ക്യാച്ചുകളും റണ്ണൗട്ടുകളും നഷ്ടപ്പെടുത്തിയത് തിരിച്ചടിയായി – രോഹിത് ശര്‍മ്മ

ദക്ഷിണാഫ്രിക്കയ്ക്കെതിരെ ഇന്ത്യയുടെ പരാജയത്തിന് കാരണം ഫീൽഡിംഗ് മോശമായതായിരുന്നുവെന്ന് പറഞ്ഞ് രോഹിത് ശര്‍മ്മ. കഴിഞ്ഞ രണ്ട് മത്സരങ്ങളിലും മികച്ച ഫീൽഡിംഗ് ടീം പുറത്തെടുത്തുവെങ്കിലും ഇത്തവണ അതുണ്ടായില്ലെന്നും രോഹിത് സൂചിപ്പിച്ചു.

പത്തോവര്‍ പിന്നിടുമ്പോള്‍ ദക്ഷിണാഫ്രിക്ക 40/3 എന്ന നിലയിലായിരുന്നുവെന്നും അതിനാൽ തന്നെ ഇന്ത്യയ്ക്ക് മത്സരത്തിൽ സാധ്യതയുണ്ടായിരുന്നുവെന്നും രോഹിത് വ്യക്തമാക്കി. തോൽവിയിൽ പതറാതെ കരുത്തരായി ഇന്ത്യ മുന്നോട്ട് പോകേണ്ടതുണ്ടെന്നും രോഹിത് ശര്‍മ്മ പറഞ്ഞു.