ഇഗാളോ പ്രീമിയർ ലീഗിൽ തന്നെ തുടരാൻ സാധ്യത

ഈ മാസത്തോടെ മാഞ്ചസ്റ്റർ യുണൈറ്റഡിലെ ലോൺ കരാർ അവസാനിക്കുന്ന സ്ട്രൈക്കർ ഇഗാളോ മാഞ്ചസ്റ്റർ വിട്ടാലും ഇംഗ്ലണ്ടിൽ തന്നെ തുടരും എന്ന് സൂചന. ഇഗാളോയെ സ്വന്തമാക്കാൻ പ്രീമിയർ ലീഗിലെ തന്നെ പല ക്ലബുകളും ശ്രമിക്കുന്നതായി ഇഗാളൊയുടെ ഏജന്റ് പറയുന്നു. പ്രീമിയർ ലീഗിൽ നിന്ന് രണ്ട് ക്ലബുകൾ ഇഗാളോയെ സമീപിച്ചതായാണ് വാർത്തകൾ.

കഴിഞ്ഞ സീസൺ ജനുവരിയിൽ ആയിരുന്നു ഇഗാളൊ ഷാങ്ഹായ് ഷെൻഹുവയിൽ നിന്ന് മാഞ്ചസ്റ്റർ യുണൈറ്റഡിൽ എത്തിയത്. കഴിഞ്ഞ സീസണിൽ നല്ല സംഭാവന യുണൈറ്റഡിനായി ചെയ്യാൻ ആയി എങ്കിലും ഈ സീസണിൽ അധികം അവസരങ്ങൾ ഇഗാളോയ്ക്ക് ലഭിച്ചിരുന്നില്ല. എന്തയാലും ചൈന വിടാൻ ഉറച്ചു നിൽക്കുന്ന ഇഗാളോ പ്രീമിയർ ലീഗിൽ നിൽക്കാൻ ആയില്ല എങ്കിൽ പശ്ചിമേഷ്യൻ രാജ്യങ്ങളിലെ ഏതെങ്കിലും ഒരു ക്ലബിൽ എത്തിയേക്കും.

Previous articleരണ്ട് വിക്കറ്റ് കൂടി നഷ്ടം, ഇന്ത്യയ്ക്ക് മുന്നില്‍ ശ്രമകരമായ ദൗത്യം
Next articleവാഷിംഗ്ടണ്‍ സുന്ദറിന്റെയും ശര്‍ദ്ധുല്‍ താക്കൂറിന്റെയും ബാറ്റിംഗ് മികവില്‍ ഇന്ത്യ പൊരുതുന്നു