മൗറീനോ ആഗ്രഹിച്ച സ്ട്രൈക്കറും എത്തി, സ്പർസ് കൂടുതൽ കരുത്തർ

Skysports Carlos Vinicius 5114274
- Advertisement -

മൗറീനോ ആഗ്രഹിച്ച ഒരു സ്ട്രൈക്കർ കൂടെ സ്പർസിൽ എത്തിയിരിക്കുകയാണ്. ബ്രസീലിയൻ സ്ട്രൈക്കർ ആയ കാർലോസ് വിനീഷ്യസ് ആണ് സ്പർസിൽ എത്തുന്നത്. ബെൻഫികയുടെ താരമായ വിനീഷ്യൽ ലോണിൽ ആകും ആദ്യം സ്പർസിൽ എത്തുക. താരം ഇന്ന് ലണ്ടണിൽ എത്തി മെഡിക്കൽ പൂർത്തിയാക്കും. ആദ്യ വർഷം 3 മില്യൺ നൽകിയാകും സ്പർസ് താരത്തെ ലോണിൽ എത്തിക്കുന്നത്.

ഈ സീസൺ അവസാനം 35 മില്യൺ നൽകി സ്പർസിന് താരത്തെ സ്വന്തമാക്കാം. കഴിഞ്ഞ സീസണിലായിരുന്നു നാപോളി വിട്ട് വിനീഷ്യസ് ബെൻഫികയിൽ എത്തിയത്. കഴിഞ്ഞ സീസണിൽ ബെൻഫികയ്ക്ക് വേണ്ടി 24 ഗോളുകൾ വിനീഷ്യസ് നേടിയിരുന്നു. സ്പർസിൽ ഹാരി കെയ്ന് പിന്നിൽ രണ്ടാം സ്ട്രൈക്കറായാകും ജോസെ വിനീഷ്യസിനെ കാണുന്നത്. കെയ്ൻ അല്ലാതെ വേറെ ഒരു സ്ട്രൈക്കർ ഇല്ല എന്നത് അവസാന സീസണുകളിൽ പലപ്പോഴും സ്പർസിനെ ബാധിച്ചിരുന്നു.

Advertisement