ബംഗ്ലാദേശ് വനിത ടീമിലെ രണ്ട് അംഗങ്ങള്‍ കോവിഡ് പോസിറ്റീവ്

Sports Correspondent

സിംബാബ്‍വേയിൽ നിന്ന് മടങ്ങിയെത്തിയ ബംഗ്ലാദേശ് വനിത ടീമിലെ രണ്ട് അംഗങ്ങള്‍ കോവിഡ് പോസിറ്റീവ്. ഇതിനാൽ തന്നെ വനിത ടീമിന്റെ ഐസൊലേഷന്‍ കാലാവധി ദൈര്‍ഘിപ്പിക്കുന്നുവെന്നാണ് ബംഗ്ലാദേശ് ബോര്‍ഡ് അറിയിച്ചിരിക്കുന്നത്. ഐസിസി വനിത ലോകകപ്പ് 2022ന്റെ യോഗ്യത മത്സരങ്ങള്‍ക്കായാണ് ടീം സിംബാബ്‍വേയിലേക്ക് യാത്രയായത്.

ആഫ്രിക്കയിൽ നിന്ന് മടങ്ങിയെത്തുന്നവര്‍ക്ക് ബംഗ്ലാദേശ് സര്‍ക്കാര്‍ പുതിയ ക്വാറന്റീന്‍ നിയമങ്ങള്‍ കൊണ്ടു വന്നിരുന്നു. ഈ രണ്ട് താരങ്ങള്‍ക്കൊപ്പം ഒരേ റൂമിലാണ് താമസിച്ചിരുന്നത്. ആദ്യ രണ്ട് ടെസ്റ്റുകളില്‍ നെഗറ്റീവായാണ് ഫലം വന്നത്. െന്നാൽ മൂന്നാം ടെസ്റ്റിൽ ഇരുവരും കോവിഡ് പോസിറ്റീവെന്ന് കണ്ടെത്തുകയായിരുന്നു.