ഷായി ഹോപിന്റെ തകര്‍പ്പന്‍ ശതകം, 8 വിക്കറ്റ് വിജയവുമായി വെസ്റ്റിന്‍ഡീസ്

Shopelewis

ശ്രീലങ്കയെ 232 റണ്‍സിന് ഓള്‍ഔട്ട് ആക്കിയ ശേഷം ലക്ഷ്യം 47 ഓവറില്‍ മറികടന്ന് വെസ്റ്റിന്‍ഡീസ്. ഒന്നാം വിക്കറ്റില്‍ ഹോപും എവിന്‍ ലൂയിസും ചേര്‍ന്ന് 143 റണ്‍സാണ് നേടിയത്. 65 റണ്‍സ് നേടിയ ലൂയിസിനെ ചമീര പുറത്താക്കിയ ശേഷവും തന്റെ മികവാര്‍ന്ന ബാറ്റിംഗ് തുടര്‍ന്ന ഹോപ് ഡാരെന്‍ ബ്രാവോയോടൊപ്പം 73 റണ്‍സ് കൂടി നേടി.

110 റണ്‍സ് നേടിയ ഹോപിന്റെ വിക്കറ്റും ദുഷ്മന്ത ചമീര ആണ് നേടിയത്. ഡാരെന്‍ ബ്രോവോ 37 റണ്‍സും ജേസണ്‍ മുഹമ്മദ് 13 റണ്‍സും നേടിയാണ് വിജയ സമയത്ത് വെസ്റ്റിന്‍ഡീസിനായി ക്രീസില്‍ നിലകൊണ്ടത്. 47 ഓവറിലാണ് വിന്‍ഡീസിന്റെ എട്ട് വിക്കറ്റ് ജയം.

Previous articleപ്രീമിയർ ലീഗിലെ മോശം ഫോം മറക്കാം, ചാമ്പ്യൻസ് ലീഗ് ക്വർട്ടർ ഉറപ്പിച്ച് ലിവർപൂൾ
Next articleകിയെല്ലിനി ഈ സീസണോടെ വിരമിക്കും