പാക്കിസ്ഥാനില്‍ കളിക്കണമെന്ന ആഗ്രഹമുണ്ട്, എന്നാലത് തന്റെ കൈയ്യിലുള്ള കാര്യമല്ല

Sports Correspondent

Download the Fanport app now!
Appstore Badge
Google Play Badge 1

തനിക്ക് ക്രിക്കറ്റിനായി പാക്കിസ്ഥാന്‍ സന്ദര്‍ശിക്കണമെന്നുണ്ടെന്ന് പറഞ്ഞ് ഇംഗ്ലണ്ട് നായകന്‍ ജോ റൂട്ട്. അവിടെ പോയി ക്രിക്കറ്റില്‍ പങ്കെടുക്കുക എന്നത് വളരെ വലിയൊരു അവസരമായാണ് താന്‍ കരുതുന്നത്. എന്നാല്‍ നിര്‍ഭാഗ്യവശാല്‍ അത് തന്റെ മാത്രം കൈവശമുള്ള കാര്യമല്ല.

എന്നാലും പാക്കിസ്ഥാന്‍ ക്രിക്കറ്റ് കളിക്കുവാന്‍ പറ്റിയ മികച്ച സ്ഥലമാണെന്നാണ് താന്‍ വിശ്വസിക്കുന്നതെന്ന് ഇംഗ്ലണ്ട് ടെസ്റ്റ് നായകന്‍ വ്യക്തമാക്കി. പാക്കിസ്ഥാനില്‍ ടെസ്റ്റ് ക്രിക്കറ്റ് നടന്നപ്പോള്‍ അവിടെ ആരാധകര്‍ അതിനെ ആവേശപൂര്‍വ്വം സ്വീകരിച്ചത് ഏവരും കണ്ടതാണ്.

അവിടെ പോയി കളിച്ച താരങ്ങളില്‍ നിന്ന് വളരെ മികച്ച ക്രിക്കറ്റ് അനുഭവമായിരുന്നു അവരുടേതെന്ന് അറിയുവാന്‍ കഴിഞ്ഞുവെന്നും ജോ റൂട്ട് വ്യക്തമാക്കി.