“റയലിലെ തന്റെ ഭാവിയെ കുറിച്ച് തനിക്ക് അറിയില്ല” ലൊപറ്റെഗി

- Advertisement -

റയൽ മാഡ്രിഡിൽ തന്റെ ഭാവിയെ കുറിച്ച് തനിക്ക് അറിയില്ല എന്ന് റയൽ മാഡ്രിഡ് പരിശീലകൻ ലൊപറ്റെഗി. എൽ ക്ലാസിക്കോ വരെ ടീമിനൊപ്പം ഉണ്ടാകുമോ എന്ന മാധ്യമങ്ങളുടെ ചോദ്യത്തിനാണ് അദ്ദേഹം ഇങ്ങനെ മറുപടി പറഞ്ഞത്. താൻ ഇന്നിലാണ് നിക്കുന്നത് നാളെയൊ അടുത്ത മാസമോ എന്ത് നടക്കുമെന്നത് തനിക്ക് അറിയില്ല. ലൊപറ്റെഗി പറഞ്ഞു.

ടീമിന്റെ മത്സര ഫലങ്ങൾ അത്ര നല്ലതല്ല എന്ന് എനിക്കറിയാം. പക്ഷെ ഇത് മാറ്റിമറിക്കാൻ തനിക്ക് ആകും. അവസാനം വരെ പൊരുതാൻ തയ്യാറാണെന്നും ലൊപറ്റെഗി പറഞ്ഞു. ടീം അവരുടെ മികച്ചത് നൽകുന്നുണ്ട്. ഇടക്ക് പ്രകടനം മോശമാകുന്നത് സ്വാഭാവികമാണെന്നും റയൽ മാഡ്രിഡ് പരിശീലകൻ പറഞ്ഞു.

ഈ ക്ലബിന്റെ ഡി എൻ എ തന്നെ പൊരുതാൻ ഉറച്ചവരുടേതാണ്. ഈ താരങ്ങൾ കിരീടങ്ങൾ നേടിയത് ഭാഗ്യം കൊണ്ടല്ല എന്ന് ഓർക്കണം എന്നും റയൽ പരിശീലകൻ പറഞ്ഞു.

Advertisement