മിഡിൽസ്ബ്രോയെ റിലഗേഷനിൽ നിന്ന് രക്ഷിക്കാൻ വാർനോക്ക്

- Advertisement -

ചാമ്പ്യൻഷിപ്പ് ക്ലബായ മിഡിൽസ്ബ്രോയെ ഇനി നീൽ വാർനോക്ക് പരിശീലിപ്പിക്കും. ചാമ്പ്യൻഷിപ്പിൽ റിലഗേഷൻ പോരാട്ടത്തിൽ ഉള്ള മിഡിൽസ്ബ്രോ ജോണതാൻ വൂഡ്ഗേറ്റിനെ പുറത്താക്കിയാണ് വാർനോക്കിനെ നിയമിച്ചത്. 71കാരനായ വാർനോക്ക് കാർഡിഫ് സിറ്റിയുടെ ചുമതല ഒഴിഞ്ഞ ശേഷം ഫുട്ബോൾ വിട്ടു നിൽക്കുകയായിരുന്നു. ഷെഫീൽഡ് യുണൈറ്റഡ്, ക്രിസ്റ്റൽ പാലസ്, ക്യു പി ആർ എന്നീ ടീമുകളെ ഒക്കെ വാർനോക്ക് മുമ്പ് പരിശീലിപ്പിച്ചിട്ടുണ്ട്.

ഇന്നലെ സ്വാൻസി സിറ്റിയോട് പരാജയപ്പെട്ടതോടെ ആയിരുന്നു വൂഡ്ഗേറ്റിനെ മിഡിൽസ്ബ്രോ പുറത്താക്കിയത്. ഇപ്പോൾ റിലഗേഷൻ സോണിന് പുറത്താണ് മിഡിൽസ്ബ്രോ ഉള്ളത്. പക്ഷെ റിലഗേഷൻ സോണിൽ ഉള്ള ഹൾ സിറ്റിയെ ഗോൾ ഡിഫറൻസിൽ മാത്രമാണ് ഇപ്പോൾ മിഡിൽസ്ബ്രോ പിന്നിലാക്കുന്നത്.

Advertisement