ടോസ് നേടി ഫീൽഡിംഗ് തിരഞ്ഞെടുത്ത് വെസ്റ്റിന്‍ഡീസ്

Sports Correspondent

Download the Fanport app now!
Appstore Badge
Google Play Badge 1

ദക്ഷിണാഫ്രിക്കയ്ക്കെതിരെ രണ്ടാം ടെസ്റ്റിൽ ടോസ് നേടി ബൗളിംഗ് തിരഞ്ഞെടുത്ത് വെസ്റ്റിന്‍ഡീസ് നായകന്‍ ക്രെയിഗ് ബ്രാത്‍വൈറ്റ്. ആദ്യ മത്സരത്തിൽ ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത വിന്‍ഡീസ് നായകന്റെ തീരുമാനം തെറ്റാണെന്ന തരത്തിലാണ് ടീമിന്റെ ബാറ്റിംഗ് യൂണിറ്റ് കളിച്ചത്.

ഇന്നിംഗ്സ് തോല്‍വിയാണ് ടീം ഏറ്റുവാങ്ങിയത്. മാറ്റങ്ങളില്ലാതെയാണ് ദക്ഷിണാഫ്രിക്ക മത്സരത്തിനിറങ്ങുന്നത്. റഖീം കോര്‍ണവാലിന് പകരം ഷാനൺ ഗബ്രിയേൽ ടീമിലേക്ക് എത്തുന്നു. കൺകഷന് വിധേയനായ എന്‍ക്രുമ ബോണ്ണര്‍ക്ക് പകരം കീരന്‍ പവലും ടീമിലേക്ക് എത്തുന്നു. മഴ കാരണം മത്സരം വൈകിയാണ് ആരംഭിക്കുന്നത്.

ദക്ഷിണാഫ്രിക്ക : Dean Elgar(c), Aiden Markram, Keegan Petersen, Rassie van der Dussen, Kyle Verreynne, Quinton de Kock(w), Wiaan Mulder, Keshav Maharaj, Kagiso Rabada, Anrich Nortje, Lungi Ngidi

വെസ്റ്റിന്‍ഡീസ് : Kraigg Brathwaite(c), Kieran Powell, Shai Hope, Kyle Mayers, Jermaine Blackwood, Roston Chase, Joshua Da Silva(w), Jason Holder, Kemar Roach, Jayden Seales, Shannon Gabriel