Picsart 23 11 15 17 31 58 100

ഈ നേട്ടം സ്വപ്നം പോലെ, സച്ചിനെ സാക്ഷിയാക്കി ചെയ്യാൻ ആയത് വലിയ കാര്യം എന്നും കോഹ്ലി

സെമിഫൈനലിൽ ന്യൂസിലൻഡിനെതിരെ തന്റെ റെക്കോർഡ് ഭേദിച്ച് 50-ാം ഏകദിന സെഞ്ച്വറി നേടിയ കോഹ്ലി ഇത് ഒരു സ്വപ്നം പോലെയാണ് അനുഭവപ്പെടുന്നത് എന്ന് പറഞ്ഞു. സച്ചിനെ സാക്ഷിയാക്കി ഈ നാഴികകല്ലിൽ എത്താൻ ആയത് അഭിമാനകരം ആണെന്നും കോഹ്ലി പറഞ്ഞു.

“മഹാനായ മനുഷ്യൻ സച്ചിൻ ടെണ്ടുൽക്കർ എന്നെ അഭിനന്ദിച്ചു, അത് അവിശ്വസനീയമായ ഒരു വികാരമാണ്. ഒരു സ്വപ്നം പോലെ തോന്നുന്നു. കാര്യങ്ങൾ ഞങ്ങൾക്ക് അനുകൂലമായി പോയതിൽ സന്തോഷമുണ്ട്.” കോഹ്‌ലി പറഞ്ഞു.

“എന്റെ ഭാര്യ അനുഷ്‌ക ശർമ്മ അവിടെ സ്റ്റാൻഡിൽ ഇരിക്കുകയായിരുന്നു, സച്ചിൻ പാജിയും അവിടെ ഉണ്ടായിരുന്നു. നിങ്ങൾക്ക് ഇങ്ങനെ ഒരു മൊമന്റ് ഇവർക്ക് മുന്നിൽ നടക്കുന്നു എന്നത് സന്തോഷം നൽകുന്നു. എന്റെ ഏറ്റവും വലിയ പിന്തുണയായ എന്റെ ഭാര്യ സ്റ്റാൻഡിൽ ഇരിക്കുന്നു, എന്റെ ഹീറോ സച്ചിൻ അവിടെ ഇരിക്കുന്നു. ആ നിമിഷം വിശദീകരിക്കാൻ ബുദ്ധിമുട്ടായിരുന്നു,” കോലി കൂട്ടിച്ചേർത്തു.

Exit mobile version