സഹൽ പരിക്ക് മാറി തിരികെയെത്തി

Img 20201209 093157

കേരള ബ്ലാസ്റ്റേഴ്സിന്റെ പ്രധാന താരങ്ങളിൽ ഒന്നായ സഹൽ അബ്ദുൽ സമദ് പരിക്ക് മാറി തിരികെ എത്തി. താരം ഇന്നലെ മുതൽ ടീമിനൊപ്പം പരിശീലനം പുനരാരംഭിച്ചു. കേരള ബ്ലാസ്റ്റേഴ്സും ബെംഗളൂരു എഫ് സിയുമായുള്ള അടുത്ത മത്സരത്തിൽ സഹൽ അബ്ദുൽ സമദ് കേരള ബ്ലാസ്റ്റേഴ്സ് സ്ക്വാഡിൽ ഉണ്ടാകും. ഗോവയ്ക്ക് എതിരായ കഴിഞ്ഞ മത്സരത്തിൽ മാച്ച് സ്ക്വാഡിൽ പോലും സഹൽ ഉണ്ടായിരുന്നില്ല.

സഹലിന്റെ അഭാവം പരിക്ക് കൊണ്ടാണെന്ന് കേരള ബ്ലാസ്റ്റേഴ്സ് പരിശീലകൻ കിബു വികൂന വ്യക്തമാക്കിയിരുന്നു. എ ടി കെ മോഹൻ ബഗാന് എതിരായ കേരള ബ്ലാസ്റ്റേഴ്സിന്റെ ആദ്യ മത്സരത്തിൽ സഹൽ കളിച്ചിരുന്നു എങ്കിലും പ്രകടനം മോശമായിരുന്നു. അതിനു ശേഷം സഹലിന് അവസരം ലഭിച്ചുമില്ല. സഹലിന്റെ തിരിച്ചുവരവ് കൂടുതൽ അവസരങ്ങൾ സൃഷ്ടിക്കാൻ കേരള ബ്ലാസ്റ്റേഴ്സിനെ സഹായിക്കും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്‌.

സഹൽ പരിക്ക് കാരണമാണ് ടീമിനൊപ്പം ഇല്ലാത്തത് എന്നും ഉടൻ തന്നെ സഹൽ തിരികെയെത്തും എന്നും കിബു വികൂന പറഞ്ഞു. സഹൽ മികച്ച കളിക്കാരനാണ്. ടീമിന് പ്രധാനപ്പെട്ട താരവുമാണ്. അതുകൊണ്ട് തന്നെ സഹലിന്റെ അഭാവം ടീമിൽ ഉണ്ട് എന്നും കിബു വികൂന പറഞ്ഞു. ലീഗിൽ നാലു മത്സരങ്ങൾ കഴിഞ്ഞപ്പോൾ ഒരു വിജയം പോലും ഇല്ലാതെ നിൽക്കുക ആണ് കേരള ബ്ലാസ്റ്റേഴ്സ്