വാഷിംഗ്ടണ്‍ സുന്ദറിന്റെയും ശര്‍ദ്ധുല്‍ താക്കൂറിന്റെയും ബാറ്റിംഗ് മികവില്‍ ഇന്ത്യ പൊരുതുന്നു

Washingtonshardul

ഓസ്ട്രേലിയയ്ക്കെതിരെ മുന്‍ നിര ബാറ്റ്സ്മാന്മാര്‍ എല്ലാം മടങ്ങിയെങ്കിലും ഇന്ത്യയ്ക്കായി ചെറുത്തുനില്പുയര്‍ത്തി വാഷിംഗ്ടണ്‍ സുന്ദറും ശര്‍ദ്ധുല്‍ താക്കൂറും. മയാംഗ് അഗര്‍വാളിനെയും(38), ഋഷഭ് പന്തിനെയും(23) നഷ്ടമായി 186/6 എന്ന നിലയിലേക്ക് വീണ ഇന്ത്യയെ ചുരുങ്ങിയ സ്കോറിന് പുറത്താക്കാമെന്നാണ് ഓസ്ട്രേലിയ കരുതിയതെങ്കിലും അവരുടെ പ്രതീക്ഷ തകര്‍ത്ത് ഏഴാം വിക്കറ്റില്‍ ഇന്ത്യയ്ക്ക് ആശ്വാസം പകരുന്ന പ്രകടനമാണ് ഈ യുവ താരങ്ങള്‍ പുറത്തെടുത്തത്.

ജോഷ് ഹാസല്‍വുഡ് ആണ് അഗര്‍വാളിനെയും പന്തിനെയും പുറത്താക്കിയത്. 67 റണ്‍സാണ് സുന്ദര്‍ – ശര്‍ദ്ധുല്‍ കൂട്ടുകെട്ട് നേടിയത്. വാഷിംഗ്ടണ്‍ സുന്ദര്‍ 38 റണ്‍സും ശര്‍ദ്ധുല്‍ താക്കൂര്‍ 33 റണ്‍സുമാണ് നേടിയിട്ടുള്ളത്.

മൂന്നാം ദിവസം ചായയ്ക്കായി ടീമുകള്‍ പിരിയുമ്പോള്‍ ഇന്ത്യ ഓസ്ട്രേലിയയുടെ ഒന്നാം ഇന്നിംഗ്സ് സ്കോറിനും 116 റണ്‍സ് പിന്നിലാണ്. ഇന്ത്യ 253/6 എന്ന സ്കോറാണ് ചായയ്ക്ക് പിരിയുമ്പോള്‍ നേടിയിട്ടുള്ളത്.

Previous articleഇഗാളോ പ്രീമിയർ ലീഗിൽ തന്നെ തുടരാൻ സാധ്യത
Next articleവിജയ വഴിയിലേക്ക് തിരികെ വരാൻ ശ്രമിക്കുന്ന എ ടി കെ മോഹൻ ബഗാൻ ഇന്ന് ഗോവയ്ക്ക് എതിരെ