Poojadeepthi2

ഇന്ത്യ 406 റൺസിന് ഓള്‍ഔട്ട്

മുംബൈ ടെസ്റ്റിന്റെ മൂന്നാം ദിവസം ആദ്യ സെഷനിൽ തന്നെ ഓള്‍ഔട്ട് ആയി ഇന്ത്യ. ദീപ്തി ശര്‍മ്മ – പൂജ വസ്ട്രാക്കര്‍ കൂട്ടുകെട്ടിനെ പുറത്താക്കിയ ശേഷം ഓസ്ട്രേലിയ ഇന്ത്യയുടെ ഇന്നിംഗ്സ് 406 റൺസിന് അവസാനിപ്പിക്കുകയായിരുന്നു. പൂജ 47 റൺസ് നേടി പുറത്തായപ്പോള്‍ 122 റൺസ് കൂട്ടുകെട്ടാണ് എട്ടാം വിക്കറ്റിൽ നേടിയത്. 187 റൺസ് ഒന്നാം ഇന്നിംഗ്സ് ലീഡാണ് ഇന്ത്യ നേടിയത്.

അധികം വൈകാതെ 78 റൺസ് നേടിയ ദീപ്തി ശര്‍മ്മയെും ഇന്ത്യയ്ക്ക് നഷ്ടമായി. ഓസ്ട്രേലിയയ്ക്കായി അഷ്‍ലൈഗ് ഗാര്‍ഡ്നര്‍ 4 വിക്കറ്റും കിം ഗാര്‍ത്ഥ്, അന്നാബെൽ സത്തര്‍ലാണ്ട് എന്നിവര്‍ രണ്ട് വീതം വിക്കറ്റും നേടി. സ്മൃതി മന്ഥാന(74), ജെമീമ റോഡ്രിഗസ്(73), റിച്ച ഘോഷ്(52), ഷഫാലി വര്‍മ്മ(40) എന്നിവരാണ് ഇന്ത്യയുടെ മറ്റ് പ്രധാന സ്കോറര്‍മാര്‍.

Exit mobile version