പരിമിത ഓവര്‍ പരമ്പരയ്ക്കായി അയര്‍ലണ്ട് വെസ്റ്റിന്‍ഡീസിലേക്ക്

Sports Correspondent

ജനുവരി 2022ൽ പരിമിത ഓവര്‍ പരമ്പരയ്ക്കായി അയര്‍ലണ്ട് വെസ്റ്റിന്‍ഡീസിലേക്ക്. മൂന്ന് ഏകദിനങ്ങളും ഒരു ടി20 മത്സരവും ആവും പരമ്പരയിലുണ്ടാകുക. സബീന പാര്‍ക്കിലാണ് എല്ലാ മത്സരങ്ങളും ഉണ്ടാകുക. രണ്ട് ടി20 മത്സരങ്ങള്‍ക്കും മൂന്ന് ഏകദിന മത്സരങ്ങള്‍ക്കുമായി ടീം യുഎസ്എ സന്ദര്‍ശിച്ച ശേഷമാവും വെസ്റ്റിന്‍ഡീസിലേക്ക് എത്തുക.

ഗെയിലിന്റെ വിടവാങ്ങൽ മത്സരം ഈ പര്യടനത്തിലെ ഏക ടി20 മത്സരമാകാമെന്നാണ് കരുതുന്നത്. 2020 ജനുവരിയിലാണ് ഇതിന് മുമ്പ് അയര്‍ലണ്ട് വെസ്റ്റിന്‍ഡീസിൽ എത്തുന്നത്. ഏകദിന പരമ്പര 3-0 എന്ന നിലയിൽ വിന്‍ഡീസ് വിജയിച്ചപ്പോള്‍ ടി20 പരമ്പരയിൽ ഓരോ മത്സരങ്ങളാണ് ടീമുകള്‍ വിജയിച്ചത്.