംഗ്ലാദേശിന് കനത്ത തിരിച്ചടിയാണ്. നിലവിൽ ബംഗ്ലാദേശ് ടീമിന്റെ ടെസ്റ്റ്,ടി20 ക്യാപ്റ്റൻ കൂടിയാണ് ഷാകിബ് അൽ ഹസൻ.

സച്ചിന്റെ റെക്കോർഡിനൊപ്പമെത്തി ഷാകിബ് അൽ ഹസൻ

ഈ ലോകകപ്പിൽ വീണ്ടും ചരിത്രമെഴുതി ഷാകിബ് അൽ ഹസൻ. ലോകകപ്പിലെ അർദ്ധ സെഞ്ചുറികളുടെ കാര്യത്തിലാണ് ഷാകിബ് അൽ ഹസൻ ഇന്ത്യൻ ഇതിഹാസം സച്ചിൻ ടെണ്ടുൽക്കറുടെ റെക്കോർഡിന് ഒപ്പമെത്തിയത്. പാകിസ്താനെതിരെ നേടിയ അർദ്ധ സെഞ്ചുറി താരത്തിന്റെ ഈ ലോകകപ്പിലെ 7മത്തെ അർദ്ധ സെഞ്ചുറിയായിരുന്നു. പാകിസ്താനെതിരെ 64 റൺസാണ് ഷാകിബ് നേടിയത്. ഏകദിനത്തിൽ ഷാകിബിന്റെ 47മത്തെ അർദ്ധ സെഞ്ചുറിയായിരുന്നു ഇത്.

2003 ലോകകപ്പിൽ 7 അർദ്ധ സെഞ്ചുറി നേടിയ സച്ചിൻ ടെണ്ടുൽക്കറുടെ റെക്കോർഡിനൊപ്പമാണ് ഷാകിബ് അൽ ഹസൻ എത്തിയത്. ഈ ലോകകപ്പിൽ നേരത്തെ 500 റൺസും 10 വിക്കറ്റും നേടുന്ന ആദ്യ താരമെന്ന റെക്കോർഡും ഷാകിബ് അൽ ഹസൻ സ്വന്തമാക്കിയിരുന്നു. ഈ ലോകകപ്പിൽ 606 റൺസ് താരം നേടിയിരുന്നു. ഒരു ലോകകപ്പിൽ ഏറ്റവും കൂടുതൽ റൺസ് നേടിയവരുടെ പട്ടികയിൽ ഷാകിബ് മൂന്നാം സ്ഥാനത്താണ്.  673 റൺസ് സച്ചിനും 659 റൺസ് നേടിയ മാത്യു ഹെയ്ഡനും മാത്രമാണ് ഷാകിബിന് മുൻപുള്ള മറ്റു താരങ്ങൾ.  ഇത് കൂടാതെ ലോകകപ്പിന്റെ ഗ്രൂപ്പ് ഘട്ടത്തിൽ ഏറ്റവും കൂടുതൽ റൺസ് നേടിയ താരമെന്ന റെക്കോർഡും ഇതോടെ ഷാകിബ് നേടി.  2003 ലോകകപ്പിന്റെ ഗ്രൂപ്പ് ഘട്ടത്തിൽ സച്ചിൻ 586 റൺസാണ് നേടിയത്.

ലോകകപ്പിൽ റെക്കോർഡിട്ട് ഷാകിബ് അൽ ഹസൻ

ഇന്ത്യക്കെതിരായ നിർണായക മത്സരത്തിൽ ബംഗ്ളദേശ് തോറ്റെങ്കിലും മത്സരത്തിൽ ലോകകപ്പ് റെക്കോർഡ് സൃഷ്ടിച്ച് ബംഗ്ളദേശ് താരം ഷാകിബ് അൽ ഹസൻ. മത്സരത്തിൽ 74 പന്തിൽ നിന്ന് ഷാകിബ് 66 റൺസ് എടുത്തിരുന്നു. ഇതോടെ ഒരു ലോകകപ്പിൽ 10 വിക്കറ്റും 500 റൺസും നേടിയ ആദ്യ താരമായി മാറിയിരിക്കുകയാണ് ഷാകിബ് അൽ ഹസൻ.

മത്സരത്തിൽ ബൗൾ ചെയ്ത ഷാകിബ് 10 ഓവറിൽ വെറും 41 റൺസ് വിട്ടു കൊടുത്ത് ഒരു വിക്കറ്റും വീഴ്ത്തിയിരുന്നു. റിഷഭ് പന്തിന്റെ വിക്കറ്റ് ആണ് ഷാക്കിബ് വീഴ്ത്തിയത്. ടൂർണമെന്റിൽ  ഏറ്റവും കൂടുതൽ റൺസ് നേടിയവരുടെ പട്ടികയിൽ രണ്ടാം സ്ഥാനത്താണ് ഷാകിബ് അൽ ഹസൻ. 542 റൺസാണ് താരം നേടിയത്. 544 റൺസ് നേടിയ രോഹിത് ശർമയാണ് ഈ പട്ടികയിൽ ഒന്നാമത്. കൂടാതെ 11 വിക്കറ്റും താരം ഈ ലോകകപ്പിൽ വീഴ്ത്തിയിട്ടുണ്ട്.  ഈ ലോകകപ്പിൽ വെസ്റ്റിൻഡീസിനെതിരെ സെഞ്ചുറി നേടിയ ഷാകിബ് അഫ്ഗാനിസ്ഥാനെതിരെ 5 വിക്കറ്റ് നേട്ടവും സ്വന്തമാക്കിയിരുന്നു.

2007ലെ ലോകകപ്പിൽ ന്യൂസിലാൻഡ് താരം സ്കോട്ട് സ്റ്റൈറിസ് ഒരു ലോകകപ്പിൽ 10 വിക്കറ്റും 499 റൺസും എടുത്തിരുന്നു. ലോകകപ്പിൽ നിന്ന് പുറത്തായ ബംഗ്ലാദേശിന്റെ അവസാന മത്സരം വെള്ളിയാഴ്ച പാകിസ്ഥാനെതിരെയാണ്.

Exit mobile version