“ഒലെ ഗണ്ണാർ സോൾഷ്യാറിന് ആവശ്യമുള്ള താരങ്ങളെ അടുത്ത സമ്മർ ട്രാൻസ്ഫർ വിൻഡോയിൽ നൽകും”

Skysports Man Utd Solskjaer 5194008
- Advertisement -

മാഞ്ചസ്റ്റർ യുണൈറ്റഡ് മാനേജ്മെന്റ് എന്നും വിമർശനങ്ങൾ കേട്ടിട്ടുള്ളത് അവരുടെ ട്രാൻസ്ഫർ വിൻഡോയിലെ മെല്ലപ്പോക്കിന് ആണ്. എന്നാൽ ക്ലബ് ഒലെ ഗണ്ണാർ സോൾഷ്യാറിനെ പിന്തുണക്കും എന്നും അദ്ദേഹത്തിന് ആവശ്യമുള്ള താരങ്ങളെ നൽകും എന്നും മാഞ്ചസ്റ്റർ യുണൈറ്റഡ് ചീഫ് എക്സിക്യൂട്ടീവ് ചെയർമാൻ എഡ് വൂഡ്വാർഡ് പറഞ്ഞു. അവസാന ട്രാൻസ്ഫർ വിൻഡോകളിൽ ഒക്കെ മാഞ്ചസ്റ്റർ യുണൈറ്റഡ് പരിശീലകനെ പിന്തുണച്ചിട്ടുണ്ട്. എഡ് പറഞ്ഞു.

2019 മുതൽ നോക്കിയാൽ യൂറോപ്പിൽ ഏറ്റവും കൂടുതൽ നെറ്റ് സ്പെൻഡ് ഉള്ള ടീമാണ് മാഞ്ചസ്റ്റർ യുണൈറ്റഡ്. ഈ വരുന്ന സമ്മർ ട്രാൻസ്ഫർ വിൻഡോയിൽ ഒലെ ഗണ്ണാർ സോൾഷ്യാർ ആവശ്യപ്പെടുന്ന താരങ്ങളെ നൽകി പിന്തുണക്കുന്നത് തുടരും എന്നും വൂഡ്വാർഡ് പറഞ്ഞു . ക്ലബിന് ഏറ്റവും പ്രധാനം ടീമിന്റെ ഗ്രൗണ്ടിലെ പ്രകടനമാണ്. ഒലെയുടെ കീഴിൽ ടീം നടത്തുന്ന പുരോഗതിയിൽ ക്ലബ് തൃപ്തരാണ്. എന്നാൽ ഇനിയും സ്ഥിരത വന്നാൽ മാത്രമെ ക്ലബിന് കിരീടങ്ങൾ നേടാൻ ആകു എന്നും അദ്ദേഹം പറഞ്ഞു.

Advertisement