Cricket

ലീഡാര് നേടും!!! ഒരു വിക്കറ്റ് കൈവശമുള്ള പാക്കിസ്ഥാന്‍ 42 റൺസ് പിന്നിൽ

ന്യൂസിലാണ്ടിന്റെ സ്കോറായ 449 റൺസിന് 42 റൺസ് പിന്നിലായി മൂന്നാം ദിവസത്തെ കളി അവസാനിപ്പിച്ച് പാക്കിസ്ഥാന്‍. 124 റൺസുമായി സൗദ് ഷക്കീൽ പാക്കിസ്ഥാന്റെ പ്രതീക്ഷയായി നിലകൊള്ളുമ്പോള്‍ റണ്ണൊന്നുമെടുക്കാതെ അബ്രാര്‍ അഹമ്മദ് ആണ് ക്രീസിൽ താരത്തിനൊപ്പമുള്ളത്.

78 റൺസ് നേടിയ സര്‍ഫ്രാസ് അഹമ്മദ്, 41 റൺസ് നേടി അഗ സൽമാന്‍ എന്നിവരാണ് മറ്റു പ്രധാന സ്കോറര്‍മാര്‍. 88 റൺസ് നേടിയ ഇമാം ഉള്‍ ഹക്കിന്റെ വിക്കറ്റാണ് പാക്കിസ്ഥാന് ഇന്ന് ആദ്യം നഷ്ടമായത്.

പിന്നീട് 150 റൺസാണ് സര്‍ഫ്രാസും സൗദ് ഷക്കീലും ചേര്‍ന്ന് നേടിയത്. ഡാരിൽ മിച്ചലാണ് സര്‍ഫ്രാസിനെ പുറത്താക്കിയത്. ന്യൂസിലാണ്ടിനായി അജാസ് പട്ടേൽ മൂന്നും ഇഷ് സോധി രണ്ടും വിക്കറ്റാണ് നേടിയത്.