ധോണിയുടെ വിടവാങ്ങൽ മത്സരം കളിക്കുന്ന സ്റ്റേഡിയം പ്രവചിച്ച് ലക്ഷ്മൺ

Staff Reporter

Download the Fanport app now!
Appstore Badge
Google Play Badge 1

കഴിഞ്ഞ ദിവസം അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച മുൻ ഇന്ത്യൻ ക്യാപ്റ്റൻ മഹേന്ദ്ര സിങ് ധോണിയുടെ വിടവാങ്ങൽ മത്സരം കളിക്കുന്ന സ്റ്റേഡിയം പ്രവചിച്ച് മുൻ ഇന്ത്യൻ താരം വി.വി.എസ് ലക്ഷ്മൺ. ചെന്നൈയിലെ ചെപ്പോക്ക് സ്റ്റേഡിയത്തിൽ വെച്ചാവും ധോണി തന്റെ അവസാന മത്സരം കളിക്കുകയെന്നാണ് വി.വി.എസ് ലക്ഷ്മൺ പ്രവചിച്ചത്.

സച്ചിൻ ടെണ്ടുൽക്കർ തന്റെ ഇഷ്ട്ട ഗ്രൗണ്ടായ മുംബൈയിലെ വാങ്കഡെ സ്റ്റേഡിയത്തിൽ അവസാന മത്സരം കളിച്ചതുപോലെ ധോണി ചെന്നൈയിലെ ചെപ്പോക്കിൽ വെച്ചാവും അവസാന മത്സരം കളിക്കുകയെന്നും ലക്ഷ്മൺ പറഞ്ഞു. ചെന്നൈ സൂപ്പർ കിങ്സിനെ ധോണി ഒരുപാട് ഇഷ്ട്ടപെടുന്നുണ്ടെന്നും ചെന്നൈ സൂപ്പർ കിങ്സിന് വേണ്ടിയാവും ധോണി അവസാന മത്സരം കളിക്കുകയെന്നും ലക്ഷ്മൺ പറഞ്ഞു.