“രോഹിത് ഭയമില്ലാത്ത ക്യാപ്റ്റൻ, അദ്ദേഹത്തിന്റെ ശൈലി ടീമിലെ എല്ലാവരിലും എത്തുന്നു” – ശ്രേയസ്

രോഹിത് ശർമ്മയുടെ ക്യാപ്റ്റൻസിയെ പുകഴ്ത്തി ശ്രേയസ് അയ്യർ. രോഹിത് ഭയമില്ലാത്ത ക്യാപ്റ്റൻ ആണ് എന്ന് ശ്രേയസ് അയ്യർ പറഞ്ഞു. രോഹിത് ഒരോ മത്സരത്തിലും അദ്ദേഹത്തിന്റെ പ്രകടനത്തിലൂടെ കളിയുടെ പേസ് സെറ്റ് ചെയ്യുന്നു. പിറകെ വരുന്നവർക്ക് എല്ലാം അത് പിന്തുടർന്നാൽ മാത്രം മതി. ശ്രേയസ് പറഞ്ഞു. താൻ കണ്ട ഒരു ഭയവും ഇല്ലാത്ത ക്യാപ്റ്റൻ ആണ് രോഹിത് എന്നും ശ്രേയസ് മത്സര ശേഷം പറഞ്ഞു.

അദ്ദേഹത്തിന്റെ ശരീരഭാഷ തന്നെ ഭയമ്മില്ലാത്ത രീതിയിൽ ആണ്‌. അത് എല്ലാ കളിക്കാരിലേക്കും എത്തുന്നു. തനിക്ക് ഈ ശൈലിയിൽ കളിക്കാൻ ആകുന്നതും രോഹിതിന്റെയും ദ്രാവിഡിന്റെയും പിന്തുണ കൊണ്ടാണെന്നും ശ്രേയസ് പറഞ്ഞു. ലോകകപ്പിന്റെ തുടക്കത്തിൽ തന്റെ പ്രകടനങ്ങൾ അത്ര നല്ലതായിരുന്നില്ല. അപ്പോൾ ഒക്കെ എനിക്ക് അവർ പൂർണ്ണ പിന്തുണ തന്നു. പുറത്തു നിന്നുള്ള വിമർശനങ്ങൾ കാര്യമാക്കേണ്ടതില്ല എന്നാണ് അവർ പറഞ്ഞത്. അത് ധൈര്യം തന്നു എന്ന് ശ്രേയസ് കൂട്ടിച്ചേർത്തു.

റൺസിൽ കോഹ്ലി, വിക്കറ്റിൽ ഷമി!! ലോകകപ്പിൽ ഇന്ത്യൻ ആധിപത്യം

2023 ലെ ഐസിസി പുരുഷ ക്രിക്കറ്റ് ലോകകപ്പിൽ ഇന്ത്യൻ താരങ്ങളുടെ ആധിപത്യം. ഇതുവരെ ഈ ലോകകപ്പിൽ ഏറ്റവും കൂടുതൽ വിക്കറ്റ് എടുത്ത താരങ്ങളുടെ ലിസ്റ്റിലും ഏറ്റവും കൂടുതൽ റൺ എടുത്ത ലിസ്റ്റിലും ഇന്ത്യൻ താരങ്ങൾ മുന്നിൽ നിൽക്കുന്നു. ടൂർണമെന്റിലെ 10 മത്സരങ്ങളിൽ നിന്ന് 711 റൺസ് നേടിയ കോഹ്‌ലി നിലവിൽ 2023 ലോകകപ്പിൽ ഏറ്റവും കൂടുതൽ റൺസ് നേടിയ ആളാണ്.

ഈ ലോകകപ്പിൽ 90.68 റൺസ് ശരാശരിയിൽ ആണ് കോഹ്ലി 711 റൺസ് നേടിയത്‌. ആകെ ഈ ലോകകപ്പിൽ 3 സെഞ്ച്വറികളും അഞ്ച് അർധ സെഞ്ച്വറിയും കോഹ്ലി നേടി. 550 റൺസ് നേടിയ രോഹിത് ശർമ്മ ടൂർണമെന്റിലെ ഏറ്റവും ഉയർന്ന സ്‌കോറർമാരിൽ അഞ്ചാം സ്ഥാനത്ത് ഉണ്ട്.

ശ്രേയസ് അയ്യർ 10 മത്സരങ്ങളിൽ നിന്ന് 75.14 ശരാശരിയിൽ 526 റൺസും ഇതുവരെ നേടിയിട്ടുണ്ട്.

വെറും ആറ് മത്സരങ്ങളിൽ നിന്ന് 23 വിക്കറ്റുകൾ നേടിയ ഷമി ആണ് ഈ ലോകകപ്പിൽ ഇതുവരെ ഏറ്റവും കൂടുതൽ വിക്കറ്റ് വീഴ്ത്തിയ താരം. ഇന്ന് മേടിയ ഏഴ് വിക്കറ്റുകൾ ഉൾപ്പെടെ മൂന്ന് തവണ അഞ്ചു വിക്കറ്റ് നേട്ടം മറികടക്കാൻ ഷമിക്ക് ഈ ലോകകപ്പിൽ ആയി.

ജസ്പ്രീത് ബുംറ 10 മത്സരങ്ങളിൽ നിന്ന് 18 വിക്കറ്റ് വീഴ്ത്തി. സ്പിൻ ബൗളിംഗ് ഓൾറൗണ്ടർ രവീന്ദ്ര ജഡേജ 16 വിക്കറ്റും സഹ സ്പിന്നർ കുൽദീപ് യാദവ് 15 വിക്കറ്റും ടൂർണമെന്റിൽ വീഴ്ത്തി. മുഹമ്മദ് സിറാജ് 10 മത്സരങ്ങളിൽ നിന്ന് 13 വിക്കറ്റും വീഴ്ത്തി.

ഈ നേട്ടം സ്വപ്നം പോലെ, സച്ചിനെ സാക്ഷിയാക്കി ചെയ്യാൻ ആയത് വലിയ കാര്യം എന്നും കോഹ്ലി

സെമിഫൈനലിൽ ന്യൂസിലൻഡിനെതിരെ തന്റെ റെക്കോർഡ് ഭേദിച്ച് 50-ാം ഏകദിന സെഞ്ച്വറി നേടിയ കോഹ്ലി ഇത് ഒരു സ്വപ്നം പോലെയാണ് അനുഭവപ്പെടുന്നത് എന്ന് പറഞ്ഞു. സച്ചിനെ സാക്ഷിയാക്കി ഈ നാഴികകല്ലിൽ എത്താൻ ആയത് അഭിമാനകരം ആണെന്നും കോഹ്ലി പറഞ്ഞു.

“മഹാനായ മനുഷ്യൻ സച്ചിൻ ടെണ്ടുൽക്കർ എന്നെ അഭിനന്ദിച്ചു, അത് അവിശ്വസനീയമായ ഒരു വികാരമാണ്. ഒരു സ്വപ്നം പോലെ തോന്നുന്നു. കാര്യങ്ങൾ ഞങ്ങൾക്ക് അനുകൂലമായി പോയതിൽ സന്തോഷമുണ്ട്.” കോഹ്‌ലി പറഞ്ഞു.

“എന്റെ ഭാര്യ അനുഷ്‌ക ശർമ്മ അവിടെ സ്റ്റാൻഡിൽ ഇരിക്കുകയായിരുന്നു, സച്ചിൻ പാജിയും അവിടെ ഉണ്ടായിരുന്നു. നിങ്ങൾക്ക് ഇങ്ങനെ ഒരു മൊമന്റ് ഇവർക്ക് മുന്നിൽ നടക്കുന്നു എന്നത് സന്തോഷം നൽകുന്നു. എന്റെ ഏറ്റവും വലിയ പിന്തുണയായ എന്റെ ഭാര്യ സ്റ്റാൻഡിൽ ഇരിക്കുന്നു, എന്റെ ഹീറോ സച്ചിൻ അവിടെ ഇരിക്കുന്നു. ആ നിമിഷം വിശദീകരിക്കാൻ ബുദ്ധിമുട്ടായിരുന്നു,” കോലി കൂട്ടിച്ചേർത്തു.

വില്യംസന്റെ ക്യാച്ച് താൻ വിടരുതായിരുന്നു, വിഷമം തോന്നി എന്ന് ഷമി

ഇന്ന് ഏഴ് വിക്കറ്റുകൾ എടുത്ത് ഹീറോ ആയ മുഹമ്മദ് ഷമി സന്തോഷം പ്രകടിപ്പിക്കുന്നതോടൊപ്പം കെയ്ൻ വില്യംസന്റെ ക്യാച്ച് വിട്ടതിലുള്ള നിരാശയും പങ്കുവെച്ചു. താൻ ആ ക്യാച്ച് വിടരുതായിരുന്നു എന്നും വിട്ടപ്പോൾ സങ്കടം തോന്നി എന്നും ഷമി പറഞ്ഞു. ബുമ്രയുടെ ഓവറിൽ ആയിരുന്നു ഷമി വില്യൻസന്റെ ക്യാച്ച് വിട്ടത്. എന്നാൽ ഷമി തന്നെ വില്യംസന്റെ വിക്കറ്റ് വീഴ്ത്തി അതിന് പ്രായശ്ചിത്തവും ചെയ്തു.

കെയ്ൻ വില്യംസണ് എതിരെ പേസ് കുറഞ്ഞ് ബോൾ എറിഞ്ഞാൽ വിക്കറ്റ് കിട്ടുമെന്ന തോന്നൽ ഉണ്ടായിരുന്നു. അത് തന്നെയാണ് സംഭവിച്ചതും എന്നും ഷമി പറഞ്ഞു. താൻ ഏറെ കാലം പുറത്തിരുന്നു. അവസരത്തിനായി കാത്തിരിക്കുക ആയിരുന്നു. ഏറെ കാലം താൻ വൈറ്റ് ബോൾ തന്നെ കളിച്ചിരുന്നില്ല. അവസരം കിട്ടിയപ്പോൾ താൻ തന്റെ ഏറ്റവും മികച്ചത് നൽകുകയാണ് എന്നും ഷമി പറഞ്ഞു.

ഇന്ന് ഏഴ് വിക്കറ്റുകൾ വീഴ്ത്തിയ ഷമി ഇന്ത്യക്ക് ആയി ഏകദിനത്തിൽ ഏഴ് വിക്കറ്റ് വീഴ്ത്തിയ ആദ്യ താരമായി മാറി. ഈ ലോകകപ്പിൽ ഇതുവരെ 23 വിക്കറ്റുകൾ ഷമി വീഴ്ത്തിയിട്ടുണ്ട്.

“ഇന്ത്യ അവരുടെ ഏറ്റവും മികച്ച ക്രിക്കറ്റ് ആണ് ഇന്ന് കളിച്ചത്” അഭിനന്ദിച്ച് കെയ്ൻ വില്യംസൺ

ലോകകപ്പ് ഫൈനലിൽ എത്തിയ ഇന്ത്യയെ അഭിനന്ദിച്ച് ന്യൂസിലൻഡ് ക്യാപ്റ്റൻ കെയ്ൻ വില്യംസൺ. ഇന്ത്യയെ അഭിനന്ദിക്കുന്നു എന്നും ഇന്ത്യ അത്ഭുതകരമായ രീതിയിൽ ആണ് ഇപ്പോൾ കളിക്കുന്നത് എന്നും കെയ്ൻ വില്യംസൺ പറഞ്ഞു. ഈ ടൂർണമെന്റിൽ ഉടനീളം അവർ നന്നായി കളിച്ചു. ഇന്നാണ് അവരുടെ ഏറ്റവും മികച്ച പ്രകടനം വന്നത്. വില്യംസൺ പറഞ്ഞു.

ഇന്ത്യയോട് ഇന്ന് പൊരുതാൻ കഴിഞ്ഞതിൽ താൻ സന്തോഷിക്കുന്നു. കെയ്ൻ വില്യംസൺ പറഞ്ഞു. ഇന്ത്യക്ക് ടോപ് ക്ലാസ് ടീമാണ് ഉള്ളത്. അവർക്ക് ലോകോത്തര താരങ്ങൾ ഉണ്ട്. ആദ്യം ബാറ്റു ചെയ്തിരുന്നു എങ്കിലും കാര്യങ്ങൾ അത്ര എളുപ്പമാകില്ലായിരുന്നു എന്നും കെയ്ൻ വില്യംസൺ പറഞ്ഞു. ഇന്ത്യ ഞങ്ങളെക്കാൾ മികച്ചു നിന്നു. വില്യംസൺ അംഗീകരിച്ചു.

ഇന്ത്യയിൽ ഒരു ലോകകപ്പിന്റെ ഭാഗമാകാൻ കഴിഞ്ഞതിൽ നല്ല സന്തോഷം ഉണ്ട് എന്നും ഇത് ഒരു മികച്ച ടൂർണമെന്റ് ആയിരുന്നു എന്നും കെയ്ൻ വില്യംസൺ പറഞ്ഞു.

ഷമി അല്ലേ ഹീറോ!! ഒരു ഐതിഹാസിക പ്രകടനം!!

ഇന്ന് കളി ആര് വിജയിപ്പിച്ചു എന്ന് ചോദിച്ചാൽ മുഹമ്മദ് ഷമി എന്നല്ലാതെ ഒരു ഉത്തരം നൽകാൻ ആകില്ല‌. ബുമ്രയ്യടക്കം പതറിയ പിച്ചിൽ ഒറ്റയ്ക്ക് പന്തെറിഞ്ഞ് ഇന്ത്യക്ക് ഇന്ന് ഷമി കളി നേടി തന്നു. ഏഴ് വിക്കറ്റുകൾ. പൊന്നും വിലയുള്ള വിക്കറ്റുകൾ. ലോകകപ്പിൽ ഏഴ് വിക്കറ്റ് നേടുന്ന ആദ്യ ഇന്ത്യൻ താരമാണ് ഷമി. തുടക്കത്തിൽ ന്യൂസിലൻഡ് ഓപ്പണർമാർ താളം കണ്ടെത്തുന്നത് കണ്ട് ആറാം ഓവറിൽ തന്നെ ഷമിയെ രോഹിത് ശർമ്മ കൊണ്ടുവന്നു. ആദ്യ പന്തിൽ തന്നെ ഷമി കോണ്വോയെ പുറത്താക്കി.

തന്റെ രണ്ടാമത്തെ ഓവറിൽ ഈ ടൂർണമെന്റിലെ ഏറ്റവും അപകടകാരിയായി തോന്നപ്പെട്ട രചിനെയും ഷമി ഡ്രസിംഗ് റൂമിലേക്ക് മടക്കി. 39-2. പിന്നെ വീണ്ടും ന്യൂസിലൻഡ് കളിയിലേക്ക് തിരികെ വന്നു. മിച്ചലും വില്യംസണും ചേർന്ന് ഒരു വലിയ കൂട്ടുകെട്ട് തന്നെ പടുത്തു. ഇതിനിടയിൽ വില്യംസിന്റെ ഒരു ക്യാച്ച് ഷമി വിട്ടപ്പോൾ കളി ആണോ കൈവിട്ടത് എന്ന് ഇന്ത്യൻ ആരാധകർ പേടിച്ചു.

പക്ഷെ ഷമി തന്റെ തെറ്റിന് പ്രായശ്ചിത്തം ചെയ്തു. ബൗളുമായി തിരികെ വന്ന് വില്യംസണെയും ടോം ലാഥത്തെയും ഷമി പെട്ടെന്ന് മടക്കി. 32 ഓവറിൽ 220-2 എന്ന ശക്തമായ നിലയിൽ നിന്ന് ന്യൂസിലൻഡ് തകരാൻ തുടങ്ങിയത് ഷമിയുടെ ഈ സ്പെല്ലിൽ നിന്ന് ആയിരുന്നു.

ഇത് കഴിഞ്ഞ് ന്യൂസിലൻഡിന്റെ ഏക പ്രതീക്ഷ ആയിരുന്ന സെഞ്ചൂറിയൻ ഡാരിൽ മിച്ചലിനെയും പുറത്താക്കി ഷമി തന്റെ ഫൈഫർ പൂർത്തിയാക്കി. 9 ഓവറിൽ 50 റൺ വഴങ്ങി 5 വിക്കറ്റ്. ഈ ടൂർണമെന്റിലെ തന്റെ മൂന്നാമത്തെ ഫൈഫർ. ഇത് കഴിഞ്ഞ് അവസാന ഓവറിൽ രണ്ടു വിക്കറ്റുകൾ കൂടെ എടുത്ത് ഷമി വിജയം പൂർത്തിയാക്കി‌

ഇന്നത്തെ പ്രകടനത്തോടെ ലോകകപ്പിൽ ഏറ്റവും വേഗത്തിൽ 50 വിക്കറ്റ് വീഴ്ത്തുന്ന ബൗളറായി മുഹമ്മദ് ഷമി മാറിയിരുന്നു. ഇന്ത്യൻ പേസർ തന്റെ 17-ാം ഇന്നിംഗ്‌സിൽ ആണ് നാഴികക്കല്ലിൽ എത്തിയത്‌.

ഷമിക്ക് ഇന്നത്തെ വിക്കറ്റുകളോടെ ആകെ ലോകകപ്പിൽ 54 വിക്കറ്റുകൾ ആയി. ഏകദിന ലോകകപ്പിൽ 50 വിക്കറ്റ് നേടുന്ന ആദ്യ ഇന്ത്യൻ താരമെന്ന റെക്കോർഡും ഷമി സ്വന്തമാക്കി.

നേരത്തെ ലീഗ് ഘട്ടത്തിൽ ന്യൂസിലൻഡിന് എതിരെ
അഞ്ച് വിക്കറ്റും ഇംഗ്ലണ്ടിനെതിരെ നാലു വിക്കറ്റും ശ്രീലങ്കയ്‌ക്കെതിരെ അദ്ദേഹം മറ്റൊരു അഞ്ച് വിക്കറ്റും ഷമി നേടിയിരുന്നു. ദക്ഷിണാഫ്രിക്കക്ക് എതിരെ രണ്ട് വിക്കറ്റും ഷമി നേടി. ആകെ ഈ ലോകകപ്പിൽ ഷമിക്ക് 23 വിക്കറ്റുകൾ ആയി. ഈ ലോകകപ്പിൽ ഏറ്റവും കൂടുതൽ നേടുന്ന താരമായും ഷമി മാറി.

മിച്ചലും ഏഴ് വിക്കറ്റും ഷമിയ്ക്ക് സ്വന്തം!!! ഇന്ത്യ ലോകകപ്പ് ഫൈനലില്‍

ലോകകപ്പ് 2023ന്റെ ഫൈനൽ ബെര്‍ത്ത് ഇന്ത്യയ്ക്ക് സമ്മാനിച്ച് മൊഹമ്മദ് ഷമി. ടോപ് ഓര്‍ഡറിലെ നാല് വിക്കറ്റും ശതകം നേടിയ ഡാരിൽ മിച്ചലിനെയും പുറത്താക്കി ഇന്ത്യയുടെ സീനിയര്‍ പേസര്‍ ടീമിനെ ഫൈനലിലേക്ക് എത്തിയ്ക്കുകയായിരുന്നു. അവസാന രണ്ട് വിക്കറ്റും നേടി ഷമി മത്സരത്തിൽ നിന്ന് ഏഴ് വിക്കറ്റാണ് നേടിയത്.  48.5 ഓവറിൽ ന്യൂസിലാണ്ട് 327 റൺസ് മാത്രം നേടിയപ്പോള്‍ ഇന്ത്യ 70 റൺസിന്റെ വിജയം ആണ് സ്വന്തമാക്കിയത്.

ഡെവൺ കോൺവേയെയും രച്ചിന്‍ രവീന്ദ്രയെയും മൊഹമ്മദ് ഷമി പുറത്താക്കിയപ്പോള്‍ ന്യൂസിലാണ്ട് 39/2 എന്ന നിലയിലേക്ക് വീണു. പിന്നീട് ഡാരിൽ മിച്ചൽ – കെയിന്‍ വില്യംസൺ കൂട്ടുകെട്ട് ന്യൂസിലാണ്ടിന്റെ തിരിച്ചുവരവിന് വഴിയൊരുക്കുകയായിരുന്നു. ഇരുവരും അനായാസം ബാറ്റ് വീശിയപ്പോള്‍ മത്സരം ന്യൂസിലാണ്ടിന്റെ പക്ഷത്തേക്ക് മാറുകയായിരുന്നു.

181 റൺസാണ് കെയിന്‍ വില്യംസൺ – ഡാരിൽ മിച്ചൽ കൂട്ടുകെട്ട് മൂന്നാം വിക്കറ്റിൽ നേടിയത്. ഓപ്പണര്‍മാരെ പുറത്താക്കിയ ഷമി തന്നെ വില്യംസണെയും പുറത്താക്കി കൂട്ടുകെട്ട് തകര്‍ക്കുകയായിരുന്നു. 69 റൺസായിരുന്നു വില്യംസൺ നേടിയത്. കെയിന്‍ വില്യംസണിനെ സൂര്യകുമാര്‍ യാദവിന്റെ കൈകളിലെത്തിച്ച ഷമി അതേ ഓവറിൽ ടോം ലാഥമിനെയും വിക്കറ്റിന് മുന്നിൽ കുടുക്കുകയായിരുന്നു.

അഞ്ചാംം വിക്കറ്റിൽ മിച്ചലും ഫിലിപ്പ്സും 75 റൺസ് നേടിയെങ്കിലും ജസ്പ്രീത് ബുംറ ബൗളിംഗിലേക്ക് തിരിച്ചെത്തി ഈ കൂട്ടുകെട്ട് തകര്‍ക്കുകയായിരുന്നു. 33 പന്തിൽ 41 റൺസ് നേടിയ ഗ്ലെന്‍ ഫിലിപ്പ്സിനെയാണ് ബുംറ പുറത്താക്കിയത്. തൊട്ടടുത്ത ഓവറിൽ കുൽദീപ് യാദവ് മാര്‍ക്ക് ചാപ്മാനെ പുറത്താക്കിയതോടെ ഇന്ത്യ മത്സരത്തിൽ പിടിമുറുക്കി. 134 റൺസ് നേടിയ മിച്ചൽ മൊഹമ്മദ് ഷമിയുടെ അഞ്ചാമത്തെ വിക്കറ്റായപ്പോള്‍ ഇന്ത്യ മത്സരം പോക്കറ്റിലാക്കി.

ചരിത്രം കുറിച്ച് മുഹമ്മദ് ഷമി!! ലോകകപ്പിൽ അതിവേഗം 50 വിക്കറ്റ്

ഈ ലോകകപ്പ് മുഹമ്മദ് ഷമിയുടേതാണെന്ന് പറയാം. ഇന്നും ഇന്ത്യയുടെ രക്ഷകനായി മാറുന്ന മുഹമ്മദ് ഷമി ഇന്ന് ഒരു റെക്കോർഡ് തന്റെ പേരിലാക്കി. വില്യംസിന്റെ വിക്കറ്റോടെ ലോകകപ്പിൽ ഏറ്റവും വേഗത്തിൽ 50 വിക്കറ്റ് വീഴ്ത്തുന്ന ബൗളറായി മുഹമ്മദ് ഷമി മാറി. ഇന്ത്യൻ പേസർ തന്റെ 17-ാം ഇന്നിംഗ്‌സിൽ ആണ് നാഴികക്കല്ലിൽ എത്തിയത്‌. ഓസ്‌ട്രേലിയൻ പേസർ മിച്ചൽ സ്റ്റാർക്കിന്റെ റെക്കോർഡ് ആണ് ഷമി തകർത്തത്. 19-ാം ഇന്നിംഗ്‌സിൽ ആണ് സ്റ്റാർക്ക് 50 വിക്കറ്റിൽ എത്തിയത്.

ഇന്ന് ന്യൂസിലൻഡിനെതിരെ മുംബൈയിലെ വാങ്കഡെ സ്റ്റേഡിയത്തിൽ ഇതുവരെ നാലു വിക്കറ്റുകൾ ഷമി വീഴ്ത്തി. ഇതോടെ ഷമിക്ക് ആകെ ലോകകപ്പിൽ 51 വിക്കറ്റുകൾ ആയി. ഏകദിന ലോകകപ്പിൽ 50 വിക്കറ്റ് നേടുന്ന ആദ്യ ഇന്ത്യൻ താരമെന്ന റെക്കോർഡും ഷമി സ്വന്തമാക്കി. ഗ്ലെൻ മഗ്രാത്ത്, മുത്തയ്യ മുരളീധരൻ, സ്റ്റാർക്ക്, ലസിത് മലിംഗ, വസീം അക്രം, ട്രെന്റ് ബോൾട്ട് എന്നിവർക്ക് പിറകെ ലോകകപ്പിൽ 50 വിക്കറ്റ് നേട്ടം കൈവരിക്കുന്ന ഏഴാമത്തെ ബൗളറായും ഷമി മാറി.

നേരത്തെ ലീഗ് ഘട്ടത്തിൽ ന്യൂസിലൻഡിന് എതിരെ
അഞ്ച് വിക്കറ്റും ഇംഗ്ലണ്ടിനെതിരെ നാലു വിക്കറ്റും ശ്രീലങ്കയ്‌ക്കെതിരെ അദ്ദേഹം മറ്റൊരു അഞ്ച് വിക്കറ്റും ഷമി നേടിയിരുന്നു. ദക്ഷിണാഫ്രിക്കക്ക് എതിരെ രണ്ട് വിക്കറ്റും ഷമി നേടി. ആകെ ഈ ലോകകപ്പിൽ ഷമിക്ക് 20 വിക്കറ്റുകൾ ആയി

ഒരു ഇന്ത്യക്കാരൻ തന്നെ എന്റെ റെക്കോർഡ് തകർത്തു എന്നതിൽ സന്തോഷം എന്ന് സച്ചിൻ

വിരാട് കോഹ്‌ലിയുടെ തന്റെ സെഞ്ച്വറി റെക്കോർഡ് തകർത്തതിൽ താരത്തെ അഭിനന്ദിച്ച് സച്ചിൻ തെൻഡുൽക്കർ. ഇന്ന് സെമി ഫൈനലിൽ സച്ചിബെ സാക്ഷിനിർത്തി ആയിരുന്നു വിരാട് കോഹ്‌ലി വാങ്കഡെ സ്റ്റേഡിയത്തിൽ ചരിത്രത്തിൽ ഇടം നേടിയ അമ്പതാം സെഞ്ച്വറി നേടിയത്. സെഞ്ച്വറി നേടിയ ശേഷം കോഹ്ലി സച്ചിനെ ബഹുമാനിച്ച് ബൗ ഡൗൺ ചെയ്യുന്നതും ഇന്ന് കാണാൻ ആയി.

ഒരു ഇന്ത്യൻ താരം തന്നെ തന്റെ റെക്കോർഡ് തകർത്തു എന്ന കാര്യത്തിൽ താൻ അഭിമാനിക്കുന്നു എന്ന് സച്ചിൻ സാമൂഹിക മാധ്യമങ്ങളിൽ കുറിച്ചു.

“ഇന്ത്യൻ ഡ്രസ്സിംഗ് റൂമിൽ വെച്ച് ഞാൻ നിങ്ങളെ ആദ്യമായി കണ്ടുമുട്ടിയപ്പോൾ, മറ്റ് സഹതാരങ്ങൾ നിങ്ങളെ എന്റെ കാലിൽ തൊടാൻ പരിഹസിച്ചു. അന്ന് എനിക്ക് ചിരി അടക്കാനായില്ല. എന്നാൽ താമസിയാതെ, നിങ്ങളുടെ അഭിനിവേശവും കഴിവും കൊണ്ട് നിങ്ങൾ എന്റെ ഹൃദയത്തെ സ്പർശിച്ചു.” സച്ചിൻ കുറിച്ചു‌.

ആ കുട്ടി ‘വിരാട്’ ഒരു വലിയ കളിക്കാരനായി വളർന്നതിൽ എനിക്ക് അതിയായ സന്തോഷമുണ്ട്. ഒരു ഇന്ത്യക്കാരൻ എന്റെ റെക്കോർഡ് തകർത്തതിൽ എനിക്ക് സന്തോഷിക്കാതിരിക്കാൻ കഴിയില്ല. അതും എന്റെ ഹോം ഗ്രൗണ്ടിൽ ലോകകപ്പ് സെമി-ഫൈനൽ പോരൊലു വേദിയിൽ” സച്ചിൻ പറഞ്ഞു.

മധ്യനിരയിൽ അത്ഭുതമായി ശ്രേയസ് അയ്യർ!! 500ന് മുകളിൽ റൺസ്

ഇന്ത്യയുടെ മധ്യനിരയിൽ അത്ഭുതമാവുകയാണ് ശ്രേയസ് അയ്യർ. ഇന്ന് വീണ്ടും സെഞ്ച്വറി നേടിക്കൊണ്ട് ശ്രേയസ് 500ന് മുകളിൽ ഒരു ലോകകപ്പ് ടൂർണമെന്റിൽ സ്കോർ ചെയ്യുന്ന ആദ്യ താരമായി മാറി. ടൂർണമെന്റിന്റെ ചരിത്രത്തിൽ മധ്യനിരയിൽ ബാറ്റ് ചെയ്ത് 500+ റൺസ് നേടാൻ ആർക്കും ആയിരുന്നില്ല. നമ്പർ 4 അല്ലെങ്കിൽ അതിൽ താഴെ ബാറ്റു ചെയ്യുന്നവർക്ക് ഇത്ര അധികം റൺസ് നേടുക എളുപ്പവുമല്ല.

മധ്യനിര ബാറ്റ്‌സ്മാൻമാരിൽ, 2007ലെ ടൂർണമെന്റിൽ സ്‌കോട്ട് സ്‌റ്റൈറിസിന്റെ 499 റൺസിന്റെ റെക്കോർഡാണ് അയ്യർ ഇന്ന് മറികടന്നത്.മുതുകിലെ ശസ്ത്രക്രിയ കാരണം നീണ്ട കാലം പുറത്തിരുന്ന് വന്നാണ് ശ്രേയസ് ഈ അത്ഭുത പ്രകടനങ്ങൾ നടത്തുന്നത്.

പാകിസ്ഥാൻ (53*), ശ്രീലങ്ക (82), ദക്ഷിണാഫ്രിക്ക (77) എന്നിവർക്കെതിരെ അർദ്ധ സെഞ്ച്വറി നേടിയ ശ്രേയസ് നെതർലൻഡ്സിനെതിരെയും (128*) ഇന്ന് ന്യൂസിലൻഡിനെതിരെയും സെഞ്ച്വറിയും നേടി. ഇന്ന് വെറും 70 പന്തിൽ 4 ബൗണ്ടറികളും 8 സിക്‌സറുകളും ഉൾപ്പെടെ 105 റൺസാണ് ബാറ്റർ അടിച്ചുകൂട്ടിയത്.

കിംഗ് കോഹ്‍ലിയുടെ അമ്പതാം ശതകം!!! അയ്യര്‍ ദി ഗ്രേറ്റ്!!! വാങ്കഡേയിൽ ഇന്ത്യയുടെ വമ്പന്‍ സ്കോര്‍

ഇന്ത്യയുടെ ലോകകപ്പ് ഫൈനൽ സ്വപ്നങ്ങള്‍ക്ക് കരുത്തേകുന്ന സ്കോറുമായി ഇന്ത്യന്‍ ബാറ്റിംഗ് നിര തിമിര്‍ത്ത് കളിച്ചപ്പോള്‍ ന്യൂസിലാണ്ടിനെതിരെ സെമി ഫൈനൽ മത്സരത്തിൽ 397/4 എന്ന കൂറ്റന്‍ സ്കോര്‍ നേടി ഇന്ത്യ. വിരാട് കോഹ്‍ലി തന്റെ അമ്പതാം ഏകദിന ശതകം നേടി ഇതിഹാസം സച്ചിന്‍ ടെണ്ടുൽക്കറെ മറികടന്നപ്പോള്‍ ശ്രേയസ്സ് അയ്യര്‍, ശുഭ്മന്‍ ഗിൽ, രോഹിത് ശര്‍മ്മ എന്നിവരും ബാറ്റ് കൊണ്ട് തിളങ്ങി.

രോഹിത് ശര്‍മ്മ നൽകിയ വെടിക്കെട്ട് തുടക്കത്തിന്റെ ബലത്തിൽ ഒന്നാം വിക്കറ്റിൽ ഇന്ത്യ 71 റൺസാണ് നേടിയത്. രോഹിത് 29 പന്തിൽ 47 റൺസ് നേടി പുറത്താകുകയായിരുന്നു. ശുഭ്മന്‍ ഗിൽ 65 പന്തിൽ 79 റൺസ് നേടി മികവുറ്റ രീതിയിൽ ബാറ്റ് വീശിയെങ്കിലും താരം പരിക്കേറ്റ് റിട്ടേര്‍ഡ് ഹര്‍ട്ടാകേണ്ടി വന്നു. ഇന്ത്യയുടെ സ്കോര്‍ 164ൽ നിൽക്കുമ്പോളാണ് ഇത്.

പിന്നീട് വിരാട് കോഹ്‍ലി – ശ്രേയസ്സ് അയ്യര്‍ കൂട്ടുകെട്ട് ന്യൂസിലാണ്ട് ബൗളിംഗിനെ നിഷ്പ്രഭമാക്കുന്നതാണ് വാങ്കഡേയിൽ കണ്ടത്. ഇരുവരും ചേര്‍ന്ന് 163 റൺസ് നേടിയപ്പോള്‍ കോഹ്‍ലി തന്റെ 50ാം ശതകം പൂര്‍ത്തിയാക്കുന്നതിനും വാങ്കഡേയിൽ സാക്ഷ്യം വഹിച്ചു. 113 പന്തിൽ 117 റൺസ് നേടിയാണ് കോഹ്‍ലി പുറത്തായത്.

കോഹ്‍ലി പുറത്തായ ശേഷം ബാറ്റിംഗ് ഗിയര്‍ മാറ്റിയ ശ്രേയസ്സ് അയ്യര്‍ 67 പന്തിൽ നിന്ന് തന്റെ ശതകം പൂര്‍ത്തിയാക്കി. 70 പന്തിൽ 105 റൺസ് നേടി അയ്യര്‍ പുറത്താകുമ്പോള്‍ കെഎൽ രാഹുലുമായി താരം 54 റൺസ് നേടി. കെഎൽ രാഹുല്‍ 20 പന്തിൽ 39 റൺസുമായി പുറത്താകാതെ നിന്നു. വീണ്ടും ക്രീസിലെത്തിയ ഗിൽ 66 പന്തിൽ 80 റൺസ് നേടി പുറത്താകാതെ നിന്നു.

3 വിക്കറ്റ് നേടിയെങ്കിലും ടിം സൗത്തി 100 റൺസാണ് തന്റെ പത്തോവറിൽ വിട്ട് നൽകിയത്.

ദൈവത്തിനും മുകളിൽ വിരാട് കോഹ്ലി!! സച്ചിനെ മറികടന്ന് 50ആം സെഞ്ച്വറി

വിരാട് കോഹ്ലിക്ക് മുകളിൽ ഇനി ആരുമില്ല. ഏകദിന സെഞ്ച്വറിയിലെ റെക്കോർഡ് കോഹ്ലി ഇന്ന് തന്റെ പേരിലാക്കി. ഇന്ന് വാങ്കെഡെയിൽ നടക്കുന്ന ലോകകപ്പ് സെമി ഫൈനലിൽ ആണ് കോഹ്ലി തന്റെ അമ്പതാം ഏകദിന സെഞ്ച്വറി കുറിച്ചത്. സച്ചിന്റെ 49 ഏകദിന സെഞ്ച്വറി എന്ന ഏറ്റവും കൂടുതൽ ഏകദിന സെഞ്ച്വറി എന്ന റെക്കോർഡ് ആണ് കോഹ്ലി മറികടന്നത്.

ഈ ലോകകപ്പിലെ കോഹ്ലിയുടെ മൂന്നാം സെഞ്ച്വറിയാണിത്‌. നേരത്തെ ബംഗ്ലാദേശിന് എതിരെയും ദക്ഷിണാഫ്രിക്കയ്ക്ക് എതിരെയും കോഹ്ലി സെഞ്ച്വറി നേടിയിരുന്നു. ഇന്ന് വാങ്കെഡെയിൽ അനായാസം ബാറ്റു ചെയ്ത് കോഹ്ലി ഒരി ചാൻസ് പോലു നൽകാതെ സെഞ്ച്വറിയിലേക്ക് മാർച്ച് ചെയ്തു. 106 പന്തിൽ നിന്ന് ആയിരുന്നു കോഹ്ലി സെഞ്ച്വറിയിൽ എത്തിയത്. 1 സിക്സും 8 ഫോറും അടങ്ങുന്നത് ആയിരുന്നു കോഹ്ലിയുടെ സെഞ്ച്വറി.

279 ഇന്നിംഗ്സിൽ നിന്നാണ് കോഹ്ലി 50 സെഞ്ച്വറിയിൽ എത്തിയത്‌. സച്ചിൻ 452 ഇന്നിംഗ്സിൽ നിന്നായിരുന്നു 49 സെഞ്ച്വറി നേടിയത്‌. 31 സെഞ്ച്വറി നേടിയ രോഹിത് ശർമ്മയാണ് സെഞ്ച്വറിയിൽ മൂന്നാം സ്ഥാനത്ത്‌.

Exit mobile version