കിയെല്ലിനി ഈ സീസണോടെ വിരമിക്കും

Chiellini Juventus

യുവന്റസ് ക്യാപ്റ്റനായ കിയെല്ലിനി ക്ലബിൽ കരാർ ക്ലബ് പുതുക്കില്ല എന്ന് റിപ്പോർട്ടുകൾ. താരം വിരമിക്കാൻ തീരുമാനിച്ചിരിക്കുകയാണ് എന്നാണ് ഇറ്റാലിയൻ മാധ്യമങ്ങൾ പറയുന്നത്. പരിക്കും പ്രായവും ആണ് കിയെല്ലിനി ഇനിയും തുടരണ്ട എന്ന തീരുമാനത്തിലേക്ക് താരത്തെ എത്തിക്കുന്നത്‌. താരത്തെ ടീമിൽ നിലനിർത്താൻ പരിശീലകൻ പിർലോ ആഗ്രഹിക്കുന്നുണ്ട് എങ്കിലും കിയെല്ലിനി ആ ആഗ്രഹത്തിന് വഴങ്ങില്ല.

ഈ സീസണിൽ ഭൂരിഭാഗം മത്സരങ്ങളും പരിക്ക് കാരണം നഷ്ടമായ താരമാണ് കിയെല്ലിനി. അവസാന സീസണിലും കെല്ലിനി പരിക്ക് കാരണം പുറത്തായിരുന്നു‌. 2005 മുതൽ യുവന്റസ് ഡിഫൻസിൽ ഉള്ള താരമാണ് കിയെല്ലിനി. യുവന്റസിനൊപ്പം ഒമ്പതു സീരി എ കിരീടം അദ്ദേഹം നേടിയിട്ടുണ്ട്.

Previous articleഷായി ഹോപിന്റെ തകര്‍പ്പന്‍ ശതകം, 8 വിക്കറ്റ് വിജയവുമായി വെസ്റ്റിന്‍ഡീസ്
Next articleഇന്ന് യൂറോപ്പയിൽ ക്ലാസിക് പോരാട്ടം, മിലാൻ മാഞ്ചസ്റ്റർ യുണൈറ്റഡിനെതിരെ