എംപിഎൽ പിന്മാറി, കില്ലര്‍ ജീന്‍സ് ഇന്ത്യയുടെ കിറ്റ് സ്പോൺസര്‍

Sports Correspondent

India
Download the Fanport app now!
Appstore Badge
Google Play Badge 1

കില്ലര്‍ ജീന്‍സ് ഇന്ത്യയുടെ പുതിയ കിറ്റ് സ്പോൺസര്‍. എംപിഎൽ തങ്ങളുടെ കിറ്റ് സ്പോൺസര്‍ അവകാശം കില്ലര്‍ ജീന്‍സിന് കൈമാറുകയാണ് എന്നാണ് ലഭിയ്ക്കുന്ന വിവരം. മാര്‍ച്ച് വരെ ഇത്തരത്തിൽ അവകാശങ്ങള്‍ കൈമാറ്റം ചെയ്യാനാകില്ലെന്ന് ബിസിസിഐ അറിയിച്ചിരുന്നുവെങ്കിലും എംപിഎലിന്റെ പിന്മാറ്റത്തിന് പിന്നിലുള്ള കാരണം വ്യക്തമല്ല.

കേവൽ കിരൺ ക്ലോത്തിംഗ് ലിമിറ്റഡിന്റെ ഉടമസ്ഥാവകാശത്തിലുള്ള കില്ലര്‍ ബ്രാന്‍ഡ് 2023 അവസാനിക്കുന്നത് വരെ ഇന്ത്യന്‍ ടീമിന്റെ കിറ്റ് സ്പോൺസറായി തുടരും. കരാര്‍ അവസാനിപ്പിക്കുന്നതായി ഡിസംബര്‍ 2022ൽ ആണ് ബിസിസിഐയ്ക്ക് എംപിഎലില്‍ നിന്ന് ഇമെയിൽ ലഭിച്ചതെന്നാണ് അറിയുന്നത്.

നിലവിൽ പല ടീമുകളും ടൂറിലായതിനാൽ തന്നെ മാര്‍ച്ച് വരെ മാറ്റങ്ങള്‍ അനുവദനീയമല്ലെന്നായിരുന്നു ബിസിസിഐ എംപിഎലിനെ അറിയിച്ചത്.

സ്പോൺസര്‍ഷിപ്പ് കാലാവധിയ്ക്ക് ഒരു വര്‍ഷം മുമ്പാണ് എംപിഎൽ കരാറിൽ നിന്ന് പിന്മാറുന്നത്.