Picsart 23 10 14 16 50 10 986

“റാങ്കിംഗിലെ 1ആം സ്ഥാനം പ്രധാനമല്ല, ഇന്ത്യ ലോകകപ്പ് നേടുന്നത് ആണ് പ്രധാനം” മുഹമ്മദ് സിറാജ്

2023-ലെ ലോകകപ്പ് ട്രോഫി ഇന്ത്യ ഉയർത്തണം എന്നതാണ് താൻ ആഗ്രഹിക്കുന്നത് എന്നും റാങ്കിംഗിൽ താൻ എത്രാം സ്ഥാനത്താണ് എന്നത് പ്രധാനമല്ല എന്നും ഇന്ത്യൻ പേസർ മുഹമ്മദ് സിറാജ്. ഏറ്റവും പുതിയ ഐസിസി ഏകദിന റാങ്കിംഗിൽ ബൗളിംഗുൽ ഒന്നാം സ്ഥാനത്ത് ഉള്ളത് മുഹമ്മദ് സിറാജ് ആണ്.

“ഇടയ്ക്ക് കുറച്ചുകാലം ഞാൻ ഒന്നാം നമ്പർ ആയിരുന്നു, പിന്നീട് ഞാൻ അവിടെ നിന്ന് താഴ്ന്നു. നമ്പർ എനിക്ക് പ്രശ്നമല്ല. ഇന്ത്യ ലോകകപ്പ് നേടുക എന്നതാണ് ലക്ഷ്യം. അതാണ് ടീമിന്റെയും എന്റെയും ലക്ഷ്യവും. എന്റെ പ്രകടനം ഇന്ത്യക്ക് ഗുണകരമാകുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു. അതാണ് പ്രധാനം.” സിറാജ് ഐ സി സിയോട് പറഞ്ഞു.

“ഈ ടീമിന്റെ ഭാഗമാകാൻ കഴിഞ്ഞതിൽ അഭിമാനം തോന്നുന്നു. ഈ ടീമിനൊപ്പമുള്ളതിൽ എനിക്ക് സന്തോഷമുണ്ട്. ഓരോ മത്സരത്തിലും ഈ ടീം മികച്ച പ്രകടനം കാഴ്ച്ചവെക്കണമെന്ന് മാത്രമാണ് എനിക്ക് വേണ്ടത്.” സിറാജ് പറഞ്ഞു.

Exit mobile version