റെക്കോര്‍ഡുകളുടെ പെരുമഴയുമായി ഗില്ലിന്റെ ഇരട്ട ശതകം, രോഹിത്തിനും സെഞ്ച്വറി

വെസ്റ്റിന്‍ഡീസിനെതിരെ ഏകദിന പരമ്പരയിലെ രണ്ടാം മത്സരത്തിലും വിജയം കരസ്ഥമാക്കി ഇന്ത്യ. ഇന്ന് വിന്‍ഡീസ് നൽകിയ 406 റൺസ് വിജയ ലക്ഷ്യം തേടിയിറങ്ങിയ ഇന്ത്യയെ ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്ലും രോഹിത് ശര്‍മ്മയും ശതകങ്ങളുമായി വിജയത്തിലേക്ക് നയിക്കുകയായിരുന്നു. 43.3 ഓവറിൽ 2 വിക്കറ്റ് നഷ്ടത്തിലാണ് പരമ്പരയിലെ രണ്ടാം വിജയം ഇന്ത്യ കരസ്ഥമാക്കിയത്.

ആദ്യ വിക്കറ്റിൽ ഗില്ലും രോഹിത്തും ചേര്‍ന്ന് 255 റൺസാണ് നേടിയത്. 101 റൺസ് നേടിയ രോഹിത്തിനെ ജെയ്ഡൻ സീൽസ് വിക്കറ്റിന് മുന്നിൽ കുടുക്കിയപ്പോള്‍ 29 റൺസ് നേടിയ വിരാടിനെ ഷമാര്‍ ജോസഫ് പുറത്താക്കി. രണ്ടാം വിക്കറ്റിൽ ഗിൽ-കോഹ്‍ലി കൂട്ടുകെട്ട് 65 റൺസാണ് നേടിയത്.
വേഗതയേറിയ ഇരട്ട ശതകം എന്ന നേട്ടം ഗിൽ സ്വന്തമാക്കിയപ്പോള്‍ താരം 117 പന്തിൽ നിന്നാണ് ഈ നേട്ടം സ്വന്തമാക്കിയത്. ഗിൽ 133 പന്തിൽ നിന്ന് 223 റൺസ് നേടി പുറത്താകാതെ നിന്നപ്പോള്‍ റുതുരാജ് ഗായക്വാഡ് 31 റൺസ് നേടി വിജയ സമയത്ത് ക്രീസിലുണ്ടായിരുന്നു. മൂന്നാം വിക്കറ്റിൽ ഈ കൂട്ടുകെട്ട് 86 റൺസാണ് നേടിയത്.