പാക്കിസ്ഥാന്‍ വനിത ടീമിന് പുതിയ കോച്ച്

Davidhemp
- Advertisement -

പാക്കിസ്ഥാന്‍ വനിത ടീമിന്റെ പുതിയ കോച്ചായി ഡേവിഡ് ഹെംപ്. മുന്‍ ബര്‍മുഡ നായകന്‍ ഇക്ബാല്‍ ഇമാമില്‍ നിന്നാണ് ദൗത്യം ഏറ്റെടുക്കുന്നത്. ബര്‍മുഡയ്ക്കായി 22 ഏകദിനങ്ങള്‍ കളിച്ചിട്ടുള്ള ഹെംപ് ഗ്ലാമോര്‍ഗനായ 271 ഫസ്റ്റ് ക്ലാസ് മത്സരങ്ങളിലും പങ്കെടുത്തിട്ടുണ്ട്. മെല്‍ബേണ്‍സ് സ്റ്റാര്‍സ്, വിക്ടോറിയ എന്നിവരുടെ വനിത ടീമുകളെയും പരിശീലിപ്പിച്ച പരിചയമുള്ള താരമാണ് ഡേവിഡ് ഹെംപ്.

വനിത ടീമുകള്‍ക്കൊപ്പം 5 വര്‍ഷത്തോളം പ്രവര്‍ത്തിച്ച് പരിചയമുള്ള താരത്തിന്റെ സേവനം പാക്കിസ്ഥാന്‍ ടീമിന് ഏറ്റവും അനുയോജ്യമായിരിക്കുമെന്നാണ് പാക്കിസ്ഥാന്‍ വനിത വിംഗ് ആക്ടിംഗ് ഹെഡ് ഉറൂജ് മുംതാസ് പറഞ്ഞത്. 18 വിദേശ കോച്ചുകള്‍ ഉള്‍പ്പെടെ 38 അപേക്ഷകരില്‍ നിന്നാണ് പാക്കിസ്ഥാന്‍ ഹെംപിനെ തിരഞ്ഞെടുത്തത്.

Advertisement