സിഡോഞ്ച ഇന്ത്യ വിട്ടു, പെട്ടെന്ന് തിരിച്ചുവരാൻ ശ്രമിക്കും എന്ന് കേരള ബ്ലാസ്റ്റേഴ്സ് ക്യാപ്റ്റൻ

Img 20201209 092238
- Advertisement -

കേരള ബ്ലാസ്റ്റേഴ്സ് ക്യാപ്റ്റൻ സിഡോഞ്ച ഇന്ത്യ വിട്ടു. തന്റെ പരിക്ക് മാറാനുള്ള കൂടുതൽ ചികിത്സയ്ക്ക് വേണ്ടിയാണ് സിഡോഞ്ച കേരള ബ്ലാസ്റ്റേഴ്സ് ക്യാമ്പ് വിട്ടത്. സ്പെയിനിൽ ആകും താരം തുടർ ചികിത്സ നടത്തുക. ഇന്നലെ കേരള ബ്ലാസ്റ്റേഴ്സ് സിഡോഞ്ചയ്ക്ക് യാത്ര അയപ്പ് നൽകി. കേരള ബ്ലാസ്റ്റേഴ്സ് വിടുന്നതിൽ സങ്കടം ഉണ്ട് എന്നും പെട്ടെന്ന് തിരിച്ചുവരാൻ ശ്രമിക്കും എന്നും സിഡോഞ്ച പറഞ്ഞു. ഇപ്പോൾ ശ്രദ്ധ പരിക്ക് മാറ്റുന്നതിൽ മാത്രമാണെന്നും അദ്ദേഹം പറഞ്ഞു.

താരത്തിന് എല്ലാ വിധ ആശംസകളും നേരന്ന ക്ലബ് ഉടൻ തന്നെ സിഡോഞ്ചയ്ക്ക് പകരക്കാരനെ കണ്ടെത്തും എന്ന് പറഞ്ഞു. പരിക്ക് കണം സിഡോഞ്ച പുറത്തായതോടെ കേരള ബ്ലാസ്റ്റേഴ്സ് സ്ക്വാഡിൽ ഒരു പ്രധാന മധ്യനിര താരത്തിന്റെ അഭാവം വന്നിരിക്കുകയാണ്. സിഡോഞ്ചയുടെ പരിക്ക് മൂന്ന് മാസം എങ്കിലും താരത്തെ പുറത്ത് ഇരുത്തും എന്നാണ് കരുതുന്നത്. ലീഗിന്റെ ഭൂരിഭാഗവും സിഡോയ്ക്ക് നഷ്ടമാകും എന്ന അവസ്ഥ ആയതിനാൽ ആണ് പകരക്കാരനെ തേടുന്നത്.

സീസൺ ആരംഭിച്ചതിനാൽ കരാർ ഇല്ലാതെ ഫ്രീ ഏജന്റായി നിൽക്കുന്ന താരങ്ങളെ മാത്രമെ കേരള ബ്ലാസ്റ്റേഴ്സിന് സ്വന്തമാക്കാൻ സാധിക്കുകയുള്ളൂ.

Advertisement