ആദ്യ ടെസ്റ്റില്‍ വില്‍ പുകോവസ്കിയ്ക്ക് അവസരം ലഭിയ്ക്കുമോ? താരം വീണ്ടും കണ്‍കഷന്‍ അപകടത്തില്‍

Willpucovski
- Advertisement -

ഡേവിഡ് വാര്‍ണറിനൊപ്പം ടെസ്റ്റ് പരമ്പരയില്‍ ജോ ബേണ്‍സ് ആണോ വില്‍ പുകോവസ്കിയാണോ ഓപ്പണ്‍ ചെയ്യുക എന്നതായിരുന്നു ടീം മാനേജ്മെന്റിനെയും കോച്ച് ജസ്റ്റിന്‍ ലാംഗറെയും അലട്ടിയിരുന്ന ചോദ്യം. എന്നാല്‍ ഏകദിന പരമ്പരയില്‍ ഡേവിഡ് വാര്‍ണര്‍ക്ക് പരിക്കേറ്റതോടെ തന്റെ ഒരു തലവേദന മാറുവാന്‍ സാധ്യതയുണ്ടെന്നാണ് ജസ്റ്റിന്‍ ലാംഗര്‍ തമാശ രൂപേണ പറഞ്ഞത്.

വാര്‍ണര്‍ കളിക്കാത്ത പക്ഷം ജോ ബേണ്‍സും വില്‍ പുകോവസ്കിയും ഓസ്ട്രേലിയയ്ക്കായി ഓപ്പണ്‍ ചെയ്യുന്നു എന്ന സ്വാഭാവിക തീരുമാനം ആണെങ്കിലും ഇന്ത്യ എ യ്ക്കെതിരെയുള്ള സന്നാഹ മത്സരത്തില്‍ പുകോവസ്കിയ്ക്ക് ചെറിയ തോതില്‍ കണ്‍കഷന്‍ സംഭവിക്കുകയായിരുന്നു. താരം ആദ്യ ടെസ്റ്റിന് മുമ്പ് ഇതിനെ മറികടന്ന് പൂര്‍ണ്ണമായി ഫിറ്റ് ആവുകയാണെങ്കില്‍ ഓസ്ട്രേലിയയ്ക്ക് വേണ്ടി ആദ്യ ടെസ്റ്റില്‍ താരം ഓപ്പണ്‍ ചെയ്യുവാനാണ് സാധ്യത.

Advertisement