CricketFeatured

മൂന്ന് വിന്‍ഡീസ് താരങ്ങള്‍ക്ക് ശതകം, ഇന്ത്യയ്ക്കെതിരെ 405 റൺസ്

Shaihope

ഗുവഹാത്തി ഏകദിനത്തിൽ വെസ്റ്റിന്‍ഡീസിന് മികച്ച സ്കോര്‍. ഇന്ത്യയ്ക്കെതിരെ ആദ്യം ബാറ്റ് ചെയ്ത ടീം 7 വിക്കറ്റ് നഷ്ടത്തിൽ 405 റൺസ് നേടിയപ്പോള്‍ മൂന്ന് താരങ്ങള്‍ ശതകം നേടി. അമീര്‍ ജാംഗൂ 114 റൺസും ഷായി ഹോപ് 104 റൺസും നേടിയപ്പോള്‍ ഓപ്പണര്‍ ജോൺ കാംപെൽ നൽകിയ വെടിക്കെട്ട് തുടക്കമാണ് ടീമിന്റെ കുതിപ്പിന് തുടക്കമിട്ടത്.

Johncampbell

കോംപെൽ 68 പന്തിൽ നിന്ന് 101 റൺസ് നേടിയാണ് വെസ്റ്റിന്‍ഡീസിന്റെ മിന്നും പ്രകടനത്തിന് ആരംഭം കുറിച്ചത്. റോസ്ടൺ ചേസ് 28 റൺസുമായി പുറത്താകാതെ നിന്നു. ഷമാര്‍ ജോസഫ് 8 പന്തിൽ 14 റൺസും നേടി അവസാന ഓവറുകളിൽ ടീം സ്കോര്‍ 400 കടത്തുവാന്‍ സഹായിച്ചു.

Amirjangoo

രണ്ടാം വിക്കറ്റിൽ കാംപെൽ – ഷായി ഹോപ് കൂട്ടുകെട്ട് 110 റൺസ് നേടിയപ്പോള്‍ ഹോപും അമീര്‍ ജാംഗൂവും ചേര്‍ന്ന് മൂന്നാം വിക്കറ്റിൽ 182 റൺസാണ് അടിച്ചുകൂട്ടിയത്. ഇന്ത്യയ്ക്കായി കുൽദീപ് യാദവ്, രവീന്ദ്ര ജഡേജ, ഗുര്‍ണൂര്‍ ബ്രാര്‍ എന്നിവര്‍ രണ്ട് വീതം വിക്കറ്റ് നേടി.