Picsart 23 11 15 23 19 01 417

“ഇന്ത്യ അവരുടെ ഏറ്റവും മികച്ച ക്രിക്കറ്റ് ആണ് ഇന്ന് കളിച്ചത്” അഭിനന്ദിച്ച് കെയ്ൻ വില്യംസൺ

ലോകകപ്പ് ഫൈനലിൽ എത്തിയ ഇന്ത്യയെ അഭിനന്ദിച്ച് ന്യൂസിലൻഡ് ക്യാപ്റ്റൻ കെയ്ൻ വില്യംസൺ. ഇന്ത്യയെ അഭിനന്ദിക്കുന്നു എന്നും ഇന്ത്യ അത്ഭുതകരമായ രീതിയിൽ ആണ് ഇപ്പോൾ കളിക്കുന്നത് എന്നും കെയ്ൻ വില്യംസൺ പറഞ്ഞു. ഈ ടൂർണമെന്റിൽ ഉടനീളം അവർ നന്നായി കളിച്ചു. ഇന്നാണ് അവരുടെ ഏറ്റവും മികച്ച പ്രകടനം വന്നത്. വില്യംസൺ പറഞ്ഞു.

ഇന്ത്യയോട് ഇന്ന് പൊരുതാൻ കഴിഞ്ഞതിൽ താൻ സന്തോഷിക്കുന്നു. കെയ്ൻ വില്യംസൺ പറഞ്ഞു. ഇന്ത്യക്ക് ടോപ് ക്ലാസ് ടീമാണ് ഉള്ളത്. അവർക്ക് ലോകോത്തര താരങ്ങൾ ഉണ്ട്. ആദ്യം ബാറ്റു ചെയ്തിരുന്നു എങ്കിലും കാര്യങ്ങൾ അത്ര എളുപ്പമാകില്ലായിരുന്നു എന്നും കെയ്ൻ വില്യംസൺ പറഞ്ഞു. ഇന്ത്യ ഞങ്ങളെക്കാൾ മികച്ചു നിന്നു. വില്യംസൺ അംഗീകരിച്ചു.

ഇന്ത്യയിൽ ഒരു ലോകകപ്പിന്റെ ഭാഗമാകാൻ കഴിഞ്ഞതിൽ നല്ല സന്തോഷം ഉണ്ട് എന്നും ഇത് ഒരു മികച്ച ടൂർണമെന്റ് ആയിരുന്നു എന്നും കെയ്ൻ വില്യംസൺ പറഞ്ഞു.

Exit mobile version