ബംഗ്ലാദേശ് നിരയിൽ പുതിയ താരങ്ങള്‍ വരുന്നില്ല – ഇന്‍സമാം ഉള്‍ ഹക്ക്

Bangladesh

ബംഗ്ലാദേശ് തങ്ങളുടെ വലിയ താരങ്ങളെ അമിതമായി ആശ്രയിക്കുന്നതാണ് ടീമിന്റെ തുടരെയുള്ള തോല്‍വിയ്ക്ക് കാരണമെന്ന് പറ‍ഞ്ഞ് മുന്‍ പാക്കിസ്ഥാന്‍ നായകന്‍ ഇന്‍സമാം ഉള്‍ ഹക്ക്.

ടി20 ലോകകപ്പിൽ സൂപ്പര്‍ 12ലെ എല്ലാ മത്സരങ്ങളും പരാജയപ്പെട്ട ബംഗ്ലാദേശ് പാക്കിസ്ഥാനെതിരെയുള്ള ടി20 പരമ്പരയിലെ മൂന്ന് മത്സരങ്ങളിലും തോല്‍വിയേറ്റ് വാങ്ങുകയായിരുന്നു.

പുതിയ താരങ്ങള്‍ ടീമിൽ ഉയര്‍ന്ന് വരാത്തതാണ് ടീമിന്റെ ഏറ്റവും വലിയ പ്രശ്നം എന്നും ഇന്‍സമാം സൂചിപ്പിച്ചു. ടീമിലെ സ്ഥാനങ്ങള്‍ക്കായി മറ്റു താരങ്ങളിൽ നിന്ന് വെല്ലുവിളി ഇല്ലെന്നും അതിനാൽ തന്നെ സ്ഥിരം താരങ്ങളെ വീണ്ടും പരീക്ഷിക്കുകയും അമിതമായി ആശ്രയിക്കേണ്ടിയും വരുന്ന സാഹചര്യമാണ് ടീമിലുള്ളതെന്നും മുന്‍ പാക്കിസ്ഥാന്‍ നായകന്‍ അഭിപ്രായപ്പെട്ടു.

3-4 താരങ്ങളാണ് 6-7 വര്‍ഷമായി ടീമിന് വേണ്ടി സ്ഥിരമായി മത്സരങ്ങളിൽ മികവ് പുലര്‍ത്തുന്നതെന്നും ഈ സ്ഥിതി മാറാതെ ബംഗ്ലാദേശ് ക്രിക്കറ്റിന്റെ തിരിച്ചുവരവ് സാധ്യമല്ലെന്നും ഇന്‍സമാം കൂട്ടിചേര്‍ത്തു.

Previous articleഇന്ത്യന്‍ ടെസ്റ്റ് ടീമിൽ തുടരാനാകുന്നത് രഹാനെയുടെ ഭാഗ്യം – ഗൗതം ഗംഭീര്‍
Next articleഫോളോ ഓൺ ഒഴിവാക്കി വെസ്റ്റിന്‍ഡീസ്