കോഹ്‍ലിയും പന്തും അവസാന ടി20 കളിക്കില്ല, ശ്രീലങ്കന്‍ പരമ്പരയില്‍ നിന്നും വിശ്രമം തേടുവാന്‍ സാധ്യത

കൊല്‍ക്കത്തയിലെ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ബയോ ബബിളിൽ നിന്ന് വിരാട് കോഹ്‍ലിയ്ക്കും ഋഷഭ് പന്തിനും പുറത്ത് കടക്കുവാന്‍ ബിസിസിഐ അനുമതി. പരമ്പര വിജയിച്ചതോടെ അവസാന മത്സരത്തിൽ ഇരുവരും കളിക്കില്ലെന്നും അവര്‍ക്ക് വിശ്രമം നല്‍കുകയാണെന്നും ബിസിസിഐ അറിയിച്ചു.

മൂന്ന് ഫോര്‍മാറ്റിലും കളിക്കുന്ന താരങ്ങള്‍ക്ക് വിശ്രമം നല്‍കുന്നതിന്റെ ഭാഗമായാണ് ഈ തീരുമാനം. കോഹ്‍ലിയും പന്തും ശ്രീലങ്കയ്ക്കെതിരെയുള്ള ടി20യിൽ നിന്നും വിട്ട് നില്‍ക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

ഇരുവരും അവസാന മത്സരത്തിൽ കളിക്കാത്തതിനാൽ തന്നെ ശ്രേയസ്സ് അയ്യരും റുതുരാജ് ഗായ്ക്വാഡും ടീമിലേക്ക് വരുവാന്‍ സാധ്യതയുണ്ട്.