ടോപ്ലിക്ക് പകരം മിൽസ് ഇംഗ്ലണ്ട് ലോകകപ്പ് ടീമിലേക്ക്

Picsart 22 10 19 16 51 17 990

കണങ്കാലിന് പരിക്കേറ്റ് റീസ് ടോപ്ലി ടൂർണമെന്റിൽ നിന്ന് പുറത്തായ സാഹചര്യത്തിൽ ഇംഗ്ലണ്ട് പകരക്കാരനെ ടീമിലേക്ക് എടുത്തു. വൗളർ ടൈമൽ മിൽസ് ആകും ഇംഗ്ലണ്ടിന്റെ ടി20 ലോകകപ്പ് ടീമിലേക്ക് എത്തുക. ടോപ്ലി ചികിത്സക്കായി ഇംഗ്ലണ്ടിലേക്ക് പറക്കും. കണങ്കാലിന് അദ്ദേഹ. ശസ്ത്രക്രിയ നടത്തേണ്ടി വരും.

Picsart 22 10 19 16 51 27 017

പാകിസ്ഥാനെതിരായ സന്നാഹ മത്സരത്തിന് മുന്നോടിയായുള്ള ഫീൽഡിംഗ് പരിശീലനത്തിനിടെ ആയിരുന്നു ടോപ്ലിക്ക് പരിക്കേറ്റത്. പെർത്തിൽ ഞായറാഴ്ച അഫ്ഗാനിസ്ഥാനെതിരായ മത്സരത്തോടെ ഇംഗ്ലണ്ടിന്റെ ലോകകപ്പ് പോരാട്ടം ആരംഭിക്കും.

റിസേർവ്സ് താരങ്ങളുടെ ലിസ്റ്റിൽ ഉണ്ടായിരുന്ന താരമാണ് മിൽസ്. കഴിഞ്ഞ വർഷം യുഎഇയിൽ നടന്ന പുരുഷ ടി 20 ലോകകപ്പിൽ അദ്ദേഹം മികച്ച പ്രകടനം നടത്തിയിരുന്നു‌. അന്ന് നാല് മത്സരങ്ങളിൽ ഏഴ് വിക്കറ്റു നേടാൻ മിൽസിനായിരുന്നു.