30 റണ്‍സ് വിജയവുമായി വിന്‍ഡീസ്, അഫ്ഗാനിസ്ഥാന്റെ തോല്‍വി തുടരുന്നു

ഏകദിനത്തിലെ തോല്‍വിയ്ക്ക് ശേഷം ടി20യിലും അഫ്ഗാനിസ്ഥാന് തോല്‍വി. മൂന്ന് ഏകദിനങ്ങളില്‍ തോല്‍വിയേറ്റ് വാങ്ങിയ് അഫ്ഗാനിസ്ഥാന്‍ വീണ്ടും വിജയ വഴിയിലേക്ക് തിരികെ എത്താമെന്ന പ്രതീക്ഷയിലാണ് മത്സരത്തിനെത്തിയതെങ്കിലും 30 റണ്‍സിന്റെ തോല്‍വിയാണ് ഏറ്റു വാങ്ങിയത്. ആദ്യം ബാറ്റ് ചെയ്ത വിന്‍ഡീസ് ടോപ് ഓര്‍ഡറില്‍ എവിന്‍ ലൂയിസിന്റെയും അവസാന ഓവറുകളില്‍ കീറണ്‍ പൊള്ളാര്‍ഡിന്റെയും മികവിലാണ് 5 വിക്കറ്റ് നഷ്ടത്തില്‍ 164 റണ്‍സ് നേടിയത്. അഫ്ഗാനിസ്ഥാന്‍ ആകട്ടെ 9 വിക്കറ്റ് നഷ്ടത്തില്‍ 134 റണ്‍സില്‍ ഒതുങ്ങുകയും ചെയ്തു.

എവിന്‍ ലൂയിസ് 41 പന്തില്‍ നിന്ന് 68 റണ്‍സ് നേടിയപ്പോള്‍ കീറണ്‍ പൊള്ളാര്‍ഡ് 22 പന്തില്‍ 32 റണ്‍സുമായി പുറത്താകാതെ നിന്നു. അഫ്ഗാനിസ്ഥാന് വേണ്ടി ഗുല്‍ബാദിന്‍ നൈബ് 2 വിക്കറ്റ് നേടി. മറുപടി ബാറ്റിംഗിനിറങ്ങിയ അഫ്ഗാന്‍ താരങ്ങളില്‍ ആര്‍ക്കും തന്നെ വലിയ സ്കോര്‍ നേടാനാകാതെ പോയപ്പോള്‍ വിന്‍ഡീസ് മത്സരത്തില്‍ മേല്‍ക്കൈ നേടി. കെസ്രിക് വില്യംസ് മൂന്ന് വിക്കറ്റ് നേടിയപ്പോള്‍ കീറണ്‍ പൊള്ളാര്‍ഡ്, ഹെയ്ഡന്‍ വാല്‍ഷ് എന്നിവര്‍ രണ്ട് വീതം വിക്കറ്റും നേടി.

അഫ്ഗാന്‍ നിരയില്‍ 27 റണ്‍സ് നേടിയ നജീബുള്ള സദ്രാന്‍ ടോപ് സ്കോറര്‍ ആയപ്പോള്‍ ഹസ്രത്തുള്ള സാസായി(23), അസ്ഗര്‍ അഫ്ഗാന്‍(25), ഫരീദ് മാലിക്ക്(24*) എന്നിവരാണ് 20ന് മേലെയുള്ള സ്കോറിലേക്ക് കടന്നത്.

Previous articleവീണ്ടും അവസാന നിമിഷ ഗോളിൽ രക്ഷ, അഫ്ഗാനോട് തോൽക്കാതെ ഇന്ത്യ
Next articleയുറോ യോഗ്യത ഉറപ്പിച്ച് തുർക്കിയും ഫ്രാൻസും