Nzwomen ന്യൂസിലാണ്ട്

ബെയിറ്റ്സിന് ശതകം, വെടിക്കെട്ട് ഇന്നിംഗ്സുമായി സോഫി ഡിവൈന്‍!!! പാക്കിസ്ഥാനെതിരെ കൂറ്റന്‍ സ്കോര്‍ നേടി ന്യൂസിലാണ്ട്

പാക്കിസ്ഥാനെതിരെ ആദ്യ ഏകദിനത്തിൽ കൂറ്റന്‍ സ്കോര്‍ നേടി ന്യൂസിലാണ്ട് വനിതകള്‍. ടോപ് ഓര്‍ഡറിന്റെ തകര്‍പ്പന്‍ പ്രകടനം ആണ് ടീമിനെ 365/4 എന്ന പടുകൂറ്റന്‍ സ്കോറിലേക്ക് എത്തിച്ചത്. സൂസി ബെയിറ്റ്സ് ശതകം നേടിയപ്പോള്‍ ബെര്‍നാഡിന്‍ , അമേലിയ കെര്‍, സോഫി ഡിവൈന്‍ എന്നിവരും തകര്‍പ്പന്‍ ബാറ്റിംഗാണ് പുറത്തെടുത്തത്.

165 റൺസാണ് ബെിറ്റ്സ്-ബെര്‍നാഡിന്‍ കൂട്ടുകെട്ട് നേടിയത്. ബെര്‍നാഡിന്‍ 86 റൺസാണ് നേടിയത്. ബെയിറ്റ്സ് 108 റൺസ് നേടി പുറത്തായപ്പോള്‍ അമേലി കെറുമായി താരം 182 റൺസാണ് രണ്ടാം വിക്കറ്റിൽ നേടിയത്. കെര്‍ – ഡിവൈന്‍ കൂട്ടുകെട്ട് 107 റൺസാണ് മൂന്നാം വിക്കറ്റിൽ നേടിയത്.

കെര്‍ 83 റൺസ് നേടി പുറത്തായപ്പോള്‍ ഡിവൈന്‍ 36 പന്തിൽ നിന്ന് 70 റൺസ് നേടിയാണ് പുറത്തായത്.

Exit mobile version