ഭേദപ്പെട്ട രണ്ടാം ഇന്നിംഗ്സുമായി ഓസ്ട്രേലിയ പൊരുതുന്നു

ഇന്ത്യയ്ക്കെതിരെയുള്ള മുംബൈയിലെ ഏക ടെസ്റ്റിൽ മികച്ച രണ്ടാം ഇന്നിംഗ്സ് ബാറ്റിംഗ് കാഴ്ചവെച്ച് ഓസ്ട്രേലിയ. ആദ്യ ഇന്നിംഗ്സിൽ 219 റൺസിന് പുറത്തായ ടീം ഇന്ന് മൂന്നാം ദിവസം അവസാനിക്കുമ്പോള്‍ 233/5 എന്ന നിലയിലാണ്. 46 റൺസിന്റെ ലീഡും ടീമിന്റെ കൈവശമുണ്ട്.

മത്സരത്തിൽ അവശേഷിക്കുന്ന രണ്ട് ദിവസം ഇന്ത്യയ്ക്ക് വെല്ലുവിളിയാവുന്ന സ്കോര്‍ ഉയര്‍ത്തുക എന്നത് ശ്രമകരമായ ദൗത്യമാണെങ്കിലും ഓസ്ട്രേലിയ പൊരുതുകയാണ് മത്സരത്തിൽ. താഹ്‍ലിയ മഗ്രാത്ത് 73 റൺസ് നേടി ടീമിന്റെ ടോപ് സ്കോറര്‍ ആയപ്പോള്‍ എൽസെ പെറി 45 റൺസ് നേടി.

ബെത്ത് മൂണി 33 റൺസും അലൈസ ഹീലി 32 റൺസും നേടിയിട്ടുണ്ട്. 12 റൺസുമായി അന്നബെൽ സത്തര്‍ലാണ്ടും 7 റൺസ് നേടി ആഷ്‍ലൈ ഗാര്‍ഡ്നറുമാണ് ഓസ്ട്രേലിയയ്ക്കായി ക്രീസിലുള്ളത്. ഇന്ത്യയ്ക്ക് വേണ്ടി സ്നേഹ് റാണയും ഹര്‍മ്മന്‍പ്രീത് കൗറും 2 വീതം വിക്കറ്റ് നേടി.

ഇന്ത്യ 406 റൺസിന് ഓള്‍ഔട്ട്

മുംബൈ ടെസ്റ്റിന്റെ മൂന്നാം ദിവസം ആദ്യ സെഷനിൽ തന്നെ ഓള്‍ഔട്ട് ആയി ഇന്ത്യ. ദീപ്തി ശര്‍മ്മ – പൂജ വസ്ട്രാക്കര്‍ കൂട്ടുകെട്ടിനെ പുറത്താക്കിയ ശേഷം ഓസ്ട്രേലിയ ഇന്ത്യയുടെ ഇന്നിംഗ്സ് 406 റൺസിന് അവസാനിപ്പിക്കുകയായിരുന്നു. പൂജ 47 റൺസ് നേടി പുറത്തായപ്പോള്‍ 122 റൺസ് കൂട്ടുകെട്ടാണ് എട്ടാം വിക്കറ്റിൽ നേടിയത്. 187 റൺസ് ഒന്നാം ഇന്നിംഗ്സ് ലീഡാണ് ഇന്ത്യ നേടിയത്.

അധികം വൈകാതെ 78 റൺസ് നേടിയ ദീപ്തി ശര്‍മ്മയെും ഇന്ത്യയ്ക്ക് നഷ്ടമായി. ഓസ്ട്രേലിയയ്ക്കായി അഷ്‍ലൈഗ് ഗാര്‍ഡ്നര്‍ 4 വിക്കറ്റും കിം ഗാര്‍ത്ഥ്, അന്നാബെൽ സത്തര്‍ലാണ്ട് എന്നിവര്‍ രണ്ട് വീതം വിക്കറ്റും നേടി. സ്മൃതി മന്ഥാന(74), ജെമീമ റോഡ്രിഗസ്(73), റിച്ച ഘോഷ്(52), ഷഫാലി വര്‍മ്മ(40) എന്നിവരാണ് ഇന്ത്യയുടെ മറ്റ് പ്രധാന സ്കോറര്‍മാര്‍.

ലീഡ് 157 റൺസ്, ഇന്ത്യ 376/7 എന്ന നിലയിൽ

മുംബൈ ടെസ്റ്റിന്റെ രണ്ടാം ദിവസം അവസാനിക്കുമ്പോള്‍ ഇന്ത്യന്‍ വനിതകള്‍ തങ്ങളുടെ ഒന്നാം ഇന്നിംഗ്സിൽ 376/7 എന്ന നിലയിൽ. ജെമീമ റോഡ്രിഗസ്(73), സ്മൃതി മന്ഥാന(74), റിച്ച ഘോഷ്(52), ഷഫാലി വര്‍മ്മ(40) എന്നിവരുടെ ബാറ്റിംഗ് മികവിനൊപ്പം 70 റൺസ് നേടി ദീപ്തി ശര്‍മ്മും 33 റൺസ് നേടി പൂജ വസ്ട്രാക്കറും ആണ് ഇന്ത്യയെ മുന്നോട്ട് നയിച്ചത്.

ഇന്ത്യയ്ക്ക് 157 റൺസിന്റെ ഒന്നാം ഇന്നിംഗ്സ് ലീഡാണ് കൈവശമുള്ളത്. എട്ടാം വിക്കറ്റിൽ ദീപ്തി -പൂജ കൂട്ടുകെട്ട് ആണ് ഇന്ത്യയെ മികച്ച ലീഡിലേക്ക് നയിച്ചത്. ഒരു ഘട്ടത്തിൽ 274/7 എന്ന നിലയിലായ ഇന്ത്യയ്ക്ക് നേരിയ ലീഡ് മാത്രം ലഭിയ്ക്കുമെന്ന് ഘട്ടത്തിൽ ഇരുവരും 102 റൺസിന്റെ അപരാജിത കൂട്ടുകെട്ടുമായി ഇന്ത്യയെ മുന്നോട്ട് നയിക്കുകയായിരുന്നു.

ഓസ്ട്രേലിയയ്ക്കായി ആഷ്‍ലൈ ഗാര്‍ഡ്നര്‍ 4 വിക്കറ്റ് നേടി.

ഓസ്ട്രേലിയ 219 റൺസിന് പുറത്ത്, ഇന്ത്യയ്ക്ക് മികച്ച തുടക്കം

മുംബൈയിലെ ഏക ടെസ്റ്റിൽ ഇന്ത്യ മികച്ച നിലയിൽ. മത്സരത്തിന്റെ ഒന്നാം ദിവസം അവസാനിക്കുമ്പോള്‍ ഇന്ത്യ ഓസ്ട്രേലിയയെ 219 റൺസിന് പുറത്താക്കിയ ശേഷം 98/1 എന്ന നിലയിലാണ് തങ്ങളുടെ ഒന്നാം ഇന്നിംഗ്സിൽ. ഓസീസ് സ്കോറിന് 121 റൺസിന് പിന്നിലാണെങ്കിലും വ്യക്തമായ മേൽക്കൈ ഇപ്പോള്‍ മത്സരത്തിൽ ഇന്ത്യയ്ക്കുണ്ട്.

 

ഷഫാലി വര്‍മ്മ 40 റൺസ് നേടി പുറത്തായപ്പോള്‍ 43 റൺസുമായി സ്മൃതി മന്ഥാനയാണ് ഇന്ത്യയ്ക്കായി ക്രീസിലുള്ളത്. 4 റൺസ് നേടി സ്നേഹ് റാണയും ആണ് ക്രീസിലുള്ളത്.

രണ്ടാം സെഷന്‍ അവസാനിക്കുമ്പോള്‍ 180/8 എന്ന നിലയിലായിരുന്ന ഓസ്ട്രേലിയ 39 റൺസ് കൂടി ചേര്‍ക്കുകയായിരുന്നു. 28 റൺസുമായി പുറത്താകാതെ നിന്ന കിം ഗാര്‍ത് ആണ് ഓസീസിനായി അവസാന നിമിഷ ചെറുത്ത്നില്പുയര്‍ത്തിയത്. ഇന്ത്യയ്ക്കായി പൂജ വസ്ട്രാക്കര്‍ നാലും സ്നേഹ് റാണ മൂന്നും വിക്കറ്റ് നേടിയപ്പോള്‍ ദീപ്തി ശര്‍മ്മയ്ക്ക് രണ്ട് വിക്കറ്റ് ലഭിച്ചു. ോ

ഓസ്ട്രേലിയ തകരുന്നു!!! 8 വിക്കറ്റ് നഷ്ടം

മുംബൈയിൽ ഇന്ത്യയും ഓസ്ട്രേലിയയും തമ്മിലുള്ള ഏക ടെസ്റ്റിന്റെ ആദ്യ ദിവസം ബാറ്റിംഗ് തകര്‍ച്ച നേരിട്ട് ഓസ്ട്രേലിയ. ചായയ്ക്കായി ടീമുകള്‍ പിരിയുമ്പോള്‍ ഓസ്ട്രേലിയ 60 ഓവറിൽ 180/8 എന്ന നിലയിലാണ്. 50 റൺസ് നേടിയ താഹ്‍ലിയ മഗ്രാത്ത് ടീമിന്റെ ടോപ് സ്കോറര്‍ ആയപ്പോള്‍ ബെത്ത് മൂണി 40 റൺസ് നേടി പുറത്തായി.

38 റൺസ് നേടി അലൈസ ഹീലിയാണ് മറ്റൊരു പ്രധാന സ്കോറര്‍. ഇന്ത്യയ്ക്കായി പൂജ വസ്ട്രാക്കര്‍ 4 വിക്കറ്റും സ്നേഹ് റാണ രണ്ട് വിക്കറ്റും നേടി.

ഇന്ത്യയ്ക്കെതിരെ ആദ്യ സെഷനിൽ ഓസ്ട്രേലിയയ്ക്ക് 4 വിക്കറ്റുകള്‍ നഷ്ടം

ഇന്ത്യയും ഓസ്ട്രേലിയയും തമ്മിലുള്ള ഏക ടെസ്റ്റിന്റെ ആദ്യ ദിവസം ആദ്യ സെഷന്‍ അവസാനിക്കുമ്പോള്‍ ഓസ്ട്രേലിയ 103/4 എന്ന നിലയിൽ. ഇന്ന് ടോസ് നേടി ഓസ്ട്രേലിയ ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. ബെത്ത് മൂണി(40), താഹ്‍ലിയ മഗ്രാത്ത്(50) എന്നിവരാണ് ഓസ്ട്രേലിയയുടെ സ്കോറിന് ആശ്വാസമായി മാറിയത്.

7/2 എന്ന നിലയിലേക്ക് വീണ ഓസ്ട്രേലിയയെ 80 റൺസ് കൂട്ടുകെട്ടുമായി ഇവര്‍ മുന്നോട്ട് നയിക്കുകയായിരുന്നു. താഹ്‍ലിയയെ പുറത്താക്കി സ്നേഹ് റാണ ഈ കൂട്ടുകെട്ട് തകര്‍ത്തപ്പോള്‍ ബെത്ത് മൂണിയെ പുറത്താക്കി തന്റെ രണ്ടാം വിക്കറ്റ് പൂജ നേടി.

ഇന്ത്യയെ വൈറ്റ്സിൽ പ്രതിനിധീകരിക്കുക എന്നത് വേറിട്ട ഫീലിംഗ് – സ്മൃതി മന്ഥാന

ഇംഗ്ലണ്ടിനെതിരെയുള്ള ടെസ്റ്റ് പരമ്പരയിൽ കളിക്കുവാനിരിക്കുകയാണ് ഇന്ത്യന്‍ വനിത താരങ്ങള്‍. ഇന്ത്യയെ ടെസ്റ്റിൽ പ്രതിനിധീകരിക്കുവാന്‍ ലഭിച്ച അവസരത്തിൽ ഏറെ ആവേശമുണ്ടെന്നും അത് നാട്ടിൽ തന്നെ സാധിക്കുന്നു എന്നതും സന്തോഷം നൽകുന്ന കാര്യമാണെന്ന് സ്മൃതി മന്ഥാന വ്യക്തമാക്കി.

9 വര്‍ഷത്തിന് ശേഷമാണ് ഇന്ത്യന്‍ വനിതകള്‍ നാട്ടിൽ ഒരു ടെസ്റ്റ് മത്സരത്തിനായി ഇറങ്ങുന്നത്. ഇന്ത്യയ്ക്കായി വൈറ്റ്സ് അണിയുന്നത് വേറിട്ട ഫീലിംഗ് ആണെന്നും സ്മൃതി കൂട്ടിചേര്‍ത്തു.

സിദ്രയുടെ ഒറ്റയാള്‍ പോരാട്ടം വിഫലം!!! പാക്കിസ്ഥാനെതിരെ 131 റൺസിന്റെ വിജയവുമായി ന്യൂസിലാണ്ട്

പാക്കിസ്ഥാനെതിരെ ന്യൂസിലാണ്ട് വനിതകള്‍ക്ക് വലിയ വിജയം. ആദ്യം ബാറ്റ് ചെയ്ത ന്യൂസിലാണ്ട് 365/4 എന്ന സ്കോര്‍ നേടിയ ശേഷം പാക്കിസ്ഥാനെ 234 റൺസിനാണ് ന്യൂസിലാണ്ട് എറിഞ്ഞിട്ടത്. 105 റൺസ് നേടിയ സിദ്ര അമീന്‍ പാക് നിരയിൽ പൊരുതിയെങ്കിലും മറ്റു താരങ്ങളിലാര്‍ക്കും തന്നെ വലിയ സംഭാവന നൽകാനാകാത്തത് പാക്കിസ്ഥാന് തിരിച്ചടിയായി. 49.5 ഓവറിലാണ് പാക് വനിതകള്‍ ഓള്‍ഔട്ട് ആയത്.

ന്യൂസിലാണ്ട് ബൗളിംഗിൽ അമേലിയ കെര്‍ 3 വിക്കറ്റും ലിയ തഹാഹു 2 വിക്കറ്റും നേടി. നേരത്തെ സൂസി ബെയിറ്റ്സ്(108), ബെര്‍നാഡിന്‍ ബെസുയിഡന്‍ഹൗട്ട്(86), അമേലിയ കെര്‍(83), സോഫി ഡിവൈന്‍(70) എന്നിവരുടെ ബാറ്റിംഗാണ് ന്യൂസിലാണ്ടിനെ കൂറ്റന്‍ സ്കോറിലേക്ക് നയിച്ചത്.

ബെയിറ്റ്സിന് ശതകം, വെടിക്കെട്ട് ഇന്നിംഗ്സുമായി സോഫി ഡിവൈന്‍!!! പാക്കിസ്ഥാനെതിരെ കൂറ്റന്‍ സ്കോര്‍ നേടി ന്യൂസിലാണ്ട്

പാക്കിസ്ഥാനെതിരെ ആദ്യ ഏകദിനത്തിൽ കൂറ്റന്‍ സ്കോര്‍ നേടി ന്യൂസിലാണ്ട് വനിതകള്‍. ടോപ് ഓര്‍ഡറിന്റെ തകര്‍പ്പന്‍ പ്രകടനം ആണ് ടീമിനെ 365/4 എന്ന പടുകൂറ്റന്‍ സ്കോറിലേക്ക് എത്തിച്ചത്. സൂസി ബെയിറ്റ്സ് ശതകം നേടിയപ്പോള്‍ ബെര്‍നാഡിന്‍ , അമേലിയ കെര്‍, സോഫി ഡിവൈന്‍ എന്നിവരും തകര്‍പ്പന്‍ ബാറ്റിംഗാണ് പുറത്തെടുത്തത്.

165 റൺസാണ് ബെിറ്റ്സ്-ബെര്‍നാഡിന്‍ കൂട്ടുകെട്ട് നേടിയത്. ബെര്‍നാഡിന്‍ 86 റൺസാണ് നേടിയത്. ബെയിറ്റ്സ് 108 റൺസ് നേടി പുറത്തായപ്പോള്‍ അമേലി കെറുമായി താരം 182 റൺസാണ് രണ്ടാം വിക്കറ്റിൽ നേടിയത്. കെര്‍ – ഡിവൈന്‍ കൂട്ടുകെട്ട് 107 റൺസാണ് മൂന്നാം വിക്കറ്റിൽ നേടിയത്.

കെര്‍ 83 റൺസ് നേടി പുറത്തായപ്പോള്‍ ഡിവൈന്‍ 36 പന്തിൽ നിന്ന് 70 റൺസ് നേടിയാണ് പുറത്തായത്.

ടി20 ലോകകപ്പിന് മുമ്പ് ഇത്തരം മത്സരങ്ങള്‍ തെറ്റ് തിരുത്തുവാന്‍ ഉപകരിക്കും – ഹര്‍മ്മന്‍പ്രീത് കൗര്‍

ടി20 ലോകകപ്പിന് മുമ്പ് ഇത്തരം മത്സര ഫലങ്ങള്‍ നല്ലതാണെന്നും അത് ടീമിനെ തെറ്റുകള്‍ തിരുത്തി മുന്നോട്ട് പോകുവാന്‍ ഉപകരിക്കുമെന്ന് പറഞ്ഞ് ഇന്ത്യന്‍ ക്യാപ്റ്റന്‍ ഹര്‍മ്മന്‍പ്രീത് കൗര്‍. ആദ്യ ടി20യിൽ ഇംഗ്ലണ്ടിനോടേറ്റ തോൽവിയ്ക്ക് ശേഷമായിരുന്നു താരത്തിന്റെ പ്രതികരണം.

ഇന്ത്യന്‍ ടീം നിലവാരത്തിനൊത്തുയര്‍ന്നില്ലെന്നും അടുത്ത മത്സരത്തിൽ പോസിറ്റീവ് ആറ്റിറ്റ്യൂഡുമായി കളിക്കാനിറങ്ങുമെന്നാണ് കൗര്‍ വ്യക്തമാക്കിയത്. തുടക്കത്തിൽ വിക്കറ്റുകള്‍ നഷ്ടമായ ശേഷം മത്സരത്തിൽ ഇന്ത്യയ്ക്ക് സാധ്യതയുണ്ടായിരുന്നുവെങ്കിലും അവസാന പത്തോവര്‍ അനുകൂലമാക്കുവാന്‍ സാധിച്ചില്ലെന്നും കൗര്‍ സൂചിപ്പിച്ചു.

ഷഫാലിയുടെ ഒറ്റയാള്‍ പോരാട്ടം!!! ഇന്ത്യയ്ക്കെതിരെ 38 റൺസ് വിജയവുമായി ഇംഗ്ലണ്ട്

ഇന്ത്യയ്ക്കെതിരെ ആദ്യ ടി20 മത്സരത്തിൽ വിജയം കുറിച്ച് ഇംഗ്ലണ്ട്. 198 റൺസ് വിജയ ലക്ഷ്യം തേടിയിറങ്ങിയ ഇന്ത്യയെ 159 റൺസിൽ ഒതുക്കി 38 റൺസ് വിജയം ആണ് ഇംഗ്ലണ്ട് നേടിയത്. 52 റൺസ് നേടിയ ഷഫാലി വര്‍മ്മയൊഴികെ മറ്റാര്‍ക്കും ഇന്ത്യന്‍ നിരയിൽ നിര്‍ണ്ണായക സ്കോര്‍ നേടാനാകാതെ പോയതാണ് ടീമിന് തിരിച്ചടിയായത്.

ഹര്‍മ്മന്‍പ്രീത് 26 റൺസും റിച്ച ഘോഷ് 21 റൺസും നേടിയെങ്കിലും ഇംഗ്ലണ്ട് ബൗളിംഗിൽ സോഫി എക്ലെസ്റ്റോൺ 3 വിക്കറ്റുമായി സമ്മര്‍ദ്ദം സൃഷ്ടിച്ച് ആണ് മത്സരം കൈപ്പിടിയിലാക്കിയത്.

വയട്ടിന്റെുയും നത്താലിയുടെയും വെടിക്കെട്ട് ബാറ്റിംഗ്!! ഇംഗ്ലണ്ടിന് 197 റൺസ്

ഇന്ത്യയ്ക്കെതിരെ ആദ്യ ടി20യിൽ മികച്ച ബാറ്റിംഗ് പ്രകടനവുമായി ഇംഗ്ലണ്ട്. ഇന്ന് ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ടിന് വേണ്ടി ഡാനിയേൽ വയട്ടും നത്താലി സ്കിവര്‍ ബ്രണ്ടും അടിച്ച് തകര്‍ക്കുകയായിരുന്നു. ഇരുവരും മൂന്നാം വിക്കറ്റിൽ 138 റൺസാണ് ഇംഗ്ലണ്ടിനാി നേടിത്. ആദ്യ ഓവറിൽ തന്നെ രണ്ട് വിക്കറ്റ് നഷ്ടപ്പെട്ട് 2/2 എന്ന നിലയിൽ നിന്ന് ഇംഗ്ലണ്ട് 197/6 എന്ന സ്കോര്‍ നേടുകയായിരുന്നു.

രേണുക സിംഗ് നൽകിയ ഇരട്ട പ്രഹരങ്ങള്‍ക്ക് ശേഷം വയട്ട് 47 പന്തിൽ 75 റൺസും നത്താലി സ്കിവര്‍ ബ്രണ്ട് 53 പന്തിൽ 77 റൺസുമാണ് നേടിയത്. അവസാന ഓവറുകളിൽ ആമി ജോൺസ് 9 പന്തിൽ 23 റൺസും നേടി ഇംഗ്ലണ്ട് കുതിപ്പിന് ആക്കം കൂട്ടി.

ഇന്ത്യയ്ക്കായി രേണുക സിംഗ് മൂന്നും ശ്രേയാങ്ക പാട്ടിൽ രണ്ട് വിക്കറ്റും നേടി.

Exit mobile version