വിരാട് കോഹ്‌ലി വിവിയൻ റിച്ചാർഡ്സിനെ പോലെയെന്ന് സുനിൽ ഗാവസ്‌കർ

- Advertisement -

ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്‌ലി വെസ്റ്റിൻഡീസ് ബാറ്റിംഗ് ഇതിഹാസം വിവിയൻ റിച്ചാർഡ്സിനെ അനുസ്മരിപ്പിക്കുന്നെന്ന് മുൻ ഇന്ത്യൻ താരം സുനിൽ ഗാവസ്‌കർ. വിവിയൻ റിച്ചാർഡ്‌സ് ക്രീസിൽ നിൽകുമ്പോൾ താരത്തിനെതിരെ പന്ത് എറിയുക എളുപ്പമായിരുന്നില്ലെന്നും അത് പോലെ തന്നെയാണ് വിരാട് കോഹ്‌ലിക്കെതിരെ പന്ത് എറിയുന്നതെന്നും ഗാവസ്‌കർ പറഞ്ഞു. ഓരോ ലൈനിലുള്ള വ്യത്യസ്‍ത പന്തുകൾക്ക് വ്യത്യസ്ത രീതിയിലുള്ള ഷോട്ടുകൾ എടുക്കാൻ ഇന്ത്യൻ ക്യാപ്റ്റന് കഴിയുമെന്നും ഇതാണ് താരത്തെ മറ്റുള്ളവരിൽ നിന്ന് വ്യത്യസ്‍തനാക്കുന്നതെന്നും ഗാവസ്‌കർ പറഞ്ഞു.

വി.വി.എസ് ലക്ഷ്മണും ഗുണ്ടപ്പ വിശ്വനാഥും ഇത്തരത്തിൽ ബാറ്റ് ചെയ്യുന്നവരായിരുന്നെന്നും ഗാവസ്‌കർ പറഞ്ഞു. മുൻപ് മുൻ ഓസ്‌ട്രേലിയൻ ബാറ്റ്സ്മാൻ ഇയാൻ ചാപ്പലും വിരാട് കോഹ്‌ലിയുടെ ബാറ്റിങ്ങിനെ വെസ്റ്റിൻഡീസ് ഇതിഹാസം വിവിയൻ റിച്ചാർഡ്സിന്റെ ബാറ്റിങ്ങിനോട് ഉപമിച്ചിരുന്നു. നിലവിൽ ക്രിക്കറ്റിന്റെ മൂന്ന് ഫോർമാറ്റിലും 50ൽ കൂടുതൽ ആവറേജുള്ള താരമാണ് വിരാട് കോഹ്‌ലി.

Advertisement