കൂറ്റന്‍ ലക്ഷ്യം പിന്തുടരാനാകാതെ പാക്കിസ്ഥാന്‍, പരമ്പര തൂത്തുവാരി ഓസ്ട്രേലിയ

- Advertisement -

പാക്കിസ്ഥാനെതിരെയുള്ള മൂന്ന് ഏകദിനങ്ങളുടെ പരമ്പര തൂത്തുവാരി ഓസ്ട്രേലിയന്‍ വനിതകള്‍. ഇന്ന് മലേഷ്യയില്‍ നടന്ന മൂന്നാം ഏകദിനം 89 റണ്‍സിനു വിജയിച്ചാണ് ഓസ്ട്രേലിയ പരമ്പര വൈറ്റ്‍വാഷ് ചെയ്തത്. ആദ്യം ബാറ്റ് ചെയ്ത ഓസ്ട്രേലിയ 50 ഓവറില്‍ 324 റണ്‍സാണ് ഏഴ് വിക്കറ്റ് നഷ്ടത്തില്‍ നേടിയത്. അലൈസ് ഹീലി 97 റണ്‍സ് നേടി പുറത്തായപ്പോള്‍ ആഷ്ലെ ഗാര്‍ഡ്നര്‍(62*), ബെത്ത് മൂണി(38), റേച്ചല്‍ ഹെയ്‍ന്‍സ്(30), എല്‍സെ പെറി(30) എന്നിവരുടെ സംഭാവനകളാണ് ടീമിനെ കൂറ്റന്‍ സ്കോറിലേക്ക് നയിച്ചത്. ഗാര്‍ഡ്നര്‍ 37 പന്തില്‍ നിന്നാണ് വെടിക്കെട്ട് പ്രകടനം പുറത്തെടുത്തത്. പാക്കിസ്ഥാനായി സന മിര്‍ മൂന്നും അനം അമിന്‍ രണ്ടും വിക്കറ്റ് നേടി.

കൂറ്റന്‍ ലക്ഷ്യം പിന്തുടരാനിറങ്ങിയ പാക്കിസ്ഥാനു 7 വിക്കറ്റ് നഷ്ടത്തില്‍ 235 റണ്‍സേ 50 ഓവറില്‍ നിന്ന് നേടാനായുള്ളു. ആലിയ റിയാസ് അര്‍ദ്ധ ശതകം(51) നേടിയപ്പോള്‍ സിദ്ര അമീന്‍(41), നാഹിദ ഖാന്‍(37), നിദ ദാര്‍(30) എന്നിവരും പൊരുതി നോക്കി. ഓസ്ട്രേലിയന്‍ ബൗളിംഗ് നിരയില്‍ ആഷ്ലെ ഗാര്‍ഡ്നര്‍ 3 വിക്കറ്റ് നേടി തിളങ്ങി.

Advertisement