ഈ ലോകകപ്പില്‍ ആന്‍ഡ്രേ റസ്സലിന്റെ പ്രകടനം ഏറെ നിര്‍ണ്ണായകമാകുമെന്നും താരത്തിന്റെ സാന്നിദ്ധ്യം വിന്‍ഡീസിനെ ലോകകപ്പിലെ കറുത്ത കുതിരകളാക്കി മാറ്റുമെന്നും അഭിപ്രായപ്പെട്ട് ഡല്‍ഹി ക്യാപിറ്റല്‍സ് ഉപദേശകന്‍ സൗരവ് ഗാംഗുലി. ആന്‍ഡ്രേ റസ്സലാണ് ഈ ലോകകപ്പിലെ താരമാകുവാന്‍ പോകുന്നതെന്നാണ് തന്റെ വിലയിരുത്തല്‍. ടീമില്‍ ഷായി ഹോപ്, ക്രിസ് ഗെയില്‍, ഒഷെയ്ന്‍ തോമസ് കൂടാതെ മറ്റു വെടിക്കെട്ട് താരങ്ങളുമുണ്ട്, അതിനാല്‍ തന്നെ ലോകകപ്പ്ിലെ കറുത്ത കുതിരകള്‍ വിന്‍ഡീസ് തന്നെയാകുമെന്നാണ് തന്റെ പ്രതീക്ഷയെന്ന് ഗാംഗുലി വ്യക്തമാക്കി.
Category: World Cup
The Cricket World Cup is the international championship of One Day International cricket. The event is organised by the sport’s governing body, the International Cricket Council, every four years, ക്രിക്കറ്റ് ലോകകപ്പ് മലയാളം
സൗരവ് ഗാംഗുലിയുടെ ലോകകപ്പ് പ്രവചനം, സെമിയിൽ പോരാടുന്ന ടീമുകളറിയാം
ലോകകപ്പ് പ്രവചനവുമായി മുൻ ഇന്ത്യൻ ക്യാപ്റ്റനും ഇന്ത്യൻ ക്രിക്കറ്റ് ഇതിഹാസവുമായ സൗരവ് ഗാംഗുലി രംഗത്ത്. ഇന്ത്യൻ പ്രീമിയർ ലീഗിനിടെ ഒരു മാധ്യമവുമായി നടന്ന ഇന്റർവ്യൂവിലാണ് ലോകകപ്പിനെ കുറിച്ച് ദാദ മനസ് തുറന്നത്. പരമ്പരാഗത ശക്തികൾ തന്നെയാകും ഇത്തവണയും ലോകകപ്പിൽ മുന്നേറുക എന്നാണ് ഗാംഗുലി പറഞ്ഞത്.
സെമിയിൽ ഇന്ത്യ, ഇംഗ്ലണ്ട്, ആസ്ട്രേലിയ, പാകിസ്താൻ എന്നി ടീമുകൾ ആവും എത്തുകയെന്നും അദ്ദേഹം പറഞ്ഞു. ചരിത്രത്തിലെ ഏറ്റവും മികച്ച ലോകകപ്പായി ഈ ലോകകപ്പിനെ വിലയിരുത്തുമെന്നും ദാദ പറഞ്ഞവസാനിപ്പിച്ചു.
ആറാം ലോകകപ്പിനൊരുങ്ങി രഞ്ജന്‍ മഡ്ഗുലേ, അലീം ദാറിനു അഞ്ചാം ലോകകപ്പ്, ലോകകപ്പ് അമ്പയര്‍മാരുടെ പാനല്‍ പ്രഖ്യാപിച്ച് ഐസിസി
ലോകകപ്പിനുള്ള അമ്പയര്‍മാരുടെ പട്ടിക പ്രഖ്യാപിച്ച് ഐസിസി. 16 അമ്പയര്‍മാരും 6 മാച്ച് റഫറിമാരെയുമാണ് ഐസിസി ലോകകപ്പിനായി പ്രഖ്യാപിച്ചിരിക്കുന്നത്. ഇതില്‍ രഞ്ജന്‍ മഡ്ഗുലേ തന്റെ ആറാം ലോകകപ്പിലാണ് ഒഫീഷ്യേറ്റ് ചെയ്യുന്നത്. പാക്കിസ്ഥാന്റെ അലീം ദാര്‍ അഞ്ചാം ലോകകപ്പിനാണ് അമ്പയര്‍ ചെയ്യാനെത്തുന്നത്. ഇയാന്‍ ഗൗള്‍ഡും ജെഫ് ക്രോയും തങ്ങളുടെ നാലാം ലോകകപ്പിനും തയ്യാറെടുക്കുകയാണ്.
മാച്ച് റഫറി: ക്രിസ് ബ്രോഡ്, ഡേവിഡ് ബൂണ്‍, ആന്‍ഡി പൈക്രോഫ്ട്, ജെഫ് ക്രോവ്, രഞ്ജന്‍ മഡ്ഗുലേ, റിച്ചി റിച്ചാര്‍ഡ്സണ്‍
അമ്പയര്‍മാര്‍: അലീം ദാര്‍, കുമാര്‍ ധര്‍മ്മസേന മരിയസ് എറാസ്മസ്, ക്രിസ് ഗഫാനേ, ഇയാന്‍ ഗോള്‍ഡ്, റിച്ചാര്‍ഡ് ഇല്ലിംഗ്വര്‍ത്ത്, റിച്ചാര്‍ഡ് കെറ്റല്‍ബോറോ, നൈജല്‍ ലോംഗ്, ബ്രൂസ് ഓക്സെന്‍ഫോര്‍ഡ്, സുന്ദരം രവി, പോള്‍ റീഫില്‍, റോഡ് ടക്കര്‍, ജോയല്‍ വില്‍സണ്‍, മൈക്കല്‍ ഗോഗ്, റുചീര പള്ളിയുഗുര്‍ഗേ, പോള്‍ വില്‍സണ്‍
റസ്സലും ഗെയിലും ഉള്‍പ്പെടെ വലിയ അടി വീരന്മാരുമായി വിന്‍ഡീസ് ലോകകപ്പിലേക്ക്
വിന്‍ഡീസിന്റെ ഇംഗ്ലണ്ട് ലോകകപ്പിനുള്ള ടീം പ്രഖ്യാപിച്ചു. ക്രിസ് ഗെയില്‍, ആന്‍ഡ്രേ റസ്സല്‍ തുടങ്ങിയ പ്രമുഖ താരങ്ങളുള്‍പ്പെടുന്ന ടീമിനെ ജേസണ്‍ ഹോള്‍ഡര്‍ നയിക്കും. പരിക്ക് അലട്ടുന്നുണ്ടെങ്കിലും കൊല്‍ക്കത്തയ്ക്ക് വേണ്ടി കളിയ്ക്കുകയും റണ്‍സ് നേടുകയും ചെയ്യുന്ന റസ്സലിന്റെ പരിക്ക് ലോകകപ്പ് സമയത്ത് പൂര്‍ണ്ണമായും മാറുമെന്ന പ്രതീക്ഷയിലാണ് വിന്‍ഡീസ് ടീം മാനേജ്മെന്റ്.
താരം ഐപിഎലില്‍ മികവ് പുലര്‍ത്തുന്നുണ്ടെങ്കിലും പരിക്ക് തന്നെയാണ് വിന്‍ഡീസിനെയും അലട്ടുന്ന വിഷയം. എന്നാല്‍ വേണ്ടത്ര വിശ്രമത്തോടെ താരത്തിനു മികവ് പുലര്‍ത്താനാകുമെന്നാണ് ടീം കോച്ച് ഫ്ലോയഡ് റീഫര്‍ പ്രതീക്ഷിക്കുന്നത്. താരത്തെ ബാറ്റിംഗ് ഓള്‍ റൗണ്ടര്‍ ആയി പരിഗണിക്കുമെന്നും കോച്ച് പ്രഖ്യാപിച്ചു.
വിന്‍ഡീസ്: ജേസണ്‍ ഹോള്‍ഡര്‍, ആന്‍ഡ്രേ റസ്സല്‍, ആഷ്‍ലി നഴ്സ്, കാര്‍ലോസ് ബ്രാത്‍വൈറ്റ്, ക്രിസ് ഗെയില്‍, ഡാരെന്‍ ബ്രാവോ, എവിന്‍ ലൂയിസ്, ഫാബിയന്‍ അല്ലെന്‍, കെമര്‍ റോച്ച്, നിക്കോളസ് പൂരന്‍, ഒഷെയ്‍ന്‍ തോമസ്, ഷായി ഹോപ്, ഷാനണ്‍ ഗബ്രിയേല്‍, ഷെല്‍ഡണ്‍ കോട്രെല്‍, ഷിമ്രണ്‍ ഹെറ്റ്മ്യര്‍
മൂന്ന് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം പേസ് ബൗളറെ തിരികെ ടീമില്‍ വിളിച്ച് അഫ്ഗാനിസ്ഥാന്റെ ലോകകപ്പ് സ്ക്വാഡ്
2016ല്‍ അഫ്ഗാനിസ്ഥാന് വേണ്ടി അവസാനമായി ഏകദിനം കളിച്ച ബൗളര്‍ ഹമീദ് ഹസ്സനെ ഉള്‍പ്പെടുത്തി ഇംഗ്ലണ്ടില്‍ നടക്കുന്ന ലോകകപ്പിനുള്ള സ്ക്വാഡിനെ പ്രഖ്യാപിച്ച് അഫ്ഗാനിസ്ഥാന്‍. അസ്ഗര്‍ അഫ്ഗാന് പകരം ഗുല്‍ബാദിന്‍ നൈബ് തന്നെ ടീമിനെ നയിക്കും. സീനിയര്‍ താരങ്ങളില്‍ നിന്ന് ഈ തീരുമാനത്തില്‍ എതിര്‍പ്പ് ഉയര്‍ന്നുവെങ്കിലും തീരുമാനം പുനഃപരിശോധിക്കേണ്ടതില്ലെന്ന് അഫ്ഗാന്‍ ബോര്‍ഡ് തീരുമാനിക്കുകയായിരുന്നു.
സ്ക്വാഡ്: ഗുല്‍ബാദിന്‍ നൈബ്, മുഹമ്മദ് ഷെഹ്സാദ്, നീര്‍ അലി സദ്രാന്‍, ഹസ്രത്തുള്ള സാസായി, റഹ്മത് ഷാ, അസ്ഗര്‍ അഫ്ഗാന്‍, ഹസ്മത്തുള്ള ഷഹീദി, നജീബുള്ള സദ്രാന്‍, സമിയുള്ള ഷിന്‍വാരി, മുഹമ്മദ് നബി, റഷീദ് ഖാന്‍, ദവലത് സദ്രാന്‍, അഫ്താബ് അലം, ഹമീദ് ഹസ്സന്‍, മുജീബ് ഉര്‍ റഹ്മാന്‍
ആസിഫ് അലിയും മുഹമ്മദ് അമീറുമില്ലാതെ പാക്കിസ്ഥാന്റെ ലോകകപ്പ് സ്ക്വാഡ്
കഴിഞ്ഞ കുറച്ച് കാലമായി മോശം ബൗളിംഗ് ഫോമിലുള്ള മുഹമ്മദ് അമീറിനെ ഒഴിവാക്കി പാക്കിസ്ഥാന്റെ ലോകകപ്പ് സ്ക്വാഡ്. 15 അംഗ സ്ക്വാഡില്‍ ഇടം പിടിക്കാത്ത മറ്റൊരു താരം ആസിഫ് അലിയാണ്. സര്‍ഫ്രാസ് അഹമ്മദ് ആണ് ടീമിന്റെ നായകന്‍. അതേ സമയം ഇരു താരങ്ങളെയും ഇംഗ്ലണ്ടിലെ ടി20 ഏകദിന മത്സരങ്ങള്‍ക്കായി തിരഞ്ഞെടുത്തിട്ടുണ്ട്.
മുഹമ്മദ് ഫഹീസിനെ ടീമില്‍ ഉള്‍പ്പെടുത്തിയെങ്കിലും താരം ഫിറ്റെനസ്സ് തെളിയിച്ചാല്‍ മാത്രമേ അന്തിമ സ്ക്വാഡില്‍ ഇടം പിടിക്കള്ളു. ഈ വര്‍ഷം ആദ്യം താരത്തിനേറ്റ പരിക്കാണ് താരത്തിന്റെ സാധ്യതകള്‍ക്ക് വിലങ്ങ് തടി. പാക്കിസ്ഥാന്‍ സൂപ്പര്‍ ലീഗില്‍ താരത്തിനു മത്സരിക്കാനായിരുന്നില്ല.
പാക്കിസ്ഥാന്‍: സര്‍ഫ്രാസ് അഹമ്മദ്, ഫകര്‍ സമന്‍, ഇമാം-ഉള്‍-ഹക്ക്, ആബിദ് അലി, ബാബര്‍ അസം, ഷൊയ്ബ് മാലിക്, മുഹമ്മദ് ഹഫീസ്, ഷദബ് ഖാന്‍, ഇമാദ് വസീം, ഹസന്‍ അലി, ഫഹീം അഷ്റഫ്, ഷഹീന്‍ അഫ്രീദി, ജുനൈദ് ഖാന്‍, മുഹമ്മദ് ഹസ്നൈന്‍
സ്റ്റെയിനും താഹിറും ലോകകപ്പിലേക്ക്, ദക്ഷിണാഫ്രിക്കയുടെ ടീം ആയി, പരിക്ക് മൂലം കളത്തിനു പുറത്ത് നില്‍ക്കുന്ന താരങ്ങള്‍ വരെ ടീമില്‍
പരിക്കേറ്റ് ആന്‍റിച്ച് നോര്‍ട്ജേയെയും ലുംഗ്സിനായി ഗിഡിയും സീനിയര്‍ താരം ഡെയില്‍ സ്റ്റെയിനിനെയും ഉള്‍പ്പെടുത്തി ദക്ഷിണാഫ്രിക്കയുടെ ലോകകപ്പ് ടീം. 15 അംഗ സ്ക്വാഡിനെ ഫാഫ് ഡു പ്ലെസി നയിക്കുമ്പോള്‍ ഫോമിലില്ലാത്ത ഹാഷിം അംലയില്‍ ബോര്‍ഡ് വിശ്വാസം അര്‍പ്പിച്ചിട്ടുണ്ട്. പരിക്കേറ്റത് മൂലം ഐപിഎല്‍ നഷ്ടപ്പെട്ട ആന്‍റിച്ച് നോര്‍ട്ജേയെ ലുംഗിസാനി ഗിഡിയെയും ദക്ഷിണാഫ്രിക്ക ടീമില്‍ ഉള്‍പ്പെടുത്തിയത് താരങ്ങളുടെ പരിക്ക് ഉടന്‍ ഭേദമായി കളത്തിലേക്ക് ഇരുവരും എത്തുമെന്ന പ്രതീക്ഷയിലാണ്.
ഇമ്രാന്‍ താഹിറും ജെപി ഡുമിനിയും ലോകകപ്പ് ടീമില്‍ ഇടം നേടി. ലോകകപ്പിനു ശേഷം ഏകദിനത്തിലെ വിരമിക്കില്‍ താരങ്ങള്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. മേയ് 30നു ഇംഗ്ലണ്ടിനെതിരെയാണ് ദക്ഷിണാഫ്രിക്കയുടെ ആദ്യ മത്സരം.
സ്ക്വാഡ്: ഫാഫ് ഡു പ്ലെസി, ഹാഷിം അംല, ക്വിന്റണ്‍ ഡി കോക്ക്, എയ്ഡന്‍ മാര്‍ക്രം, റാസ്സി വാന്‍ ഡെര്‍ ഡൂസന്‍, ജെപി ഡുമിനി, ഡേവിഡ് മില്ലര്‍, ആന്‍ഡിലെ ഫെഹ്ലുക്വായോ, ഇമ്രാന്‍ താഹിര്‍, കാഗിസോ റബാഡ, ഡ്വെയിന്‍ പ്രിട്ടോറിയസ്, ആന്‍റിച്ച് നോര്‍ട്ജേ, ലുംഗിസാനി ഗിഡി, തബ്രൈസ് ഷംസി.
ചന്ദിമലും ഡിക്ക്വെല്ലയുമില്ല, ശ്രീലങ്കയുടെ ലോകകപ്പ് സ്ക്വാഡ് പ്രഖ്യാപിച്ചു
ദിമുത് കരുണാരത്നേ നയിക്കുന്ന ശ്രീലങ്കയുടെ ലോകകപ്പ് സ്ക്വാഡ് പ്രഖ്യാപിച്ചു. ഏപ്രില്‍ 23നകം പ്രാഥമിക ടീമുകള്‍ പ്രഖ്യാപിക്കണമെന്ന ഐസിസി നിയമം നിലനില്‍ക്കെയാണ് ശ്രീലങ്ക തങ്ങളുടെ 15 അംഗ ടീം പ്രഖ്യാപിച്ചത്. മുന്‍ നായകന്‍ ആഞ്ചലോ മാത്യൂസ് ടീമിലുണ്ടെങ്കിലും ദിനേശ് ചന്ദിമലിനെ ഒഴിവാക്കുകയായിരുന്നു. നിരോഷന്‍ ഡിക്ക്വെല്ലയ്ക്കും ഉപുല്‍ തരംഗയ്ക്കും ടീമില്‍ സ്ഥാനമില്ല.
ശ്രീലങ്ക: ദിമുത് കരുണാരത്നേ, അവിഷ്ക ഫെര്‍ണാണ്ടോ, ലസിത് മലിംഗ, തിസാര പെരേര, കുശല്‍ മെന്‍ഡിസ്, കുശല്‍ ജനിത് പെരേര, ധനന്‍ജയ ഡിസില്‍വ, ഇസ്രു ഉഡാന, ആഞ്ചലോ മാത്യൂസ്, മിലിന്‍ഡ സിരിവര്‍ദ്ധനേ, ജീവന്‍ മെന്‍ഡിസ്, ലഹിരു തിരികമന്നേ, ജെഫ്രെ വാന്‍ഡെര്‍സേ, നുവാന്‍ പ്രദീപ്, സുരംഗ ലക്മല്‍
സ്റ്റാന്‍ഡ് ബൈ താരങ്ങളായി കസുന്‍ രജിത, വനിഡു ഹസരംഗ, ഒഷാഡ ഫെര്‍ണാണ്ടോ, ആഞ്ചലോ പെരേര എന്നിവരെ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
16 അംഗ ടീമാണ് ഇന്ത്യ ആഗ്രഹിച്ചിരുന്നത് – രവി ശാസ്ത്രി
ഇന്ത്യ ലോകകപ്പില്‍ 16 അംഗ സ്ക്വാഡ് ആണ് പ്രഖ്യാപിക്കുവാന്‍ ആഗ്രഹിച്ചിരുന്നതെന്നും അത് ഐസിസിയോട് അറിയിച്ചിരുന്നതാണെന്നും വ്യക്തമാക്കി രവി ശാസ്ത്രി. ലോകകപ്പില്‍ ഏറ്റവും മുന്‍തൂക്കമുള്ളത് ഇംഗ്ലണ്ടിനാണെന്ന് പറഞ്ഞ ശാസ്ത്രി എന്നാല്‍ ലോകകപ്പില്‍ ഏത് ടീമിനു ഏത് ടീമിനെയും തോല്പിക്കുവാനുള്ള ശേഷിയുള്ളതാണെന്നും വ്യക്തമാക്കി.
താന്‍ പൊതുവേ ടീം സെലക്ഷനില്‍ ഇടപെടാറില്ലെന്നും എന്തെങ്കിലും അഭിപ്രായമുണ്ടെങ്കില്‍ അത് ക്യാപ്റ്റനെ അറിയിക്കുകയാണ് പതിവെന്നും രവി ശാസ്ത്രി പറഞ്ഞു. 16 അംഗങ്ങളെ തിരഞ്ഞെടുക്കുവാനാണ് തങ്ങള്‍ ആഗ്രഹിച്ചതെങ്കിലും 15 എന്നത് ഐസിസിയുടെ നിയമമായിരുന്നു. അപ്പോള്‍ സ്വാഭാവികമായി ആരെങ്കിലും പുറത്ത് പോകേണ്ടി വരുമായിരുന്നുവെന്നും രവി ശാസ്ത്രി പറഞ്ഞു.
പന്തും റായിഡുവും സൈനിയും ഇന്ത്യയുടെ സ്റ്റാന്‍ഡ് ബൈ താരങ്ങള്‍, നെറ്റ് ബൗളേഴ്സായും അന്താരാഷ്ട്ര താരങ്ങള്‍ ടീമിനൊപ്പം ചേരും
ഇന്ത്യയുടെ ലോകകപ്പ് സ്ക്വാഡില്‍ ഇടം പിടിച്ചില്ലെങ്കിലും ഋഷഭ് പന്തും അമ്പാട്ടി റായിഡുവും ഇന്ത്യയുടെ സ്റ്റാന്‍ഡ് ബൈ താരങ്ങളായി ഉള്‍പ്പെടുത്തിയെന്നാണ് ലഭിയ്ക്കുന്ന വിവരം. ഒപ്പം റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിനു വേണ്ടി കളിയ്ക്കുന്ന നവ്ദീപ് സൈനിയും ടീമിലെ മൂന്ന് ബാക്കപ്പ് താരങ്ങളായി ഇടം പിടിച്ചിട്ടുണ്ട്. ഇപ്പോള്‍ പ്രഖ്യാപിച്ചിരിക്കുന്ന ടീം പ്രാഥമിക സ്ക്വാഡ് ആണെന്നതിനാല്‍ മേയ് 22നു അന്തിമ ടം പ്രഖ്യാപിയ്ക്കുമ്പോള്‍ താരങ്ങള്‍ക്ക് ഇനിയും സാധ്യതയുണ്ടെന്ന് വേണം മനസ്സിലാക്കുവാന്‍.
അതേ സമയം ടീമിനൊപ്പം മൂന്ന് പേസര്‍മാര്‍ കൂടി ഇംഗ്ലണ്ടിലേക്ക് യാത്രയാകുമെന്നാണ് അറിയുന്ന വിവരം. നെറ്റ് ബൗളര്‍മാരായി ഇവരുടെ സേവനം ഇന്ത്യന്‍ ടീം ഉപയോഗിക്കും. ദീപക് ചഹാര്‍, ഖലീല്‍ അഹമ്മദ്, അവേശ് ഖാന്‍ എന്നിവരാണ് നെറ്റ് ബൗളര്‍മാരായി ടീമിനൊപ്പം ഇംഗ്ലണ്ടിലേക്ക് യാത്രയാകുന്നത്. അഥവാ ഏതെങ്കിലും ബൗളര്‍മാര്‍ക്ക് പരിക്കേറ്റാല്‍ ഇവരെ അന്തിമ സ്ക്വാഡില്‍ ഉള്‍പ്പെടുത്തുവാനും സാധ്യതയുണ്ടെന്നും അറിയുന്നു.
ആര്‍ച്ചര്‍ വേണ്ടെന്ന് തീരുമാനിച്ച് ഇംഗ്ലണ്ട്, ലോകകപ്പ് സ്ക്വാഡ് പ്രഖ്യാപിച്ചു
ലോകകപ്പിനുള്ള 15 അംഗ സ്ക്വാഡിനെ പ്രഖ്യാപിച്ച് ഇംഗ്ലണ്ട്. ഏറെ അഭ്യൂഹങ്ങള്‍ക്ക് ശേഷം ജോഫ്ര ആര്‍ച്ചറെ ഉള്‍പ്പെടുത്തേണ്ടതില്ലെന്ന തീരുമാനത്തോടെയാണ് ലോകകപ്പ് സ്ക്വാഡിനെ ഇംഗ്ലണ്ട് പ്രഖ്യാപിച്ചത്. ഇപ്പോള്‍ ടീമുകള്‍ പ്രഖ്യാപിക്കുന്നത് പ്രാഥമിക സ്ക്വാഡ് ആണ്. മേയ് 20നു അകം ടീമുകള്‍ക്ക് ഐസിസിയുടെ അനുമതിയില്ലാതെ ഈ ടീമുകളില്‍ മാറ്റം വരുത്താവുന്നതാണ്. പാക്കിസ്ഥാനെതിരെ മേയ് 19നു അവസാനിക്കുന്ന പരമ്പരയ്ക്ക് ശേഷമാവും അന്തിമ ടീമിനെ പ്രഖ്യാപിക്കുക. അഞ്ച് ഏകദിന മത്സരങ്ങളാണ് പരമ്പരയിലുള്ളത്.
ഇംഗ്ലണ്ടിനെ ഓയിന്‍ മോര്‍ഗന്‍ ആണ് നയിക്കുന്നത്. പാക്കിസ്ഥാനെതിരെ കളിക്കുന്ന ടീമിലെ 17 അംഗങ്ങള്‍ക്കും ലോകകപ്പ് സാധ്യതയുണ്ടെന്നാണ് ഇംഗ്ലണ്ടിന്റെ ദേശീയ സെലക്ടര്‍ എഡ് സ്മിത്ത് പറഞ്ഞത്. ഏപ്രില്‍ 23നു മുമ്പ് പ്രാഥമിക സ്ക്വാഡ് പ്രഖ്യാപിക്കണമെന്ന ഐസിസിയുടെ നിര്‍ദ്ദേശമുള്ളതിനാലാണ് ഈ പ്രഖ്യാപനമെന്നും സ്മിത്ത് പ്രതികരിച്ചു.
ലോകകപ്പ് സ്ക്വാഡ്: ജോണി ബൈര്‍സ്റ്റോ, ജേസണ്‍ റോയ്, ജോ റൂട്ട്, ഓയിന്‍ മോര്‍ഗന്‍, ബെന്‍ സ്റ്റോക്സ്, ജോസ് ബട്‍ലര്‍, മോയിന്‍ അലി, ക്രിസ് വോക്സ്, ലിയാം പ്ലങ്കറ്റ്, ആദില്‍ റഷീദ്, മാര്‍ക്ക് വുഡ്, അലക്സ് ഹെയില്‍സ്, ടോം കറന്‍, ജോ ഡെന്‍ലി, ഡേവിഡ് വില്ലി.
ആര്‍ച്ചര്‍ ലോകകപ്പിനുണ്ടാകുന്നത് ശരിയായ തീരുമാനമായിരിക്കില്ല – ക്രിസ് വോക്സ്
ഐപിഎലിലും തന്റെ മികവ് പുലര്‍ത്തി മുന്നേറുന്ന ജോഫ്ര ആര്‍ച്ചര്‍ അടുത്ത് തന്നെ ഇംഗ്ലണ്ടിനു കളിയ്ക്കുമെങ്കിലും താരം ലോകകപ്പ് സ്ക്വാഡില്‍ ഉണ്ടാകുമോ എന്നതില്‍ ഒരു തീര്‍പ്പ് ഇതുവരെ ഇംഗ്ലണ്ട് മാനേജ്മെന്റ് സംഘം എത്തിയിട്ടില്ല. താരത്തെ ഉള്‍പ്പെടുത്തണമെന്നും വേണ്ടെന്നുമുള്ള അഭിപ്രായങ്ങള്‍ ഏറെക്കാലമായി പുറത്ത് വന്നുകൊണ്ടിരിക്കുമ്പോള്‍ ഇംഗ്ലണ്ട് ഓള്‍റൗണ്ടര്‍ ക്രിസ് വോക്സ് താരത്തെ ടീമില്‍ ഉള്‍പ്പെടുത്തുന്നത് അവസരം നഷ്ടമാകുന്ന വ്യക്തിയോടുള്ള അനീതിയായിരിക്കുമെന്നാണ് അഭിപ്രായപ്പെടുന്നത്.
വന്നയുടനെ ആരെങ്കിലും ലോകകപ്പ് സ്ക്വാഡിലേക്ക് എത്തുന്നത് ശരിയാണെന്ന് തനിക്ക് തോന്നുന്നില്ലെന്നാണ് ഡേവിഡ് വില്ലിയും നേരത്തെ അഭിപ്രായപ്പെട്ടത്. ഇപ്പോളത്തെ ഇംഗ്ലണ്ട് സ്ക്വാഡ് മൂന്ന് നാല് വര്‍ഷമെടുത്ത് കെട്ടിപ്പടുത്തൊരെണ്ണമാണ്, അതില്‍ ജോഫ്ര ആര്‍ച്ചര്‍ വരുമ്പോള്‍ ഒരു താരത്തെ ഒഴിവാക്കേണ്ടി വരികയാണെങ്കില്‍ അത് ആ താരത്തോടുള്ള നീതികേടാണെന്ന് താന്‍ വിശ്വസിക്കുന്നുവെന്നും ക്രിസ് വോക്സ് പറഞ്ഞു.
ഇംഗ്ലണ്ടിനു വേണ്ടി കളിയ്ക്കുവാന്‍ താരത്തിനു യോഗ്യതയായെങ്കിലും ലോകകപ്പിനു മുമ്പ് താരത്തെ പരീക്ഷിക്കുമെന്ന് ഇംഗ്ലണ്ട് കോച്ച് ട്രെവര്‍ ബെയിലിസ്സ് വ്യക്തമാക്കിയിരുന്നു. ഇംഗ്ലണ്ട് നായകന്‍ മോയിന്‍ അലിയും വ്യക്തമായി ഒന്നും തന്നെ തുറന്ന് പറഞ്ഞിട്ടില്ല ജോഫ്ര ആര്‍ച്ചറുടെ കാര്യത്തില്‍.