Poojadeepthi

ലീഡ് 157 റൺസ്, ഇന്ത്യ 376/7 എന്ന നിലയിൽ

മുംബൈ ടെസ്റ്റിന്റെ രണ്ടാം ദിവസം അവസാനിക്കുമ്പോള്‍ ഇന്ത്യന്‍ വനിതകള്‍ തങ്ങളുടെ ഒന്നാം ഇന്നിംഗ്സിൽ 376/7 എന്ന നിലയിൽ. ജെമീമ റോഡ്രിഗസ്(73), സ്മൃതി മന്ഥാന(74), റിച്ച ഘോഷ്(52), ഷഫാലി വര്‍മ്മ(40) എന്നിവരുടെ ബാറ്റിംഗ് മികവിനൊപ്പം 70 റൺസ് നേടി ദീപ്തി ശര്‍മ്മും 33 റൺസ് നേടി പൂജ വസ്ട്രാക്കറും ആണ് ഇന്ത്യയെ മുന്നോട്ട് നയിച്ചത്.

ഇന്ത്യയ്ക്ക് 157 റൺസിന്റെ ഒന്നാം ഇന്നിംഗ്സ് ലീഡാണ് കൈവശമുള്ളത്. എട്ടാം വിക്കറ്റിൽ ദീപ്തി -പൂജ കൂട്ടുകെട്ട് ആണ് ഇന്ത്യയെ മികച്ച ലീഡിലേക്ക് നയിച്ചത്. ഒരു ഘട്ടത്തിൽ 274/7 എന്ന നിലയിലായ ഇന്ത്യയ്ക്ക് നേരിയ ലീഡ് മാത്രം ലഭിയ്ക്കുമെന്ന് ഘട്ടത്തിൽ ഇരുവരും 102 റൺസിന്റെ അപരാജിത കൂട്ടുകെട്ടുമായി ഇന്ത്യയെ മുന്നോട്ട് നയിക്കുകയായിരുന്നു.

ഓസ്ട്രേലിയയ്ക്കായി ആഷ്‍ലൈ ഗാര്‍ഡ്നര്‍ 4 വിക്കറ്റ് നേടി.

Exit mobile version