സച്ചിന്റെ റെക്കോര്‍ഡ് തകര്‍ത്ത കോഹ്‍ലിയ്ക്ക് അനുമോദനവുമായി ഗംഭീര്‍

Kohli
- Advertisement -

ഏകദിനത്തില്‍ 12000 റണ്‍സ് വേഗതയില്‍ നേടിയ താരമെന്ന സച്ചിന്റെ റെക്കോര്‍ഡ് അടുത്തിടെ വിരാട് കോഹ്‍ലി തകര്‍ത്തിരുന്നു. സച്ചിന്‍ 300 ഇന്നിംഗ്സില്‍ നേടിയത് വിരാട് കോഹ്‍ലി 241 ഇന്നിംഗ്സുകളില്‍ നിന്ന് കരസ്ഥമാക്കുകയായിരുന്നു. സച്ചിന്‍ 17 വര്‍ഷമായി കൈവശപ്പെടുത്തിയ റെക്കോര്‍ഡാണ് വിരാട് കഴിഞ്ഞ ദിവസം മറികടന്നത്.

താരത്തിന്റെ ഈ പ്രകടനത്തിന് അനുമോദനവുമായി മുന്‍ ഇന്ത്യന്‍ താരം ഗൗതം ഗംഭീറുമെത്തിയിട്ടുണ്ട്. ഈ റെക്കോര്‍ഡ് തകര്‍ത്ത വിരാടിന് ആശംസ അറിയിച്ച ഗംഭീര്‍ താരത്തിന്റെ ഓരോ നേട്ടവും വിരാട് അധ്വാനിച്ച് നേടിയതാണെന്നും ഇതിലെല്ലാം വലുതായ ഒന്ന് ടീമിന് വേണ്ടി അവസാന റണ്‍സ് നേടിയ ശേഷം ഹോട്ടല്‍ മുറിയില്‍ എത്തുമ്പോള്‍ അനുഭവപ്പെടുന്നതാണെന്നും ഇവയെല്ലാം വിരാടിന് ആസ്വദിക്കുവാന്‍ സാധിച്ചിട്ടുണ്ടെന്നും പറഞ്ഞു.

Advertisement