ബ്രിസ്റ്റോളിലും മഴ, ഇന്ത്യ – ഇംഗ്ലണ്ട് മത്സരം നിര്‍ത്തിവെച്ചു

Shafaliverma

ബ്രിസ്റ്റോളിലും വില്ലനായി മഴ. ആദ്യ ഇന്നിംഗ്സിൽ 231 റൺസിന് ഓള്‍ഔട്ട് ആയ ഇന്ത്യ ഫോളോ ഓൺ ചെയ്ത് രണ്ടാം ഇന്നിംഗ്സിൽ 57/1 എന്ന നിലയിൽ നില്‍ക്കുമ്പോളാണ് മഴ കളിതടസ്സപ്പെടുത്തുന്നത്. നേരത്തെ ല‍ഞ്ചിന് ശേഷവും മഴ കളി തടസ്സപ്പെടുത്തിയിരുന്നു.

സ്മൃതി മന്ഥാനയുടെ വിക്കറ്റ് കാത്തറിന്‍ ബ്രണ്ട് നേടിയപ്പോള്‍ 46 റൺസുമായി ഷഫാലി വര്‍മ്മയും 44 പന്തിൽ ഒരു റൺസുമായി ദീപ്തി ശര്‍മ്മയുമാണ് ഇന്ത്യയുടെ കോട്ട കാക്കുന്നത്.

Previous articleടോസ് നേടി ഫീൽഡിംഗ് തിരഞ്ഞെടുത്ത് വെസ്റ്റിന്‍ഡീസ്
Next articleപെനാൾട്ടി രക്ഷയ്ക്ക് എത്തി, സ്വീഡന് ആദ്യ വിജയം