ഫോളോ ഓൺ ഒഴിവാക്കി വെസ്റ്റിന്‍ഡീസ്

Sports Correspondent

Download the Fanport app now!
Appstore Badge
Google Play Badge 1

ശ്രീലങ്കയ്ക്കെതിരെ ഗോള്‍ ടെസ്റ്റിൽ ഫോളോ ഓൺ ഒഴിവാക്കി വെസ്റ്റിന്‍ഡീസ്. ലഞ്ചിന് പിരിയുമ്പോള്‍ വിന്‍ഡീസ് 215/8 എന്ന നിലയിലാണ്. ശ്രീലങ്കയുടെ സ്കോറിന് 171 റൺസ് പിന്നിലാണ് വിന്‍ഡീസ് ഇപ്പോളും.

കൈൽ മയേഴ്സും(45) ജേസൺ ഹോള്‍ഡറും(36) ഏഴാം വിക്കറ്റിൽ നടത്തിയ ചെറുത്തുനില്പിന് ശേഷം റഖീം കോൺവാലും പൊരുതി നിന്നാണ് ടീമിന്റെ ഫോളോ ഓൺ ഒഴിവാക്കിയത്. ഏഴാം വിക്കറ്റിൽ മയേഴ്സ് – ജേസൺ ഹോള്‍ഡര്‍ കൂട്ടുകെട്ട് 63 റൺസാണ് നേടിയത്. എന്നാൽ അധികം വൈകാതെ ഇരുവരും പുറത്തായി.

33 റൺസുമായി റഖീം കോൺവാലും 9 റൺസ് നേടി ജോഷ്വ ഡാ സിൽവയുമാണ് ക്രീസിലുണ്ടായിരുന്നത്. ഇരുവരും ചേര്‍ന്ന് 40 റൺസാണ് 9ാം വിക്കറ്റ് കൂട്ടുകെട്ടിൽ നേടിയിരിക്കുന്നത്.