ഷഫാലിയുടെ ഒറ്റയാള്‍ പോരാട്ടം!!! ഇന്ത്യയ്ക്കെതിരെ 38 റൺസ് വിജയവുമായി ഇംഗ്ലണ്ട്

ഇന്ത്യയ്ക്കെതിരെ ആദ്യ ടി20 മത്സരത്തിൽ വിജയം കുറിച്ച് ഇംഗ്ലണ്ട്. 198 റൺസ് വിജയ ലക്ഷ്യം തേടിയിറങ്ങിയ ഇന്ത്യയെ 159 റൺസിൽ ഒതുക്കി 38 റൺസ് വിജയം ആണ് ഇംഗ്ലണ്ട് നേടിയത്. 52 റൺസ് നേടിയ ഷഫാലി വര്‍മ്മയൊഴികെ മറ്റാര്‍ക്കും ഇന്ത്യന്‍ നിരയിൽ നിര്‍ണ്ണായക സ്കോര്‍ നേടാനാകാതെ പോയതാണ് ടീമിന് തിരിച്ചടിയായത്.

ഹര്‍മ്മന്‍പ്രീത് 26 റൺസും റിച്ച ഘോഷ് 21 റൺസും നേടിയെങ്കിലും ഇംഗ്ലണ്ട് ബൗളിംഗിൽ സോഫി എക്ലെസ്റ്റോൺ 3 വിക്കറ്റുമായി സമ്മര്‍ദ്ദം സൃഷ്ടിച്ച് ആണ് മത്സരം കൈപ്പിടിയിലാക്കിയത്.

ലോക ചാമ്പ്യന്മാര്‍ ഫൈനലില്‍!!! ആദ്യ മൂന്ന് മത്സരങ്ങള്‍ തോറ്റ് തുടങ്ങിയ ഇംഗ്ലണ്ട് ഫൈനലില്‍ നേരിടുക ഓസ്ട്രേലിയയെ

ഓസ്ട്രേലിയ, വെസ്റ്റിന്‍ഡീസ്, ദക്ഷിണാഫ്രിക്ക എന്നിവര്‍ക്കെതിരെ തോൽവിയോടെ വനിത ഏകദിന ലോകകപ്പ് തുടങ്ങിയ ഇംഗ്ലണ്ട് ടൂര്‍ണ്ണമെന്റിന്റെ ഒരു ഘട്ടത്തിൽ സെമി ഫൈനൽ തന്നെ കാണില്ലെന്ന് ആണ് ഏവരും കരുതിയതെങ്കിലും പിന്നീട് തുടരെ നാല് വിജയങ്ങളുമായി നിലവിലെ ലോക ചാമ്പ്യന്മാര്‍ സെമിയും ഇന്ന് സെമി ഫൈനലില്‍ ദക്ഷിണാഫ്രിക്കയെ 137 റൺസിന് പരാജയപ്പെടുത്തി ഫൈനലും ഉറപ്പാക്കുകയായിരുന്നു.

ബാറ്റിംഗിൽ ആദ്യം ഇറങ്ങിയ ഇംഗ്ലണ്ട് 293/8 എന്ന സ്കോര്‍ നേടിയ ശേഷം എതിരാളികളെ 156 റൺസിന് ഓള്‍ഔട്ട് ആക്കിയാണ് മികച്ച വിജയം നേടിയത്.

129 റൺസ് നേടിയ ഡാനിയേൽ വയട്ടും 60 റൺസ് നേടിയ സോഫിയ ഡങ്ക്ലിയും ആണ് ഇംഗ്ലണ്ടിനായി സെമിയിൽ തിളങ്ങിയത്. ഷബ്നിം ഇസ്മൈൽ മൂന്നും മരിസാന്നേ കാപ്പ്, മസബാട്ട ക്ലാസ് എന്നിവര്‍ രണ്ട് വീതം വിക്കറ്റും ദക്ഷിണാഫ്രിക്കയ്ക്കായി നേടി.

30 റൺസ് നേടി മിഗ്നൺ ഡു പ്രീസ് ഒഴികെ മറ്റു താരങ്ങള്‍ക്കാര്‍ക്കും കാര്യമായ സംഭാവന ദക്ഷിണാഫഅ്രിക്കയ്ക്കായി നേടാനായില്ല. 6 വിക്കറ്റ് നേടിയ സോഫി എക്ലെസ്റ്റോൺ ആണ് ഇംഗ്ലണ്ടിന്റെ ബൗളിംഗിലെ വിജയ ശില്പി.

ഇംഗ്ലണ്ടിനെതിരെ ആദ്യം ബാറ്റ് ചെയ്ത് 225 റൺസ് നേടി വെസ്റ്റിന്‍ഡീസ് വനിതകള്‍

ഏകദിന ലോകകപ്പിലെ ഏഴാം മത്സരത്തിൽ ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത വെസ്റ്റിന്‍ഡീസ് 225/6 എന്ന സ്കോര്‍ നേടി. ഷെമൈന്‍ കാംപെൽ നേടിയ 66 റൺസിനൊപ്പം ചെഡീന്‍ നേഷന്‍(49*), ഹെയ്‍ലി മാത്യൂസ്(45), ഡിയാന്‍ഡ്ര ഡോട്ടിന്‍(31) എന്നിവരും ചേര്‍ന്നാണ് വെസ്റ്റിന്‍ഡീസിനെ ഈ സ്കോറിലേക്ക് എത്തിച്ചത്.

ഒന്നാം വിക്കറ്റിൽ 81 റൺസ് നേടിയ മാത്യൂസ് – ഡോട്ടിന്‍ കൂട്ടുകെട്ടിനെ തകര്‍ത്ത സോഫി എക്ലെസ്റ്റോൺ അതേ ഓവറിൽ കൈസിയ നൈറ്റിനെയും പുറത്താക്കിയപ്പോള്‍ വെസ്റ്റിന്‍ഡീസ് 81/0 എന്ന നിലയിൽ നിന്ന് 81/3 എന്ന നിലയിലേക്ക് വീഴുകയായിരുന്നു.

പിന്നീട് 123 റൺസ് കൂട്ടുകെട്ടാണ് അഞ്ചാം വിക്കറ്റിൽ ഷെമൈന്‍ – ചെഡീന്‍ കൂട്ടുകെട്ട് നേടിയത്. സോഫി എക്സെസ്റ്റോൺ ഇംഗ്ലണ്ടിനായി നാല് മെയ്ഡനുകള്‍ ഉള്‍പ്പെടെ 20 റൺസ് വിട്ട് നല്‍കി 3 വിക്കറ്റ് നേടി.

അര്‍ദ്ധ ശതകത്തിന് ശേഷം ദീപ്തിയും പുറത്ത്, ഇന്ത്യയ്ക്ക് 6 റൺസ് ലീഡ്

ബ്രിസ്റ്റോളിൽ മത്സരത്തിന്റെ അവസാന ദിവസം ആദ്യ സെഷന്‍ അവസാനിക്കുമ്പോള്‍ ഇന്ത്യ 171/3 എന്ന നിലയിൽ. ഷഫാലി വര്‍മ്മ(63) പുറത്തായ ശേഷം ദീപ്തി ശര്‍മ്മയും പൂനം റൗത്തും ചേര്‍ന്ന് 72 റൺസ് മൂന്നാം വിക്കറ്റിൽ നേടിയാണ് ഇന്ത്യയെ മുന്നോട്ട് നയിച്ചിരിക്കുന്നത്. രണ്ട് സെഷനുകള്‍ അതിജീവിച്ച് മത്സരം സമനിലയിലാക്കാമെന്നാകും ഇന്ത്യയുടെ പ്രതീക്ഷ.

നേരത്തെ രണ്ടാം വിക്കറ്റിൽ ഷഫാലിയും ദീപ്തിയും ചേര്‍ന്ന് 70 റൺസാണ് നേടിയത്. ഷഫാലിയെ സോഫി എക്ലെസ്റ്റോണിന്റെ ഓവറിൽ മികച്ച ഒരു ക്യാച്ചിലൂടെ കാത്തറിന്‍ ബ്രണ്ട് പിടിച്ച് പുറത്താക്കുകയായിരുന്നു. 54 റൺസ് നേടിയ ദീപ്തിയുടെ വിക്കറ്റും എക്ലെസ്റ്റോൺ ആണ് നേടിയത്. 39 റൺസുമായി പൂനം റൗത്ത് ആണ് ക്രീസിലുള്ളത്.

ഇന്ത്യയ്ക്ക് മത്സരത്തിൽ 6 റൺസിന്റെ ലീഡാണുള്ളത്.

പരിക്കേറ്റ് ഇംഗ്ലണ്ട് താരം പുറത്ത്, ഇന്ത്യ, ശ്രീലങ്ക പരമ്പരകള്‍ നഷ്ടം

പരിക്കേറ്റ ഇംഗ്ലണ്ടിന്റെ ഇടംകൈ-സ്പിന്നര്‍ സോഫി എക്സലെസ്റ്റോണ് ഇന്ത്യയ്ക്കെതിരെയുള്ള അവശേഷിക്കുന്ന ഏകദിന ടി20 പരമ്പരയിലും ശ്രീലങ്ക ടൂറിനും ഉണ്ടാകില്ലെന്ന് വ്യക്തമാക്കി ഇംഗ്ലണ്ട്. താരത്തിന്റെ കൈയ്ക്കേറ്റ പൊട്ടലാണ് തിരിച്ചടിയായിരിക്കുന്നത്. ഇന്ത്യയ്ക്കെതിരെ അവസാന ഏകദിനത്തില്‍ നിന്നും മൂന്ന് ടി20 മത്സരങ്ങളില്‍ നിന്നു പുറത്താകുന്നത് കൂടാതെ ഇംഗ്ലണ്ടിന്റെ ലങ്കന്‍ പര്യടനത്തിലും താരത്തിനു പങ്കെടുക്കാനാവില്ല. ലങ്കയില്‍ മൂന്ന് വീതം ഏകദിനത്തിലും ടി20യിലുമാണ് താരം കളിയ്ക്കുക. മാര്‍ച്ച് 16നാണ് ലങ്കന്‍ പര്യടനം ആരംഭിക്കുന്നത്.

രണ്ടാം ഏകദിനത്തിനു മുമ്പുള്ള പരിശീലനത്തിനിടെയാണ് താരത്തിനു പരിക്കേറ്റത്. അതിനാല്‍ തന്നെ രണ്ടാം ഏകദിനത്തില്‍ താരം കളിച്ചിരുന്നില്ല. ശ്രീലങ്കയിലേക്ക് ടീം സഞ്ചരിക്കുമ്പോള്‍ പകരക്കാരിയെ ഇംഗ്ലണ്ട് പ്രഖ്യാപിക്കുമെന്നാണ് കരുതുന്നത്.

Exit mobile version