ഫീൽഡിംഗിനും ഫിറ്റ്നെസ്സിനും മുന്‍ഗണന – അമോൽ മജൂംദാര്‍

ഇന്ത്യന്‍ വനിത ടീമിന്റെ മുഖ്യ കോച്ച് അമോൽ മജൂംദാര്‍ പറയുന്നത് ടീമിന്റെ മുന്‍ഗണന ഫീൽഡിംഗിനും ഫിറ്റ്നെസ്സിനും ആണെന്നാണ്. ഇംഗ്ലണ്ടിനെതിരെ മൂന്ന് ടി20 മത്സരങ്ങളും ഒരു ടെസ്റ്റും കളിക്കുവാന്‍ ഇന്ത്യ ഒരുങ്ങുന്നതിന് മുന്നോടിയായാണ് അമോൽ മനസ്സ് തുറന്നത്.

ഫിയര്‍ലെസ്സ് ക്രിക്കറ്റെന്ന ബ്രാന്‍ഡ് ആവണം ഇന്ത്യന്‍ വനിതകള്‍ കളിക്കേണ്ടതെന്നും മുഖ്യയ കോച്ച് വ്യക്തമാക്കി. എന്‍സിഎ ബെംഗളൂരുവിൽ ചില ഫിറ്റ്നെസ്സ് ടെസ്റ്റുകള്‍ ടീം നടത്തിയെന്നും ഇനി ഈ മാനദണ്ഡങ്ങളുമായി മുന്നോട്ട് പോകുകയാണ് വേണ്ടതെന്നും അതിനായി കഠിന പ്രയത്നം ചെയ്യേണ്ടതുണ്ടെന്നും സീസണിൽ മൂന്ന് ടെസ്റ്റുകളുണ്ടാകുമെന്നും മജൂംദാര്‍ വ്യക്തമാക്കി.

ചരിത്ര നേട്ടം!!! ന്യൂസിലാണ്ടിൽ ടി20 പരമ്പര വിജയം കുറിച്ച് പാക് വനിതകള്‍

ന്യൂസിലാണ്ടിനെതിരെ രണ്ടാം ടി20യിൽ പാക്കിസ്ഥാന് വിജയം. ആദ്യം ബാറ്റ് ചെയ്ത പാക് വനിതകള്‍ 137/6 എന്ന സ്കോര്‍ നേടിയപ്പോള്‍ ന്യൂസിലാണ്ടിന് 7 വിക്കറ്റ് നഷ്ടത്തിൽ 127 റൺസ് മാത്രമേ നേടാനായുള്ളു. 10 വിക്കറ്റ് വിജയത്തോടെ പരമ്പര പാക്കിസ്ഥാന്‍ സ്വന്തമാക്കി. ആദ്യ മത്സരത്തിൽ 7 വിക്കറ്റ് വിജയം ആണ് ഏഷ്യന്‍ ടീം നേടിയത്. ന്യൂസിലാണ്ടിനെതിരെ ആദ്യമായാണ് പാക്കിസ്ഥാന്‍ വനിതകള്‍ ഒരു ടി20 പരമ്പര വിജയം നേടുന്നത്.

മുനീബ അലി(35), ആലിയ റിയാസ്(32*), ബിസ്മ മാറൂഫ്(21) എന്നിവരാണ് പാക്കിസ്ഥാന് വേമ്ടി ബാറ്റിംഗിൽ തിളങ്ങിയത്. ന്യൂസിലാണ്ടിന് വേണ്ടി ഫ്രാന്‍ ജോനാസ്, മോളി പെന്‍ഫോള്‍ഡ് എന്നിവര്‍ രണ്ട് വീതം വിക്കറ്റ് നേടി.

ഫാത്തിമ സന മൂന്നും സാദിയ ഇക്ബാൽ രണ്ടും വിക്കറ്റ് നേടിയാണ് പാക്കിസ്ഥാനെ വിജയത്തിലേക്ക് നയിച്ചത്. ന്യൂസിലാണ്ട് നിരയിൽ 33 റൺസ് നേടിയ ഹന്ന റോവ് ആണ് ടോപ് സ്കോറര്‍. ജോര്‍ജ്ജിയ പ്ലിമ്മര്‍ 28 റൺസും നേടി. പവര്‍പ്ലേയ്ക്കുള്ളിൽ തന്നെ 29/4 എന്ന നിലയിലേക്ക് വീണ ന്യൂസിലാണ്ടിന് പിന്നീട് തിരിച്ചുവരവ് പ്രയാസമായി മാറുകയായിരുന്നു.

മിന്നു മണിയ്ക്ക് 2 വിക്കറ്റ്, പക്ഷേ ഇന്ത്യ എയ്ക്ക് ജയിക്കാനായില്ല!!! ഇംഗ്ലണ്ട് എയ്ക്ക് വിജയം 6 വിക്കറ്റിന്

ഇന്ത്യ എയ്ക്കെതിരെ വിജയം നേടി ഇംഗ്ലണ്ട് എ വനിതകള്‍. ഇന്ന് 150 റൺസ് വിജയ ലക്ഷ്യം തേടിയിറങ്ങിയ ഇംഗ്ലണ്ട് എ 6 വിക്കറ്റ് നഷ്ടത്തിൽ 151 റൺസ് നേടി വിജയം കുറിച്ചു. 18.5 ഓവറിലാണ് ഇംഗ്ലണ്ടിന്റെ വിജയം.

ഗ്രേസ് സ്ക്രിവന്‍സ്(39), മയ ബൗച്ചിയര്‍(27) എന്നിവരുടെ ടോപ് ഓര്‍ഡറിലെ ബാറ്റിംഗിന് ശേഷം ഇസ്സി വോംഗ് 35 റൺസുമായി പുറത്താകാതെ നിന്ന് ഇംഗ്ലണ്ടിനെ വിജയത്തിലേക്ക് നയിച്ചു. സ്ക്രിവന്‍സ്, ബൗച്ചിയര്‍ എന്നിവരെ മിന്നു മണി പുറത്താക്കിയെങ്കിലും ഇസ്സി വോംഗ്

ഇന്ത്യയ്ക്കായി മിന്നു മണി 2 വിക്കറ്റ് നേടിയെങ്കിലും വിജയത്തിലേക്ക് ടീമിനെ നയിക്കുവാന്‍ താരത്തിനായില്ല.

ഇംഗ്ലണ്ടിനെതിരെ 149 റൺസ് നേടി മിന്നു മണിയും സംഘവും

ഇംഗ്ലണ്ട് എ വനിതകള്‍ക്കെതിരെ രണ്ടാം ടി20യിൽ ആദ്യം ബാറ്റ് ചെയ്ത് 149 റൺസ് നേടി ഇന്ത്യ എ. മലയാളി താരം മിന്നു മണിയുടെ നേതൃത്വത്തിൽ ഇറങ്ങുന്ന ഇന്ത്യയ്ക്കായി 26 റൺസ് നേടിയ കനിക ആഹുജ ആണ് ടോപ് സ്കോറര്‍. താരം 14 പന്തിൽ നിന്നാണ് അതിവേഗത്തിൽ 27 റൺസ് നേടിയത്.

ഉമ ചേത്രി 26 റൺസും കാസാട് 20 റൺസും നേടിയപ്പോള്‍ മിന്നു മണി 14 റൺസ് നേടി പുറത്തായി. ആരുഷി പുറത്താകാതെ 26 റൺസും നേടി. 9 വിക്കറ്റ് നഷ്ടത്തിൽ ഇന്ത്യ ഈ സ്കോര്‍ നേടിയപ്പോള്‍ ഇംഗ്ലണ്ടിനായി ചാര്‍ലി ഡീന്‍ രണ്ടും ക്രിസ്റ്റി ഗോര്‍ഡൺ മൂന്നും വിക്കറ്റ് നേടി.

ആവേശകരമായ സമനില, ഒടുവിൽ സൂപ്പര്‍ ഓവറില്‍ ബംഗ്ലാദേശ് വനിതകള്‍ക്ക് വിജയം

പാക്കിസ്ഥാനെതിരെ സൂപ്പര്‍ ഓവറിൽ വിജയം നേടി ബംഗ്ലാദേശ് വനിതകള്‍. ഇന്ന് ബംഗ്ലാദേശ് 169/9 എന്ന സ്കോര്‍ 50 ഓവറിൽ നേടിയപ്പോള്‍ പാക്കിസ്ഥാന്‍ 169 റൺസിന് 49.5 ഓവറിൽ ഓള്‍ഔട്ട് ആയതോടെ മത്സരം സൂപ്പര്‍ ഓവറിലേക്ക് നീങ്ങി. മത്സരം അവസാന നാലോവറിലേക്ക് കടന്നപ്പോള്‍ 4 വിക്കറ്റ് കൈവശമുണ്ടായിരുന്ന പാക്കിസ്ഥാന് 23 റൺസായിരുന്നു വിജയത്തിനായി നേടേണ്ടിയിരുന്നത്.

അവസാന ഓവറിലെ അഞ്ചാം പന്തിൽ റണ്ണൗട്ട് രൂപത്തിൽ നശ്ര സന്ധു പുറത്തായതോടെ മത്സരം സമനിലയിൽ അവസാനിച്ചു. സൂപ്പര്‍ ഓവറിൽ ആദ്യം ബാറ്റ് ചെയ്ത പാക്കിസ്ഥാന്‍ 7 റൺസ് നേടിയപ്പോള്‍ ബംഗ്ലാദേശ് അവസാന പന്തിൽ ബൗണ്ടറി നേടി വിജയം ഒരുക്കി.

നേരത്തെ പാക്കിസ്ഥാന്റെ ഇന്നിംഗ്സിൽ 29 റൺസ് നേടിയ സദഫ് ഷമാസ് ആണ് ടോപ് സ്കോറര്‍. നിദ ദാര്‍ 27 റൺസും സിദ്ര അമീന്‍, നജിഹ അൽവി എന്നിവര്‍ 22 റൺസും നേടി. പാക്കിസ്ഥാന്റെ അവസാന മൂന്ന് വിക്കറ്റും റണ്ണൗട്ട് രൂപത്തിൽ നഷ്ടമായതും ടീമിന് തിരിച്ചടിയായി. ബംഗ്ലാദേശിന് വേണ്ടി റാബിയ ഖാന്‍ മൂന്ന് വിക്കറ്റ് നേടി.

സീനിയര്‍ വനിത ടി20 ട്രോഫി, കേരളം സെമിയിൽ

സീനിയര്‍ വനിതകളുടെ ടി20 ട്രോഫിയിൽ കേരളത്തിന് സെമി സ്ഥാനം. ഇന്ന് നടന്ന ക്വാര്‍ട്ടര്‍ ഫൈനൽ മത്സരത്തിൽ കേരളം ബറോഡയെയാണ് തോല്പിച്ചത്. സെമി ഫൈനലില്‍ കേരളം ഉത്തരാഖണ്ഡിനെ ആണ് നേരിടുന്നത്. നവംബര്‍ 7ന് ആണ് സെമി ഫൈനൽ മത്സരം.

ഇന്ന് ആദ്യം ബാറ്റ് ചെയ്ത ബറോഡയെ 15.5 ഓവറിൽ 75 റൺസിന് പരാജയപ്പെടുത്തിയ കേരളം 12.4 ഓവറിൽ 79 റൺസ് രണ്ട് വിക്കറ്റ് നഷ്ടത്തിലാണ് കൈക്കലാക്കിയത്. 28 റൺസ് നേടിയ വൈഷ്ണ എംപിയും 19 റൺസ് നേടിയ സജനയും പുറത്താകാതെ നിന്നാണ് കേരളത്തിന്റെ വിജയം നേടിയത്. 23 റൺസ് നേടിയ ദൃശ്യയാണ് മറ്റൊരു പ്രധാന സ്കോറര്‍.

നേരത്തെ കേരളത്തിനായി ബൗളിംഗിൽ നജ്‍ലയും കീര്‍ത്തി ജെയിംസും 2 വീതം വിക്കറ്റ് നേടിയാണ് ബറോഡയെ 75 റൺസിലൊതുക്കുവാന്‍ സഹായിച്ചത്.മിന്നു മണി, സൂര്യ സുകുമാര്‍, അരുന്ധതി റെഡ്ഢി എന്നിവരും വിക്കറ്റ് പട്ടികയിൽ ഇടം പിടിച്ചു.

അവസാന പന്തിൽ വിജയം, പാക്കിസ്ഥാന്‍ ദക്ഷിണാഫ്രിക്കയെ പരാജയപ്പെടുത്തിയത് അഞ്ച് വിക്കറ്റിന്

കറാച്ചിയിലെ ആദ്യ ടി20യിൽ മികച്ച വിജയവുമായി പാക്കിസ്ഥാന്‍. ഇന്ന് ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്ക 3 വിക്കറ്റ് നഷ്ടത്തിൽ 150 റൺസ് നേടിയപ്പോള്‍ അവസാന പന്തിൽ പാക്കിസ്ഥാന്‍ വിജയം കരസ്ഥമാക്കി 8 റൺസായിരുന്നു പാക്കിസ്ഥാന്‍ അവസാന ഓവറിൽ നേടേണ്ടിയിരുന്നത്. 28 റൺസ് നേടിയ ആലിയ റിയാസ് പാക് വിജയം ഉറപ്പാക്കി. ബിസ്മ മാറൂഫ് 37 റൺസുമായി ടീമിന്റെ ടോപ് സ്കോറര്‍ ആയപ്പോള്‍ സിദ്ര അമീന്‍ 33 റൺസ് നേടി പുറത്തായി. 19 റൺസ് നേടിയ മുനീബ അലിയും നിര്‍ണ്ണായക ബാറ്റിംഗ് പ്രകടനം കാഴ്ചവെച്ചു.

നേരത്തെ ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്കയ്ക്കായി 78 റൺസ് നേടിയ ടാസ്മിന്‍ ബ്രിറ്റ്സ് ടോപ് സ്കോറര്‍ ആയപ്പോള്‍ ലോറ വോള്‍വാര്‍ഡട് 44 റൺസ് നേടി. ഒന്നാം വിക്കറ്റിൽ കൂട്ടുകെട്ട് 85 റൺസാണ് നേടിയത്. രണ്ടാം വിക്കറ്റിൽ മരിസാനെ കാപ്പും – ബ്രിറ്റ്സും ചേര്‍ന്ന് 58 റൺസ് കൂടി നേടി.

ലോറ വോള്‍വാര്‍ഡട് ദക്ഷിണാഫ്രിക്കയുടെ താത്കാലിക ക്യാപ്റ്റന്‍

ദക്ഷിണാഫ്രിക്ക വനിത ടീമിന്റെ ക്യാപ്റ്റനായി ലോറ വോള്‍വാര്‍ഡടിനെ നിയമിച്ചു. പാക്കിസ്ഥാന്‍, ന്യൂസിലാണ്ട് ടീമുകള്‍ക്കെതിരെയുള്ള പരമ്പരയ്ക്കായി മാത്രമാണ് ഈ നിയമനമെന്ന് ക്രിക്കറ്റ് ദക്ഷിണാഫ്രിക്ക അറിയിച്ചു. സൂനേ ലൂസ് ക്യാപ്റ്റന്‍സി സ്ഥാനം ഒഴിഞ്ഞതോടെയാണ് ലോറയിലേക്ക് ഈ ചുമതലയെത്തുന്നത്.

വൈസ് ക്യാപ്റ്റന്‍ ച്ലോ ട്രയൺ പാക്കിസ്ഥാന്‍ പരമ്പരയിൽ കളിക്കാത്തതിനാലാണ് ലോറയിലേക്ക് ദൗത്യമെത്തുന്നത്. ലൂസ് 34 ഏകദിനത്തിലും 34 ടി20 അന്താരാഷ്ട്ര മത്സരത്തിലും ഒരു ടെസ്റ്റ് മത്സരത്തിലും ദക്ഷിണാഫ്രിക്കയെ നയിച്ചിട്ടുണ്ട്.

ഓസ്ട്രേലിയ 199 റൺസിന് ഓള്‍ഔട്ട്, ഇംഗ്ലണ്ടിന് 69 റൺസ് വിജയം

വനിത ആഷസിലെ അവസാന ഏകദിനത്തിൽ ഇംഗ്ലണ്ടിന് വിജയം. ഇന്നലെ ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് 285/9 എന്ന സ്കോര്‍ നേടിയ ശേഷം ഓസ്ട്രേലിയന്‍ ബാറ്റിംഗ് പുരോഗമിക്കുമ്പോള്‍ മഴ വില്ലനായി എത്തുകയായിരുന്നു. തുടര്‍ന്ന് ഓസ്ട്രേലിയയുടെ ഇന്നിംഗ്സ് 44 ഓവറായി ചുരുക്കുകയും ലക്ഷ്യം 269 റൺസായി മാറ്റുകയും ചെയ്തു.

എന്നാൽ ഓസ്ട്രേലിയ 35.3 ഓവറിൽ 199 റൺസിന് ഓള്‍ഔട്ട് ആയപ്പോള്‍ ഇംഗ്ലണ്ട് 69 റൺസ് വിജയം കരസ്ഥമാക്കി. 53 റൺസ് നേടിയ എൽസെ പെറിയാണ് ഓസ്ട്രേലിയയുടെ ടോപ് സ്കോറര്‍. ആഷ്‍ലൈ ഗാര്‍ഡ്നര്‍ 41 റൺസ് നേടിയപ്പോള്‍ മറ്റ് ഓസീസ് ബാറ്റര്‍മാര്‍ക്ക് കാര്യമായ പ്രകടനം പുറത്തെടുക്കാനായില്ല. ഇംഗ്ലണ്ടിനായി കേറ്റ് ക്രോസ് മൂന്നും ലോറന്‍ ബെൽ, ചാര്‍ലട്ട് ഡീന്‍ എന്നിവര്‍ രണ്ട് വീതം വിക്കറ്റും നേടി തിളങ്ങി.

 

നാറ്റ് സ്കിവര്‍ ബ്രണ്ടിന് ശതകം, മൂന്നാം ഏകദിനത്തിൽ 285 റൺസ് നേടി ഇംഗ്ലണ്ട്

വനിത ആഷസിലെ അവസാന ഏകദിനത്തിൽ ഇംഗ്ലണ്ടിന് 285 റൺസ്. ഇന്ന് ടോസ് നേടിയ ഓസ്ട്രേലിയ ഇംഗ്ലണ്ടിനോട് ബാറ്റ് ചെയ്യുവാന്‍ ആവശ്യപ്പെടുകയായിരുന്നു. 129 റൺസ് നേടിയ നാറ്റ് സ്കിവര്‍ ബ്രണ്ടും 67 റൺസ് നേടിയ ഹീത്തര്‍ നൈറ്റിനുമൊപ്പം 43റൺസുമായി ഡാനിയേൽ വയട്ടും ഇംഗ്ലണ്ടിനായി നിര്‍ണ്ണായക സംഭാവന നൽകി.

ഓപ്പണര്‍മാരെ വേഗത്തിൽ നഷ്ടമായ ശേഷം 147 റൺസ് കൂട്ടുകെട്ടുമായി ഹീത്തര്‍ നൈറ്റ് – നാറ്റ് സ്കിവര്‍ ബ്രണ്ട് കൂട്ടുകെട്ടാണ് ഇംഗ്ലണ്ടിനെ മുന്നോട്ട് നയിച്ചത്. നൈറ്റിനെ അലാന കിംഗ് പുറത്താക്കിയാണ് ഈ കൂട്ടുകെട്ട് തകര്‍ത്തത്.

ഓസ്ട്രേലിയയ്ക്കായി ആഷ്‍ലൈ ഗാര്‍ഡ്നറും ജെസ്സ് ജോന്നാസെന്നും  മൂന്ന് വീതം വിക്കറ്റ് നേടി.

ത്രില്ലര്‍!!! ഇംഗ്ലണ്ടിനെ ഓസ്ട്രേലിയ വീഴ്ത്തിയത് മൂന്ന് റൺസിന്

വനിത ആഷസിലെ രണ്ടാം ഏകദിന മത്സരത്തിൽ വിജയം നേടി ഓസ്ട്രേലിയ. ഇന്നലെ നടന്ന മത്സരത്തിൽ ഇംഗ്ലണ്ടിനെ 3 റൺസിനാണ് ഓസ്ട്രേലിയ പരാജയപ്പെടുത്തിയത്. 282/7 എന്ന സ്കോര്‍ ആദ്യം ബാറ്റ് ചെയ്ത് ഓസ്ട്രേലിയ നേടിയപ്പോള്‍ ഇംഗ്ലണ്ടിന് 279 റൺസ് മാത്രമേ ഏഴ് വിക്കറ്റ് നഷ്ടത്തിൽ നേടാനായുള്ളു.

അവസാന ഓവറിൽ 15 റൺസ് വേണ്ട ഘട്ടത്തിൽ ആദ്യ രണ്ട് പന്തിൽ സിംഗിളുകള്‍ മാത്രം പിറന്നപ്പോള്‍ മൂന്നാം പന്തിൽ ബൗണ്ടറി നേടുവാന്‍ നാറ്റ് സ്കിവര്‍ ബ്രണ്ടിന് സാധിച്ചു. അടുത്ത രണ്ട് പന്തിൽ നിന്ന് രണ്ട് ഡബിള്‍ കൂടി വന്നുവെങ്കിലും അവസാന പന്തിൽ സ്കോര്‍ ഒപ്പമെത്തിക്കുവാന്‍ ബൗണ്ടറി വേണ്ട ഘട്ടത്തിൽ ഒരു റൺസ് മാത്രം നേടുവാനെ ഇംഗ്ലണ്ടിന് സാധിച്ചുള്ളു.

ആദ്യം ബാറ്റ് ചെയ്ത ഓസ്ട്രേലിയയ്ക്കായി 91 റൺസ് നേടിയ എൽസെ പെറിയ്ക്കൊപ്പം അന്നാബെൽ സത്തര്‍ലാണ്ട് 50 റൺസും ജോര്‍ജ്ജിയ വെയര്‍ഹാം 37 റൺസും നേടിയപ്പോള്‍ 33 റൺസ് വീതം നേടി ബെത്ത് മൂണിയും ആഷ്‍ലൈ ഗാര്‍ഡ്നറും ടീമിനെ മികച്ച സ്കോറിലേക്ക് എത്തിച്ചു. ഇംഗ്ലണ്ടിനായി ലോറന്‍ ബെല്ലും സോഫി എക്ലെസ്റ്റോണും മൂന്ന് വീതം വിക്കറ്റ് നേടി.

മറുപടി ബാറ്റിംഗിനിറങ്ങിയ ഇംഗ്ലണ്ടിനായി താമി ബ്യൂമോണ്ട് 60 റൺസ് നേടിയെങ്കിലും 111 റൺസ് നേടിയ നാറ്റ് സ്കിവറിന്റെ പ്രകടനം ആയിരുന്നു ടീമിനെ മുന്നോട്ട് നയിച്ചത്. ആമി ജോൺസ് 37 റൺസും സാറ ഗ്ലെന്‍ 22 റൺസും നേടിയെങ്കിലും ലക്ഷ്യത്തിന് അരികെയെത്തി ടീം വീഴുകയായിരുന്നു.

113!!! ബംഗ്ലാദേശിനോട് ഇന്ത്യ നേടിയത് ഇത്ര മാത്രം, 40 റൺസ് തോൽവി

ബംഗ്ലാദേശിനെതിരെ ഏകദിനത്തിൽ തോൽവിയേറ്റ് വാങ്ങി ഇന്ത്യന്‍ വനിതകള്‍. ഇന്ന് 44 ഓവറായി ചുരുക്കിയ മത്സരത്തിൽ ബംഗ്ലാദേശിനെ 152 റൺസിലെറിഞ്ഞൊതുക്കിയെങ്കിലും ഇന്ത്യ 35.5 ഓവറിൽ 113 റൺസിന് ഓള്‍ഔട്ട് ആകുകയായിരുന്നു. ഇന്ത്യയ്ക്കെതിരെ ഏകദിനത്തിൽ ആദ്യമായി ബംഗ്ലാദേശ് വിജയം കുറിയ്ക്കുയായിരുന്നു.

4 വിക്കറ്റ് നേടിയ മറൂഫ അക്തറും മൂന്ന് വിക്കറ്റ് നേടിയ റബേയ ഖാനും ആണ് ആതിഥേയര്‍ക്കായി തിളങ്ങിയത്. 20 റൺസ് നേടിയ ദീപ്തി ശര്‍മ്മയാണ് ഇന്ത്യയുടെ ടോപ് സ്കോറര്‍. യാസ്തിക ഭാട്ടിയയും അമന്‍ജോത് കൗറും 15 റൺസ് വീതം നേടിയെങ്കിലും 113 റൺസ് വരെ മാത്രമേ ടീമിനെത്താനായുള്ളു.

Exit mobile version