വിന്‍ഡീസ് നെതര്‍ലാണ്ട്സിലേക്ക്, ഏകദിന പരമ്പര നടക്കുക മേയ് – ജൂൺ മാസങ്ങളിൽ

Sports Correspondent

Westindies
Download the Fanport app now!
Appstore Badge
Google Play Badge 1

മേയ് – ജൂൺ മാസത്തിൽ നെതര്‍ലാണ്ട്സ് പര്യടനത്തിനായി വെസ്റ്റിന്‍ഡീസ്. ഏകദിന പരമ്പരയാവും ടീമുകള്‍ കളിക്കുക. മേയ് 31ന് ആണ് പരമ്പര ആരംഭിയ്ക്കുക. ഈ പരമ്പര നേരത്തെ നടക്കാനിരുന്നതാണെങ്കിലും പിന്നീട് മാറ്റി വയ്ക്കുകയായിരുന്നു.

ആംസ്റ്റെൽവീനിലെ വിആര്‍എ ക്രിക്കറ്റ് ഗ്രൗണ്ടിലാണ് മൂന്ന് മത്സരങ്ങളും നടക്കുക. മേയ് 31, ജൂൺ 2, ജൂൺ 4 തീയ്യതികളിലായി മത്സരങ്ങള്‍ നടക്കും. 1991ൽ ആണ് വെസ്റ്റിന്‍ഡീസ് ഇതിന് മുമ്പ് നെതര്‍ലാണ്ട്സ് സന്ദര്‍ശിച്ചത്.