ഡെനിസ് സകറിയക്ക് അവസരം ലഭിക്കും: ഗ്രഹാം പോട്ടർ

20221019 162158

യുവന്റസിൽ നിന്നും എത്തിയ ശേഷം ചെൽസിയിൽ അവസരം ലഭിക്കാതെ ഉഴറുന്ന ഡെനിസ് സകറിയയെ പ്രകീർത്തിച്ച് ഗ്രഹാം പോട്ടർ. താരത്തിന് ടീമിൽ അവസരം ലഭിച്ചേക്കുമെന്ന സൂചനകളും ചെൽസി മാനേജർ നൽകി. താരത്തിന്റെ ഭാവിയെ കുറിച്ചുള്ള തീരുമാനം ഇതുവരെ എടുത്തിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

“ഡെനിസ് മികച്ച രീതിയിൽ തന്നെ പരിശീലനം നടത്തുന്നുണ്ട്. ടീമിൽ ഉൾപ്പെടുത്താൻ താരം പരിപൂർണ്ണ സജ്ജനാണ്, പക്ഷെ ടീമിലെ ഓരോ സ്ഥാനത്തേക്കും മികച്ച മത്സരമാണ് നിലവിൽ നടന്ന് കൊണ്ടിരിക്കുന്നത്.” പോട്ടർ തുടർന്നു, “ടീമിലെ പ്രധാനപ്പെട്ട താരങ്ങളിൽ ഒരാൾ തന്നെയാണ് സകരിയ, തന്റെ അവസരത്തിന് വേണ്ടി കാത്തിരിക്കാൻ തയ്യാറുമാണ്.” അവസരങ്ങൾ ഇല്ലാത്തതിനാൽ ചെൽസി താരത്തിന്റെ ലോൺ കാലാവധി വെട്ടിച്ചുരുക്കി ജനുവരിയിൽ തന്നെ യുവന്റസിന് മടക്കി നൽകിയേക്കും എന്ന സൂചനകൾ ഉണ്ടായിരുന്നു. എന്നാൽ ഇതേ വരെ അത്തരമൊരു തീരുമാനം എടുത്തിട്ടില്ലെന്നും ഗ്രഹാം പോട്ടർ ചൂണ്ടിക്കാണിച്ചു.