അൽസാരി ജോസഫിന്റെയും ജേസൺ ഹോള്‍ഡറിന്റെയും ബൗളിംഗ് മികവിൽ വിജയം കുറിച്ച് വെസ്റ്റിന്‍ഡീസ്

Westindies

അൽസാരി ജോസഫിന്റെ തകര്‍പ്പന്‍ ബൗളിംഗ് സ്പെല്ലിന് ജേസൺ ഹോള്‍ഡര്‍ മികച്ച പിന്തുണ നൽകിയപ്പോള്‍ സിംബാബ്‍വേയ്ക്കെതിരെ ടി20 ലോകകപ്പിൽ വിജയം കരസ്ഥമാക്കി വെസ്റ്റിന്‍ഡീസ്. 154 റൺസ് വിജയ ലക്ഷ്യം തേടിയിറങ്ങിയ സിംബാബ്‍വേയുടെ ഇന്നിംഗ്സ് 18.2 ഓവറിൽ 122 റൺസിന് അവസാനിച്ചപ്പോള്‍ 31 റൺസ് വിജയം ആണ് ടീം നേടിയത്.

അൽസാരി ജോസഫ് 4 വിക്കറ്റും ജേസൺ ഹോള്‍ഡര്‍ മൂന്ന് വിക്കറ്റും നേടിയപ്പോള്‍ സിംബാബ്‍വേ നിരയിൽ 29 റൺസ് നേടിയ ലൂക്ക് ജോംഗ്വേ ആണ് ടോപ് സ്കോറര്‍. ഓപ്പണര്‍ വെസ്ലി മാധവേരെ 27 റൺസും നേടി.