ദിനേശ് കാർത്തിക് അടുത്ത മത്സരത്തിൽ ഉണ്ടായേക്കില്ല

ഇന്നലെ ദക്ഷിണാഫ്രിക്കക്ക് എതിരായ മത്സരത്തിനിടയിൽ പരിക്കേറ്റ ദിനേശ് കാർത്തികിന് വരും മത്സരങ്ങൾ നഷ്ടമായേക്കും. ഇന്നലെ ഇന്ത്യക്കായി കീപ്പ് ചെയ്യുന്നതിനിടയിൽ പുറം വേദന അനുഭവപ്പെട്ട കാർത്തിക് ഡോക്ടറുടെ ഉപദേശം കാരണം കളം വിട്ടിരുന്നു. റിഷഭ് പന്ത് പകരം കീപ്പറായി നിൽക്കുകയുൻ ചെയ്തിരുന്നു.

Picsart 22 09 21 12 40 27 874

കാർത്തികിന്റെ പരിക്ക് ടീം ഇന്ന് വിശദമായി പരിശോധിക്കും. അതിനു ശേഷം മാത്രമെ കാർത്തിക് ഇനി എപ്പോൾ കളത്തിൽ ഇറങ്ങു എന്ന് വ്യക്തമാവുകയുള്ളൂ. ബംഗ്ലാദേശിന് എതിരായ മത്സരത്തിൽ കാർത്തിക് കളിക്കാൻ സാധ്യതയില്ല. പകരം പന്ത് ഇറങ്ങാനാണ് സാധ്യത. ഇന്നലെ ദക്ഷിണാഫ്രിക്കക്ക് എതിരെ 15 പന്തിൽ 6 റൺസ് എടുക്കാനെ കാർത്തികിന് ആയിരുന്നുള്ളൂ.