നാറ്റ് സിവെർ-ബ്രണ്ടിനെ ഇംഗ്ലണ്ട് വനിതാ ക്രിക്കറ്റ് ടീം ക്യാപ്റ്റനായി നിയമിച്ചു


ഓസ്‌ട്രേലിയയിൽ നടന്ന നിരാശാജനകമായ ആഷസ് പരമ്പരയിലെ സമ്പൂർണ്ണ തോൽവിക്ക് ശേഷം ഹീഥർ നൈറ്റിനെ പുറത്താക്കിയതിനെ തുടർന്ന് നാറ്റ് സിവെർ-ബ്രണ്ടിനെ ഇംഗ്ലണ്ട് വനിതാ ക്രിക്കറ്റ് ടീമിന്റെ പുതിയ ക്യാപ്റ്റനായി നിയമിച്ചു. ഇംഗ്ലണ്ട് ആൻഡ് വെയിൽസ് ക്രിക്കറ്റ് ബോർഡ് ചൊവ്വാഴ്ച ഈ തീരുമാനം സ്ഥിരീകരിച്ചു. ജോൺ ലൂയിസിന് പകരം ഷാർലറ്റ് എഡ്വേർഡ്സിനെ പുതിയ മുഖ്യ പരിശീലകയായും നിയമിച്ചിട്ടുണ്ട്.


മുമ്പ് വൈസ് ക്യാപ്റ്റനായി സേവനമനുഷ്ഠിച്ചിട്ടുള്ള 32-കാരിയായ സിവെർ-ബ്രണ്ട് ദേശീയ ടീമിനെ നയിക്കുന്നതിൽ അഭിമാനം പ്രകടിപ്പിച്ചു. “ക്യാപ്റ്റൻ സ്ഥാനം ഏറ്റെടുക്കുന്നതിൽ ഞാൻ ശരിക്കും അഭിമാനിക്കുന്നു.” അവർ പറഞ്ഞു.



പരിചയസമ്പന്നയായ ഒരു ഓൾറൗണ്ടറായ സിവെർ-ബ്രണ്ട് 2013 ൽ അരങ്ങേറ്റം കുറിച്ചതു മുതൽ ഇംഗ്ലണ്ടിന്റെ പ്രധാന താരമാണ്. നിലവിൽ ഐസിസി ഏകദിന ബാറ്റിംഗ് റാങ്കിംഗിൽ മൂന്നാം സ്ഥാനത്തുള്ള അവർ എല്ലാ ഫോർമാറ്റുകളിലും സ്ഥിരതയാർന്ന പ്രകടനം കാഴ്ചവെച്ചിട്ടുണ്ട്. കൂടാതെ 180 ലധികം അന്താരാഷ്ട്ര വിക്കറ്റുകളും അവരുടെ പേരിലുണ്ട്.
മെയ് 21 ന് ആരംഭിക്കുന്ന വെസ്റ്റ് ഇൻഡീസിനെതിരായ പരിമിത ഓവർ പരമ്പരയോടെ ഇംഗ്ലണ്ട് വനിതകൾ അവരുടെ പുതിയ യുഗത്തിന് തുടക്കം കുറിക്കും. അതിനുശേഷം ഇന്ത്യയ്‌ക്കെതിരെ നാട്ടിൽ ഒരു പരമ്പരയും അവർ കളിക്കും.

ഒരു WPL സീസണിൽ 400 റൺസ് നേടുന്ന ആദ്യ കളിക്കാരിയായി നാറ്റ് സ്കൈവർ-ബ്രണ്ട്

2025 ലെ വനിതാ പ്രീമിയർ ലീഗ് (WPL) ൽ ഇംഗ്ലണ്ട് ഓൾറൗണ്ടർ നാറ്റ് സ്കൈവർ-ബ്രണ്ട് ചരിത്രം സൃഷ്ടിച്ചു, ടൂർണമെന്റിന്റെ ഒരു പതിപ്പിൽ 400 റൺസ് നേടുന്ന ആദ്യ കളിക്കാരിയായി അവൾ മാറി. മുംബൈ ഇന്ത്യൻസിനു വേണ്ടി കളിക്കുന്ന താരം ചൊവ്വാഴ്ച ബ്രാബോൺ സ്റ്റേഡിയത്തിൽ റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരുവിനെതിരായ മത്സരത്തിലാണ് ഈ നാഴികക്കല്ല് പിന്നിട്ടത്.

ഓറഞ്ച് ക്യാപ്പ് റേസിൽ മുന്നിലുള്ള സ്കൈവർ-ബ്രണ്ട് ഇന്നലെ 35 പന്തിൽ നിന്ന് 69 റൺസ് നേടി. ഇതോടെ എട്ട് മത്സരങ്ങളിൽ നിന്ന് 416 റൺസിൽ അവർ എത്തി.

ഒരു WPL സീസണിൽ ഏറ്റവും കൂടുതൽ റൺസ്:

നാറ്റ് സ്കൈവർ-ബ്രണ്ട് (മുംബൈ ഇന്ത്യൻസ്) – 416 (2025)*

എല്ലിസ് പെറി (റോയൽ ചലഞ്ചേഴ്സ് ബെംഗളൂരു) – 372 (2025)

എല്ലിസ് പെറി (റോയൽ ചലഞ്ചേഴ്സ് ബെംഗളൂരു) – 347 (2024)

മെഗ് ലാനിംഗ് (ഡൽഹി ക്യാപിറ്റൽസ്) – 345 (2023)

നാറ്റ് സ്കൈവർ-ബ്രണ്ട് (മുംബൈ ഇന്ത്യൻസ്) – 332 (2023)

എട്ട് മത്സരങ്ങളിൽ നിന്ന് 10 പോയിന്റുമായി മുംബൈ ഇന്ത്യൻസ് ലീഗ് ഘട്ടത്തിൽ രണ്ടാം സ്ഥാനത്തെത്തി, തുടർച്ചയായ മൂന്നാം സീസണിലും ഫൈനലിൽ നേരിട്ടുള്ള സ്ഥാനം നേടാൻ അവർക്ക് ആയില്ല. മാർച്ച് 13 ന് നടക്കുന്ന എലിമിനേറ്ററിൽ അവർ ഗുജറാത്ത് ജയന്റ്സിനെ നേരിടും, വിജയിക്കുന്ന ടീം മാർച്ച് 15 ന് നടക്കുന്ന ഫൈനലിൽ ഡൽഹി ക്യാപിറ്റൽസിനെ നേരിടും.

വയട്ടിന്റെുയും നത്താലിയുടെയും വെടിക്കെട്ട് ബാറ്റിംഗ്!! ഇംഗ്ലണ്ടിന് 197 റൺസ്

ഇന്ത്യയ്ക്കെതിരെ ആദ്യ ടി20യിൽ മികച്ച ബാറ്റിംഗ് പ്രകടനവുമായി ഇംഗ്ലണ്ട്. ഇന്ന് ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ടിന് വേണ്ടി ഡാനിയേൽ വയട്ടും നത്താലി സ്കിവര്‍ ബ്രണ്ടും അടിച്ച് തകര്‍ക്കുകയായിരുന്നു. ഇരുവരും മൂന്നാം വിക്കറ്റിൽ 138 റൺസാണ് ഇംഗ്ലണ്ടിനാി നേടിത്. ആദ്യ ഓവറിൽ തന്നെ രണ്ട് വിക്കറ്റ് നഷ്ടപ്പെട്ട് 2/2 എന്ന നിലയിൽ നിന്ന് ഇംഗ്ലണ്ട് 197/6 എന്ന സ്കോര്‍ നേടുകയായിരുന്നു.

രേണുക സിംഗ് നൽകിയ ഇരട്ട പ്രഹരങ്ങള്‍ക്ക് ശേഷം വയട്ട് 47 പന്തിൽ 75 റൺസും നത്താലി സ്കിവര്‍ ബ്രണ്ട് 53 പന്തിൽ 77 റൺസുമാണ് നേടിയത്. അവസാന ഓവറുകളിൽ ആമി ജോൺസ് 9 പന്തിൽ 23 റൺസും നേടി ഇംഗ്ലണ്ട് കുതിപ്പിന് ആക്കം കൂട്ടി.

ഇന്ത്യയ്ക്കായി രേണുക സിംഗ് മൂന്നും ശ്രേയാങ്ക പാട്ടിൽ രണ്ട് വിക്കറ്റും നേടി.

നാറ്റ് സ്കിവര്‍ ബ്രണ്ടിന് ശതകം, മൂന്നാം ഏകദിനത്തിൽ 285 റൺസ് നേടി ഇംഗ്ലണ്ട്

വനിത ആഷസിലെ അവസാന ഏകദിനത്തിൽ ഇംഗ്ലണ്ടിന് 285 റൺസ്. ഇന്ന് ടോസ് നേടിയ ഓസ്ട്രേലിയ ഇംഗ്ലണ്ടിനോട് ബാറ്റ് ചെയ്യുവാന്‍ ആവശ്യപ്പെടുകയായിരുന്നു. 129 റൺസ് നേടിയ നാറ്റ് സ്കിവര്‍ ബ്രണ്ടും 67 റൺസ് നേടിയ ഹീത്തര്‍ നൈറ്റിനുമൊപ്പം 43റൺസുമായി ഡാനിയേൽ വയട്ടും ഇംഗ്ലണ്ടിനായി നിര്‍ണ്ണായക സംഭാവന നൽകി.

ഓപ്പണര്‍മാരെ വേഗത്തിൽ നഷ്ടമായ ശേഷം 147 റൺസ് കൂട്ടുകെട്ടുമായി ഹീത്തര്‍ നൈറ്റ് – നാറ്റ് സ്കിവര്‍ ബ്രണ്ട് കൂട്ടുകെട്ടാണ് ഇംഗ്ലണ്ടിനെ മുന്നോട്ട് നയിച്ചത്. നൈറ്റിനെ അലാന കിംഗ് പുറത്താക്കിയാണ് ഈ കൂട്ടുകെട്ട് തകര്‍ത്തത്.

ഓസ്ട്രേലിയയ്ക്കായി ആഷ്‍ലൈ ഗാര്‍ഡ്നറും ജെസ്സ് ജോന്നാസെന്നും  മൂന്ന് വീതം വിക്കറ്റ് നേടി.

Exit mobile version